28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും

Read Time:5 Minute, 18 Second

28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും

സൂപ്പർഹിറ്റ് ആയി മാറിയ കഥപറയുമ്പോൾ എന്ന ചിത്രത്തിൽ ബാലന്റെ പ്രാരാബ്ധങ്ങൾ ഒഴിയാത്ത വീട്ടിലേക്കു സൂപ്പർ താരം അശോകരാജ്, തന്റെ പഴയ കൂട്ടുക്കാരൻ ബാലൻ എന്ന ബാലചന്ദ്രനെ തേടിയെത്തിയതുപോലെ ഒരു തേടിയെത്തലിനായി കാത്തിരിക്കുകയാണ് മോഹനൻ നായർ എന്ന എൺപത്തിരണ്ടുകാരൻ.

വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പു കയറിയിറങ്ങി

ഇപ്പോൾ ഓർമ്മകൾ മങ്ങി തുടങ്ങിയ മനുഷ്യനെ ഉത്തേജിപ്പിക്കുവാൻ മോഹൻ ലാൽ എന്ന പേരുതന്നെ ധാരാളം. ഏകദേശം ഇരുപത്തിയെട്ടു വർഷക്കാലം മോഹൻലാൽ കുടുംബത്തിന്റെ സന്തത സഹചാരി ആയിരുന്നു മോഹനൻ നായർ. ലാലേട്ടന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഡ്രൈവർ ആയിട്ടായിരുന്നു തുടക്കം.

അങ്ങനെ ആയിരുന്നു പള്ളിക്കൽ സ്വദേശിയായിരുന്ന മോഹൻ നായർ ലാലേട്ടന്റെ വസതിയിൽ എത്തുന്നത്. പിന്നീട് ലാലേട്ടന്റെ സിനിമ യാത്രകളുടെ സ്ഥിരം സാന്നിധ്യമായി. ഷൂട്ടിംഗ് സെറ്റിൽ ലാലേട്ടനെ എത്തിക്കുന്നതും തിരികെ വീട്ടിലേക്കു കൊണ്ടുവരുന്നതൊക്കെയും മോഹൻ നായർ ആയിരുന്നു.

ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന

ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞു ക്ഷിണിതനായി വീട്ടിൽ എത്തിയതും അറിയാതെ തന്റെ മടിയിൽ മോഹൻലാൽ തലചായ്ച്ചു ഇറങ്ങിയതും മോഹൻലാൽ ഓർക്കുന്നു. മാത്രവുമല്ല തന്റെ പരിചയമുള്ള പള്ളിച്ചൽ പാര്യമ്പര മർമ്മ കളരിയിൽ, ഒരിക്കൽ കളരി അഭ്യസിക്കുവാൻ ഒരിക്കൽ മോഹൻലാലിനെ കൂട്ടികൊണ്ടു പോയതും മോഹൻലാൽ ആയിരുന്നു.

എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ പള്ളിച്ചൽ പിള്ളയുടെ പിൻതലമുറക്കാരനാണ് മോഹനൻ നായർ. മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളായ ഗായകൻ എം ജി ശ്രീകുമാറും, സംവിധായകൻ പ്രിയദർശനും, നടൻ ജഗദീഷും, നിർമ്മാതാവ് സുരേഷ്‌കുമാറുമൊക്കെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടത് ഈ എൺപത്തിരണ്ടാം വയസിലും, വർഷങ്ങളോളം ഡ്രൈവർ ആയിരുന്ന ഇദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്.

മാത്രവുമല്ല ആന്റണി പെരുമ്പാവൂരിലെ മോഹൻാലാലുമായി സൗഹൃദത്തിലാക്കിയതും മോഹനൻ നായരാണ്. അസ്വാസ്ഥ്യങ്ങൾക്കൊപ്പം ടൈഫോയിഡും ഭാഗികമായ പക്ഷഘാതവും വുന്നു പെട്ടതോടെയാണ് ആന്റണി പെരുമ്പാവൂരിലെ പകരക്കാരനായി, മോഹനൻ നായർ പതിയെ പിന്നണിയിലേക്കു ഒതുങ്ങിയത്.

അവനു രാത്രിയിൽ ചോറ് ഊട്ടിയ ആ കൈകൾ തന്നെ അവന്റെ ജീവൻ എടുത്തപ്പോൾ – കണ്ണീരോടെ ഒരു നാട്

പഴയകാലത്തെ അംബാസിഡർ കാറിന്റെ അടക്കമുള്ള താക്കോൽക്കൂട്ടം ആന്റണി പെരുമ്പാവൂരിലെ ഏൽപ്പിച്ചു മടങ്ങുമ്പോൾ വല്ലാത്ത ഹൃദയഭാരമായിരുന്നു എന്ന് മോഹനൻ നായർ ഓർക്കുന്നു. ലാലിനെ വേർപിരിയുന്നതിലുള്ള ദുഃഖം അത്രക്കായിരുന്നു.

മൂന്നു പെൺമക്കളുടെയും മകന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യക്കൊപ്പം ഇപ്പോൾ വീട്ടിൽ വിശ്രമം ജീവിതത്തിലാണ് മോഹനൻ നായർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ചിത്രീകരണത്തിലേക്കു, രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വെടിവെച്ചാൻകോവിൽ ഭഗവതിനട ബംഗ്ലാവിൽ മോഹൻലാൽ എത്തിയിട്ടുണ്ടെന്നു അറിഞ്ഞെങ്കിലും അന്ന് ദേഹാസ്വാസ്ഥ്യം മൂലം പോകുവാൻ സാധിച്ചില്ല.

നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ

എങ്കിലും മോഹനൻ നായർ മനസ്സുകൊണ്ട് വല്ലാതെ കൊതിക്കുകയാണ്. ആ പഴയ ലാലുവിനെ ഒരു നോക്ക് കാണുവാൻ. തന്റെ പ്രാരാബ്ധ കുടിലിലേക്ക് താരചക്രവർത്തി വരുമെന്ന് അദ്ദേഹം സ്വപനം കാണുന്നു.

ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികൾ, ആദിൽമോന് മുന്നിൽ പോലീസും സല്യൂട്ടടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികൾ, ആദിൽമോന് മുന്നിൽ പോലീസും സല്യൂട്ടടിച്ചു
Next post 37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു