കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്

Read Time:4 Minute, 28 Second

കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്

അത്യാർത്തി ആപത്താണ് എന്ന് കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. എന്നാൽ ചിലരെങ്കിലും ആർത്തി മൂത്തു കുഴിയിൽ ചെന്ന് ചാടാറുണ്ട്. ഇപ്പോളിതാ ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച മഞ്ചേരിയില്ലേ അലവിക്ക്‌ പറ്റിയ അക്കിടിയുടെ വാർത്തയാണ് പുറത്തു വരുന്നത്.

ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ

ഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവിൽപ്പെട്ടിവീട്ടിൽ അലവിക്കു അടിച്ച കേരളം ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായി ലഭിച്ച 70 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. മണ്ണാർക്കാട് അലനല്ലൂർ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടിൽ മുജീബ്, പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽവീട്ടിൽ പ്രഭാകരൻ എന്നിവരെയാണ് മഞ്ചേരി പോ ലീസ് അ റസ്റ്റു ചെയ്തത്.

ഓഗസ്റ്റ് 19-ന് നറുക്കെടുത്ത സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ എൻ.ഡി. 798484 നമ്പർ ടിക്കറ്റാണ് എട്ടംഗസംഘം തട്ടിയെടുത്തത്. ഇവരിൽ ഇടനിലക്കാരായ രണ്ടുപേരാണ് പി ടിയിലായത്.

വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…

വ്യാഴാഴ്ച രാത്രി പത്തരയോടെ മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം. സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കിൽ ടിക്കറ്റ് നൽകിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതൽ തുക ലഭിക്കാൻ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾ ബന്ധപ്പെട്ടെന്നാണ് പോ ലീസ് പറയുന്നത്.

ടിക്കറ്റ് കൈമാറിയാൽ 45 ലക്ഷം രൂപ ഇവർ വാഗ്ദാനംചെയ്തു. പണം കൈപ്പറ്റാനായി ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകൻ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളഞ്ഞു. കച്ചേരിപ്പടിയിലെ കടയിൽനിന്ന് വിറ്റതാണ് ടിക്കറ്റ്.

ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്

സംഭവത്തിനുപിന്നിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോയെന്ന് പോ ലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഘത്തിലെ ആറുപേർകൂടി വലയിലായതായി സൂചനയുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് മാറാതിരിക്കാൻ ലോട്ടറി വകുപ്പിന് പോ ലീസ് നിർദേശം നൽകി.

സ്റ്റേഷൻ ഓഫീസർ റിയാസ് ചാക്കീരി, എസ്.ഐ. കെ. ഷാഹുൽ, സി.പി.ഒ.മാരായ ഹരിലാൽ, മുഹമ്മദ് സലീം, ബോസ്, അബ്ദുള്ള ബാബു, ദിനേശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും
Next post ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്