പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം

Read Time:4 Minute, 20 Second

പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം

ഇക്കുറി ഒളിമ്പിക്സ് സമാപിച്ചപ്പോൾ ഇന്ത്യയ്ക്കൊപ്പം കേരളത്തിലേക്ക് അഭിമാന നിമിഷങ്ങൾ ആയിരുന്നു. വെങ്കലം നേടിയ ഹോക്കി ടീമിലെ ഗോൾകീപ്പർ ആയിരുന്ന പി ആർ ശ്രീജേഷ് ഒളിമ്പിക്സിൽ വെങ്കലമെഡലിനായുള്ള കളി തീരാൻ 6 സെക്കൻഡ് മാത്രം ശേഷിക്കേ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവ് ആണ് കേരളത്തിന്റെ അഭിമാനം ഉയർത്തിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ശ്രീജേഷിനെ തേടി അഭിനന്ദ പ്രവാഹം എത്തിയിരുന്നു.

കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

ശ്രീജേഷിന്റെ വിജയo അറിഞ്ഞ് നടൻ മമ്മൂട്ടിയുടെ വാക്കുകൾ വൈറലായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഒരിക്കൽ കൂടി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയിരുന്നു. അതിനു കാവലാളായി ഒരു മലയാളി നെഞ്ചുവിരിച്ചു നിൽക്കുന്നു. എന്റെ വീടിന്റെ അടുത്ത് തന്നെയാണ് വെങ്കല മെഡൽ വരുന്നത് എന്ന് ഓർക്കുമ്പോൾ ഒരു സ്വകാര്യ അഹങ്കാരം തോന്നുന്നു.

ഇവിടെ പനമ്പിള്ളി നഗറിൽ നിന്ന് ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളൂ. ശ്രീജേഷ് വന്നിട്ട് വേണം ആ മെഡൽ ഒന്ന് കാണാൻ എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ വാക്കുകൾ സത്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇന്ന് രാവിലെയാണ് ഹോക്കി ടീം അംഗം ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അതിഥിയായി മമ്മൂട്ടിയെത്തിയത്.

ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

തന്റെ അഭിനന്ദനം അറിയുകയും ചെയ്തു. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ. എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്. പതിറ്റാണ്ടുകൾക്കുശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളിലുള്ള പ്രശംസ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം.

പിന്നെ സമ്മാനമായി ഒരു പൂക്കൂട നൽകി. ഒളിമ്പിക് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതു പോലെ കൈ വിറച്ചിരുന്നില്ല എന്നും മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറയുന്നു. ഒളിമ്പിക്സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

ശ്രീജേഷിന്റെ കുടുംബാംഗങ്ങൾക്കും അതിഥിയായെത്തിയ മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു അതേസമയം ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തുനിന്നും ജോയിൻ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും തീരുമാനമായിട്ടുണ്ട്.

മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.
Next post ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി