നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും

Read Time:5 Minute, 27 Second

നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും

മലയാള ചലച്ചിത്ര മേഖലക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് റിസബാവ. ഒരുപാട് അന്വശ്വര കഥാപാത്രങ്ങൾക്ക് ജീവനേകിയ അദ്ദേഹം നായകനായും വില്ലനായും ഹാസ്യകഥാപാത്രമായും സിനിമയിൽ നിറഞ്ഞാടിയ അദ്ദേഹം നമ്മോടു യാത്രപറഞ്ഞിട്ടു ഒരാണ്ട് തികയുന്നു.

വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…

2021 സെപ്റ്റംബർ 13 നാണ് റിസബാവ യാത്രയായത്. വൃക്ക രോഗത്തെ തുടർന്നായുരുന്നു അദ്ദേഹത്തിന്റെ വിയോഗം. സഹ പ്രവർത്തകരെയും ആരാധകരെയും ഞെട്ടിച്ച ഒരു വിയോഗം തന്നെ ആയിരുന്നു അദ്ദേഹത്തിന്റേത്.

അദ്ദേഹം നമ്മളെ വിട്ടുപോയെങ്കിലും ഹോനായി എന്നാ ഒരൊറ്റ കഥാപാത്രം തന്നെ ധാരാളമാണ് അദ്ദേഹത്തെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. ഇതിനുമുമ്പ് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രിയ നായികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്..

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

ആദ്യ ചിത്രം ‘ഡോക്ടർ പശുപതി’യിലും പിന്നീട് ‘ആമിന ടെയ്‌ലേഴ്സ്’ലും ഞങ്ങൾ ഒരുമിച്ച് അഭിനയച്ചിരുന്നു. ഒരു തുടക്കാരൻ എന്ന നിലയിൽ ആദ്യ നായിക അന്നത്തെ മുൻ നിര നായികമാരിൽ ഒരാളായ പാർവതി എന്നെന്ന് അരിഞ്ഞത് മുതൽ ടെൻഷൻ കാരണം ആകെ വലഞ്ഞിരുന്നു.

ഞാനൊക്കെ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ദൂരദർശനിൽ ചിത്രഗീതം പരുപാടിയിൽ പാർവതിയുടെ സിനിമ പാട്ടുകൾ കാണിക്കുമ്പോൾ അന്നത്തെ ചെറുപ്പക്കാർ പറയുന്നത് കേട്ടിട്ടുണ്ട്, പാർവ്വതിക്കൊപ്പം വന്ന പുതിയ നായകന്മാൻ കലക്കുമെന്ന്.. ഇതൊക്കെ മനസ്സിൽ ഇരിക്കുന്നത് കൊണ്ടും ആകെ വെപ്രാളവും ടെൻഷനും ആയിരുന്നു. പക്ഷെ പാർവതിയുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു, അത്രയും വലിയ നടി ആയിരുന്നിട്ട് കൂടി അവർ ഒരു തുടക്കകാരൻ എന്ന നിൽയിൽ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയത്.

ഞാൻ ഒരിക്കലും പാർവതിക്ക് ചേരുന്ന നായകനായിരുന്നില്ല. പക്ഷെ ഒരുപാട് നാളായി അടുപ്പമുള്ള ഒരാളെപ്പോലെയായാണ് പാർവതി എന്നെ കണ്ടത്. ആ പിന്തുണ എനിക്ക് ഒരുപാട് ആശ്വാസമേകിയിരുന്നു. വളരെ സിപിംളായ ആളാണ് പാർവതി. ഇന്നും പാർവതിയോട് ഭയങ്കര ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നയാളാണ്. അന്ന് പാർവതി പെരുമാറിയ പോലെ ഒരു കലാകാരനും എന്നോട് പെരുമാറിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതുപോലെ പാർവതിയും റിസബാവയെ കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. നല്ല സഹപ്രവർത്തകൻ. വളരെ ഫ്രണ്ട്‌ലിയായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു നല്ല മനുഷ്യൻ. നമുക്ക് കൂടെ അഭിനയിക്കാൻ വളരെ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച്‌ ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ.

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഇത്രയും പാവം മനുഷ്യൻ എങ്ങനെ വില്ലൻ വേഷങ്ങൾ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. അദ്ദേഹം ജയറാമിനൊപ്പവും കുറേയേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റിസ ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഇടപഴകുക.. അദ്ദേഹം എന്നും ഓർമകളിൽ ഉണ്ടാകുമെന്നും പാർവതി തുറന്നു പറയുന്നു…

ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ
Next post കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്