ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ

Read Time:5 Minute, 49 Second

ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ

മിൻസ എന്ന പൊന്നുമോൾ എന്ന് മലയാളികളുടെ ചങ്കിലെ പിടച്ചിൽ തന്നെയാണ്. മകളെ വിശ്വസിച്ചേൽപിച്ച സ്കൂൾ ബസ് ജീവനക്കാരുടെ അലംഭാവത്തിൽ ആ നാലുവയസ്സുകാരി യാത്രപറഞ്ഞതു ഉറ്റവരെ അകെ തകർത്തു കളയുക ആയിരുന്നു. എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും അണമുറിയാത്ത വേദനയാണ് മിൻസമോൾ ഇന്ന്.

സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ

ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച നാലുവയസ്സുകാരി മിൻസയുടെ സംസ്കാരം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ആയിരുന്നു നടത്തിയത്. രണ്ടുമാസം മുമ്പ് ലീവ് കഴിഞ്ഞ് സന്തോഷത്തോടെ അഭിലാഷും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇങ്ങനെ ഒരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ തന്നെ കിലുങ്ങുന്ന പാദസരവും അണിഞ്ഞ് അവൾ ഓടി നടന്ന വീട്ടുമുറ്റത്തേക്ക് ആ കുഞ്ഞ്ദേഹം എത്തിയപ്പോൾ കരച്ചിലടക്കാൻ ആർക്കും തന്നെ സാധിച്ചില്ല. ശുശ്രൂഷകൾക്ക് ശേഷം പിതാവിൻ്റെ ആഗ്രഹപ്രകാരമാണ് വീടിൻ്റെ മുറ്റത്തു തന്നെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കാരം നടത്തിയത്.

ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്

പെറ്റമ്മ സൗമ്യയ്ക്കും, അച്ഛൻ അഭിലാഷിനും മിൽസയുടെ മരണം ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. പക്ഷേ അതിനേക്കാൾ ഇപ്പോൾ അവരെ വേദനിപ്പിക്കുന്നത് മിൻസയുടെ ചേച്ചി മിഖയുടെ അവസ്ഥയാണ്. കുഞ്ഞനിയത്തിയെ ഓർത്ത് നെഞ്ചു പിടയുന്ന മിഖയുടെ കണ്ണീരാണ് കണ്ടുനിന്നവരെ കരയിച്ചത്.

ഒരിക്കലും വേർപിരിയാത്ത ഇവരുടെ സ്നേഹമാണ് മിൻസയുടെ വിയോഗത്തോടെ ഇല്ലാതായത്. വെള്ളത്തുണിയിൽ പൊതിഞ്ഞു കിടന്ന മിൻസയുടെ മൃതദേഹത്തിന് അടുത്തിരുന്ന് ചേച്ചിയായ മിഖ ഉറക്കെ കരയുകയായിരുന്നു. എനിക്ക് മിൻസയെ വേണം.

പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം

വേറെ ആരും വേണ്ട. ഈ വാക്കുകളായിരുന്നു മിഖ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.മിൻസ എന്താ കണ്ണുതുറക്കാത്തത്. അവളില്ലാതെ ഞാൻ തിരിച്ചു പോകില്ല. വാശിപിടിച്ചു കരയുന്ന മിഖയുടെ കരച്ചിൽ കേട്ടപ്പോൾ ചുറ്റുമുള്ളവർക്ക് ഒന്നും സങ്കടം താങ്ങാനായില്ല. മിഖയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുകൂടി അറിയാനാവാതെ കണ്ടു നിന്നു പോലും പൊട്ടിക്കരയുകയായിരുന്നു.

എല്ലാവരെയും പോലെ ആയിരുന്നില്ല മിഖ. തൻ്റെ എല്ലാമെല്ലാമാണ് വെളുത്ത തുണിയിൽ പൊതിഞ്ഞ് മുന്നിൽ കിടക്കുന്നതെന്ന് അവൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കുഞ്ഞു പെട്ടിയിലടച്ച മിൻസയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ അവൾ ഇതുവരെ തനിച്ചു കിടന്നിട്ടില്ല എന്ന് പറഞ്ഞുള്ള മിഖയുടെ കരച്ചിൽ ചുറ്റുമുള്ളവരെ കണ്ണീരിലാഴ്ത്തി.

പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

മിഖമോളുടെ നിലവിലെ അവസ്ഥയിൽ തളർന്നിരിക്കുകയാണ് അച്ഛനും അമ്മയും. മിഖയുടേത് പോലെതന്നെ അമ്മ സൗമ്യയുടെ വാക്കുകളും ഓരോരുത്തരുടെയും മനസ്സിൽ നോവായി തറച്ചു നിൽക്കുന്നതായിരുന്നു. അവൾ ഇനി വരുമോ എന്ന് സൗമ്യ ചോദിക്കുന്നുണ്ടായിരുന്നു. മറുപടിയില്ലാതെ ബന്ധുക്കളെല്ലാം അവളെ ചേർത്തുപിടിച്ചു.

വീടിനുള്ളിലെ ഭിത്തിയുടെ ഒരുഭാഗത്ത് മുഴുവനും മിൻസയുടെ ചിത്രങ്ങളായിരുന്നു. അത്രയ്ക്കും അഴകേറിയതായിരുന്നു ആ ചിത്രങ്ങൾ. മിൻസയുടെ കളിയും ചിരിയും എല്ലാം ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. ഉറ്റവരും ഒരു നാടും വിലാപത്തിൽ തേങ്ങൽ അടക്കി നിന്നപ്പോൾ മിൻസ കണ്ണീർ ഓർമയായി മടങ്ങുക ആയിരുന്നു.

വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…
Next post നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും