37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു

Read Time:4 Minute, 18 Second

37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു

ചിലപ്പാട്ടുകളുണ്ട് എത്രകാലം കഴിഞ്ഞാലും അതിനോടുള്ള പ്രിയം നമ്മെ വിട്ടുപോകില്ല. അത്തരമൊരു ഗാനമാണ് 1985 ൽ ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയത് കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം. ഈ ഗാനം മാത്രമല്ല ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനോട്ഒന്ന് മികച്ചതായിരുന്നു.

ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികൾ, ആദിൽമോന് മുന്നിൽ പോലീസും സല്യൂട്ടടിച്ചു

ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളിൽ മമ്മുട്ടിയുടെ സാന്നിധ്യം കൂടിയായപ്പോൾ നിത്യഹരിതമായി മാറി. ജോൺ പോളിന്റെ തിരക്കഥയിൽ മമ്മുട്ടി ലൂവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാതോട് കാതോരം കഥയുടെ പ്രത്യേകതയും ഗാനങ്ങളുടെ ഭംഗിയും കൊണ്ട് സൂപ്പർ ഹിറ്റ് ആയിമാറി.

മുപ്പത്തിയേഴു വർഷത്തെ ഇടവേളയ്ക്കു ശേഷം കാതോട് കാതോര്തിലെ ദേവദൂർ പാടി എന്ന സൂപ്പർഹിറ്റ് ഗാനം കുഞ്ചാക്കോ ബോബന്റെ പുതുയ ചിത്രത്തിലൂടെ പനരാവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഗാനത്തിന്റെ റീ മിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പു കയറിയിറങ്ങി

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ്‌ കൊട്‌’. ജാക്സൺ അർജ്ജുവയാണ് ഈ ഗാനം പുനർ നിർമ്മാണം നടത്തിയിരിക്കുന്നത്. ബിജു നാരായണൻ ആണ് ​ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ആലപിച്ച ‘ആടലോടകം’ എന്ന ​ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന

ചിത്രം ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തും. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

പുതിയ പാട്ടിനു ആശംസകളുമായി സാക്ഷാൽ മമ്മുട്ടി തന്നെ രംഗത്തെത്തി. പട്ടു പങ്കുവെച്ചു കൊണ്ട് മമ്മുട്ടി സോഷ്യൽ മീഡിയയിൽ എക്സിത്തിയത് ഇങ്ങനെ – I’m extremely delighted to announce that after 37 years, the ‘Devadoothar Paadi’ song that gushed the audience with millions of emotions, from the movie ‘Kathodu Kathoram’ is going to be re-created in ‘Nna Thaan Case Kodu’. I wish my dearest Kunchacko Boban and the entire team all the luck

28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post 28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും
Next post ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ