ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

Read Time:7 Minute, 6 Second

ഇന്ത്യയുടെ അഭിമാനം… വയസ് വെറും 23… നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

ഹരിയാനയിലെ പാനിപ്പത് ജില്ലയിലെ കാന്ത്ര എന്ന സ്ഥലത്തെ ഒരു കൂട്ടുകുടുംബത്തിൽ ആണ് നീരജ് ചോപ്രയുടെ ജനനം. മുത്തശ്ശിയുടെ വാത്സല്യവും കൊഞ്ചലും ആവോളം എറ്റാണ് നീരജ് വളർന്നത്. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ ആദ്യത്തെ കണ്മണി ആയിരുന്നു നീരജ്. വയറുനിറയെ ഭക്ഷണം കൊടുത്ത് മുത്തശ്ശി നിരജിനെ സ്നേഹിച്ചു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ച് 11- 10 വയസ്സ് ആയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോയിൽ കടന്നു.

അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്

വലിപ്പം കൂടുതലായതുകൊണ്ട് തന്നെ കൂട്ടുകാർക്കിടയിൽ പരിഹാസ പാത്രമായി നീരജ് മാറി. ടെഡി ബിയർ, പൊണ്ണ തടിയൻ….അങ്ങനെ ഇരട്ടപേരുകൾ പലതായിരുന്നു. കൂട്ടുകാരുടെ പരിഹാസം കൂടിയതോടെ നീരജ് നേരെ പോയത് പാനിപതിലേക്കുള്ള ജിംമി യിലേക്ക് ആണ്. ബസിലായിരുന്നു യാത്ര. സൈഡ് സീറ്റ് യാത്രയിൽ ശിവാജി സ്റ്റേഡിയം കണ്ടു. സ്റ്റേഡിയത്തിൽ ജാവലിംഗ് ത്രൂ പരിശീലനം നടക്കുന്ന അത്‌ലറ്റുകളെ നീരജ് ബസിൽ ഇരുന്നു കണ്ടു.

ആ ഒരൊറ്റ കാഴ്ചയിൽ തന്നെ നീരജ് ജാവലിനുമായി പ്രണയത്തിലായി. ജിമ്മി ലേക്കുള്ള യാത്ര പതുക്കെ ശിവാജി സ്റ്റേഡിയത്തിലേക്ക് വഴിതിരിച്ചുവിട്ടു. അവിടെ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റിൽ നിന്ന് ജാവലിൻ വാങ്ങി അതുപോലെ എറിയാൻ ശ്രമിച്ചു. പക്ഷേ എറിഞ്ഞിടത്ത് തന്നെ വീണു. ഓരോ തവണ വീഴുബോഴും നിരജിന് ആവേശവും ഉത്സാഹവും കൂടി വന്നു.

പിന്നീട് അവൻന്റെ ജീവിതം തന്നെ ജാവലിൻ ത്രോ ആയി മാറി. ഇതോടെ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വന്നു. അന്ന് ഓരോ ദിവസവും അവന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നു. 15 കിലോമീറ്റർ യാത്രയ്ക്കുള്ള ബസ് ടിക്കറ്റ് തന്നെ ആ പൈസ തികയില്ല ആയിരുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാൻ പോലും കഴിയാത്ത അവസ്ഥ. പാനിപത്തിൽ ജോലി ചെയ്തിരുന്ന അങ്കിളിനൊപ്പം വൈകുന്നേരം തിരിച്ചുപോരും. അതിനാൽ, ആ ബസ് കൂലി അദ്ദേഹത്തിന്റെ വകയായിരുന്നു.

എന്നിട്ടും ജാവലിനോടുള്ള അതിയായ ഇഷ്ടം കാരണം അവൻ യാത്ര തുടർന്നു. ബിൻജോളിലെ ജാവലിൻ ത്രോ താരം ജയ് വീറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഹരിയാനയുടെ താരമായ ജയ്വീർ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു. പരിശീലനം നൽകാൻ തുടങ്ങി.

ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം

പതിനാലാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സിന് നഴ്സറിയിൽ എത്തി. അവിടെനിന്നാണ് സിന്തറ്റിക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. 2012- ൽ ലക്നോവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തിരുത്തി. എന്നാൽ അന്താരാഷ്ട്രതലത്തിൽ നിറം മങ്ങിയ തുടക്കമാണ് നീരജ് ലഭിച്ചത്.

2013- ൽ യുക്രെയിനിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് പത്തൊമ്പതാം സ്ഥാനം. രണ്ടു വർഷങ്ങൾക്കു ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു. ഇതോടെ വിദേശത്തേക്ക് പോയി. പരിശീലനം നേടിയ നീരജ് ലോകറെക്കോർഡ് കാരനായ ഉഭയ് ഹോക്ക്നയുടെയും, ബർണാഡ് ഡാനിയെൽസിന്റെയും ക്ലാവുസ് ബട്ടോയിറ്റ്സിന്റെയും ശിഷ്യനായി.

നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോച്ച് മാരുടെ സേവനം. 2016 ന് ശേഷം നീരജിന്റെ ചയിത്ര യാത്രയാണ് പിന്നീട് കണ്ടത്. ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി.86. 45 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018 – ൽ ഏഷ്യൻ ഗെയിംസ്നും കോമൺവെൽത്ത് ഗെയിംസ്നും സ്വർണത്തിലേക്ക് തന്നെ എറിഞ്ഞു.

ഇതിനിടയിൽ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ ക്കുറച്ച് കാലം വലച്ചിരുന്നു. ഒടുവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വന്നു. ഇതോടെ 2019- ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020- ൽ കോവിഡിനെ തുടർന്ന് പരിശീലനം മുടങ്ങി. എന്നാൽ 2021- ൽ തിരിച്ചുവരവ് കണ്ടു. ആദ്യവർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും 83 മീറ്ററിനു മുകളിൽ ജാവലിൻ പായിച്ചു.

പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീമിയിൽ 88.0 7 മീറ്റർ പിന്നീട് പുതിയ റെക്കോർഡും സൃഷ്ടിച്ചു. അങ്ങനെ പ്രതിക്ഷകൾ തെറ്റിക്കാതെ ടോക്കിയോയിലെ ഒളിമ്പിക്സിൽ നീരജ് സ്വർണം എറിഞ്ഞിട്ട് ചരിത്രം സൃഷ്ടിച്ചു. എല്ലാ ഇന്ത്യക്കാർക്കും ആയുള്ള അഭിമാന നിമിഷവും

ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച
Next post ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച