ഇത് തന്റെ ജീവിതത്തിന്റെ മറ്റൊരു തുടക്കം, നടി മഞ്ജു വാര്യർ പറയുന്നു

Read Time:5 Minute, 24 Second

ഇത് തന്റെ ജീവിതത്തിന്റെ മറ്റൊരു തുടക്കം, നടി മഞ്ജു വാര്യർ പറയുന്നു

നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ. താരം, വളരെ കുറച്ചു സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. മലയാളത്തിലെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്.

അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ബഹ്‌മാണ്ഡ ചിത്രം. തമിഴ് നടൻ ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിൽ കൂടി താരം 2019 ൽ തമിഴിൽ ആദ്യമായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ചിരുന്നു. പച്ചയമ്മാൾ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ചിത്രത്തിൽ അവതരിപ്പിച്ചത്.

മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് തമിഴ് നാട്ടിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ സിനിമ ജീവിതത്തിന്റെ മറ്റൊരു തുടക്കത്തിന് ഒരുങ്ങുകയാണ് മഞ്ജു വാര്യർ. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയാറാകുകയാണ് മലയാളത്തിന്റെ പ്രിയ താരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സിനിമയുടെ ഷൂട്ടിംഗ് ഈ മാസം തന്നെ തുടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. തെന്നിന്ത്യൻ താരം മാധവനാണ് ചിത്രത്തിൽ മഞ്ജുവാര്യരുടെ നായകനായി എത്തുന്നതെന്നാണ് പുറത്ത് ലഭിക്കുന്ന വിവരം. മമ്മൂട്ടിക്കൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകുയാണ് . മമ്മൂട്ടിക്കൊപ്പം ആദ്യമായി സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിൽ ആണ് മഞ്ജു വാര്യർ . ഇപ്പോൾ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന പുതിയ ചിത്രം. ഒരുപിടി ചിത്രങ്ങൾ ആണ് മഞ്ജു വാര്യരിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമകൾ.

കഴിഞ്ഞ ദിവസം, തന്റെ ചെറുപ്പം മുതൽ ഉള്ളിൽ കൊണ്ട് നടന്ന സ്വപ്നമായ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ, ഗിരിജ വാര്യർ. തന്റെ അമ്മയുടെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ കാണികളുടെ ഇടയിൽ ഇരുന്നു കയ്യടിക്കാൻ മഞ്ജുവും അ കൂട്ടത്തിൽ ഉണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വെച്ച് ഇന്നലെ ആയിരുന്നു ഗിരിജ വാര്യരുടെ അരങ്ങേറ്റം. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങൾക്ക് ഗിരിജ ചുവടു വെച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെ ആണ് കാണികൾ അവരെ വരവേറ്റത്. മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അമ്മയുടെ കഥകളി വേഷത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയുടെ വേഷമാണ് ഗിരിജ അരങ്ങിൽ തകത്തു അടിയതു. തന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു കഥകളി ആടണമെന്നത്. ഇപ്പോഴാണ് അതിനു സാധിച്ചതെന്നും ഗിരിജ തുറന്നു പറയുന്നു. ഈ പ്രായത്തിലും തന്റെ ആഗ്രഹം നിറവേറ്റാൻ മകൾ മഞ്ജു വാര്യരും മകൻ മധു വാര്യരും മികച്ച പിന്തുണ നൽകിയെന്നും ഗിരിജ പറയുന്നു. താൻ വര്ഷങ്ങളായി യോഗ അഭ്യസിക്കാറുള്ളതു കൊണ്ട് കഥകളി പഠനം അത്ര ബുദ്ധിമുട്ടു ഉള്ളതായി തോന്നിയില്ല എന്നും ഗിരിജ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അത്തരം ബന്ധങ്ങൾ ഒന്നും മുന്നോട്ട് കൊണ്ടുപോകാനായില്ല വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ചന്ദ്ര ലക്ഷ്മൺ
Next post മാറോട് കുഞ്ഞിനേയും ചേർത്ത് പൊരിവെയിലിൽ ഭക്ഷണ വിതരണനത്തിനായി പോയി വൈറലായ യുവതിക്ക് ദൈവം നൽകിയ സമ്മാനം നിങ്ങൾ കണ്ടോ?