മാറോട് കുഞ്ഞിനേയും ചേർത്ത് പൊരിവെയിലിൽ ഭക്ഷണ വിതരണനത്തിനായി പോയി വൈറലായ യുവതിക്ക് ദൈവം നൽകിയ സമ്മാനം നിങ്ങൾ കണ്ടോ?

Read Time:6 Minute, 4 Second

മാറോട് കുഞ്ഞിനേയും ചേർത്ത് പൊരിവെയിലിൽ ഭക്ഷണ വിതരണനത്തിനായി പോയി വൈറലായ യുവതിക്ക് ദൈവം നൽകിയ സമ്മാനം നിങ്ങൾ കണ്ടോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോ ഉണ്ട് , കുഞ്ഞിനേയും ബാഗിലാക്കി ഭക്ഷണ വിതരണം ചെയ്യുവാൻ പോകുന്ന ഒരമ്മയുടെ വീഡിയോ. പൊള്ളുന്ന വെയിലിൽ മകളെയും തന്റെ മാറോട് ചേർത്ത് ഭക്ഷണ വിതരണത്തിനായി ആ ‘അമ്മ പായുമ്പോൾ അമ്മയുടെ മാറിൽ ചൂടേറ്റ് ഉറങ്ങുന്ന മകളുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണൊന്ന് ഈറനണിയിപ്പിക്കും. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയൊരു പോരാളി ഇല്ല എന്ന് തെളിയിക്കുന്ന മറ്റൊരു നിമിഷമായിരുന്നു അത്.

വെറും 23 സെക്കൻഡ് ദൈർഘ്യം ഉള്ള വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറിയത്. വിഡിയോയിൽ ഉള്ളത് ആകട്ടെ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന ചിന്നക്കട സ്വദേശി രേഷ്മയും മകളുമായിരുന്നു.കുഞ്ഞിനേയും കൊണ്ട് പൊരിവെയിലിൽ സ്വകാര്യ കമ്പനിയുടെ ഭക്ഷണ വിതരണത്തിനായി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകൾ രേഷ്മയുടെ ജീവിതത്തോടുള്ള പോരാട്ടത്തിന് നിറ കയ്യടികളുമായി രംഗത്ത് എത്തി. ജീവൻ തന്നത് ദൈവം ആണെങ്കിലും ജീവിതം തന്നത് അമ്മയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ്കളിൽ ഏറെയും.

വിശപ്പടക്കാനും , പഠിക്കാനും , കഷ്ടപ്പെടുന്ന രേഷ്മയുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു എന്ന് തന്നെ വേണമെങ്കിൽ പറയാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ജീവിതം കൂട്ടി മുട്ടിക്കാൻ പെടാപാട് പെടുന്ന രേഷ്മയുടെ കഷ്ടപ്പാടുകൾ കണ്ട് ജോലി വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഈസാഫ് ഗ്രൂപ്പ്.

രേഷ്മയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി നൽകുമെന്നാണ് ഈസാഫ് ഗ്രൂപ്പ് നൽകിയിരിക്കുന്ന വാഗ്ദാനം. ഒരു പക്ഷെ രേഷ്മയുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ അവരെ ഈശ്വരൻ തോന്നിപ്പിച്ചതാകും എന്നും , ജീവിതത്തിന്റെ കഷ്ടപാടുകളെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുന്ന രേഷ്മക്ക് ദൈവം നൽകിയ സമ്മാനം ആണിതെന്നും ഒക്കെ ഇപ്പോൾ നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നിരവധി ആളുകൾ രേഷ്മയെ പിന്തുണച്ച് എത്തിയപ്പോൾ മോളെ ബാഗിലാക്കി പൊരി വെയിലത്ത് കൊണ്ടുനടക്കുന്നതിന് വിമർശനവുമായി മറ്റു ചിലർ രംഗത്ത് എത്തിയിരുന്നു ..എന്നാൽ കണ്ണും പൂട്ടി കാര്യം അറിയാതെ വിമർശിക്കുന്നവർ ഇതുകൂടി അറിയണം …രേഷ്മയുടെ വാക്കുകളിലേക്ക് “ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ ഡേ കെയറിൽ വിടാറുണ്ട് , എന്നാൽ ഞായറാഴ്ച മാത്രമാണ് അവളെ കൂടെ കൂട്ടുന്നത് , കാരണം ഞായറാഴ്ച ഡേ കെയർ അവധി ആയതുകൊണ്ടാണ്.മറ്റ് എവിടെയും മോളെ ഏല്പിച്ചിട്ട് പോകാൻ മനസ് വന്നില്ല.

അതുകൊണ്ട് തന്നെ അവളെ ഞാൻ എന്റെ ഒപ്പം കൂട്ടി. മോളെയും കൊണ്ട് പോകുമ്പോൾ അവൾ എന്റെ കരങ്ങളിൽ സുരക്ഷിതയായിരിക്കും എന്നുള്ള ബോധ്യം എനിക്കുണ്ട്.കലൂരിലെ ഒരു സ്ഥാപനത്തിൽ കോർപറേറ്റ് അക്കൗണ്ടിംഗ് കോഴ്സ് പഠിക്കുന്നുണ്ട് , അതിനു ഫീസടക്കാൻ പണം വേണം , മോളുടെ ഡേ കെയറിൽ അടക്കാൻ പണം വേണം , വീട്ടു വാടക , വീട്ടുചിലവുകൾ , മറ്റുള്ള ചിലവുകൾ എല്ലാം കൂടി കൂട്ടിമുട്ടിക്കാൻ പെടാ പാട് പെടുകയാണ്.അതുകൊണ്ട് തന്നെ ക്ലാസ്സുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 9 മണി വരെ ഫുഡ് ഡെലിവറി ക്ക് പോകുമെന്നും രേഷ്മ കൂട്ടിച്ചേർത്തു.

പ്രണയ വിവാഹമായിരുന്നു രേഷ്മയുടെയും രാജുവിന്റെയും , പ്ലസ് ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതിന് പിന്നാലെ തന്നെ രാജുവുമായി രേഷ്മയുടെ വിവാഹം നടന്നു.പ്രണയ വിവാഹം ആയത് കൊണ്ട് തന്നെ വീട്ടുകാരുടെ പിന്തുണ തീരെ ഇല്ലായിരുന്നു. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമേ ആയിട്ടുള്ളു , അവിടെ ഒരു ഹോട്ടലിലാണ് രാജു ജോലി നോക്കുന്നത്.കിട്ടുന്ന ശമ്പളത്തിൽ നിന്നും ചെറിയൊരു തുക രാജു അയച്ചു തരും .. എന്നാൽ ആ തുക കൊണ്ട് ജീവിതം കൂട്ടിമുട്ടില്ല എന്ന് തോന്നിയപ്പോഴാണ് ജോലിക്കായി ഇറങ്ങി തിരിച്ചതെന്നും രേഷ്മ തുറന്നു പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് തന്റെ ജീവിതത്തിന്റെ മറ്റൊരു തുടക്കം, നടി മഞ്ജു വാര്യർ പറയുന്നു
Next post പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് നമ്മുടെ സ്വന്തം ലാലേട്ടൻ