പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം

Read Time:5 Minute, 27 Second

പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം

അമ്മക്കൊപ്പം സഞ്ചരിക്കവേ ആക്ടീവ കനാലിലേക്ക് മറിഞ്ഞു ഇരട്ട കുട്ടികളിൽ ഒരാൾ മരിച്ച സംഭവത്തിൽ നാടൊന്നാകെ വിങ്ങിപൊട്ടുന്നു. പാറശാല ചാരോട്ടുകോണം മാറാടി ചെമ്മൺകാലവീട്ടിൽ സുനിൽ, മഞ്ജു ദമ്പതികളുടെ മകൻ അഞ്ചുയസുള്ള പവിൻ സുനിലാണ് മ രിച്ചത്. അമ്മ മഞ്ജുവിനും സഹോദരൻ നിവിൻ സുനിലിനും പരിക്കേറ്റു.

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഇരുവരെയും സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ വീടിന് മുന്നിലുള്ള കൈവരിയില്ലാത്ത ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിനടിയിൽപ്പെട്ട് തല പൊട്ടിയ പവിനെയും മറ്റുള്ളവരെയും ഉടൻ പാറശാല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പവിന്റെ മരണം സംഭവിച്ചിരുന്നു. .

വീടിന് ഒരു കിലോ മീറ്റർ അകലെയുള്ള അമ്പിലിക്കോണം എൽ.എം.എസ് എൽ.പി.എസിൽ യു.കെ.ജി വിദ്യാർത്ഥികളാണ് ഇരുവരും. മക്കളെ മുന്നിലും പിന്നിലുമിരുത്തി വീടിന്റെ ഗേറ്റ് കടന്നു പാലത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണം തെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീണത്.

പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

ഇവരുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് മൂവരെയും കരയ്ക്ക് കയറ്റി ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ നിവിൻ സുനിലിന്റെ വലതു കൈക്ക് പൊട്ടലുണ്ട്. മഞ്ജുവിന് കാര്യമായ പരിക്കുകളില്ല.

പോസ്റ്റ്മോർട്ടത്തിന് ശേഷം പാറശാല ആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്‌കരിക്കും. പതിവായി മഞ്ജുവിനൊപ്പം സ്‌കൂട്ടറിലായിരുന്നു ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നത്. എന്നും ഇരുവരും നടന്ന് പാലം മുറിച്ച് കടന്ന ടാറിട്ട റോഡിലെത്തിയതിന് ശേഷമായിരുന്നു സ്‌കൂട്ടറിൽ കയറിയിരുന്നത്.

ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി

എന്നാൽ, ഇന്നലെ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി മഞ്ജു അവരെ സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു. വെള്ളറ സ്വദേശി മഞ്ജുവിന്റെയും സുനിലിന്റെയും വിവാഹം കഴിഞ്ഞ് നാലുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരട്ട കുട്ടികൾ പിറന്നത്. മക്കളുടെ സ്‌കൂൾ യാത്രക്കായാണ് മഞ്ജു ഡ്രൈവിങ് പഠിച്ചതും വാഹനം വാങ്ങിയതും. നിർമ്മാണ തൊഴിലാളിയായ സുനിൽ രണ്ടുവർഷത്തിലേറയായി ദുബായിലാണ്.

ഒരുമാസത്തെ അവധിക്കെത്തി കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച ശേഷം തിരുവോണ രാത്രിയിലാണ് തിരികെ മടങ്ങിയത്. മകന്റെ മര ണവിവരമറിഞ്ഞ് ഇന്ന് രാവിലൈ സുനിൽ എത്തി. നിറയെ കളിപ്പാട്ടങ്ങളും പുത്തനുടുപ്പുകളും സുനിൽ കഴിഞ്ഞ വരവിന് മക്കൾക്ക് കൊണ്ടുവന്നിരുന്നു.

ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ

സ്‌കൂളിൽ നിന്നെത്തുന്ന പവിനും, നിവിനും അമ്മയുടെ സ്‌കൂട്ടറിൽ നിന്നും ഇറങ്ങിയാലുടൻ വീട്ടിലെത്തി യൂണിഫോമോക്കെ മാറി അടുത്തുള്ള ബന്ധു വീടുകളിലെയ്ക്കാണ് പോകുന്നത്. കളിയൊക്കെ കഴിഞ്ഞാകും തിരികെ വീട്ടിലേക്ക് വരുന്നത്. പവിന്റെ മര ണവാർത്തയറിഞ്ഞ് അമ്പിലികോണം എൽ.എം.എസ്.എൽ.പി സ്‌കൂളിൽ അദ്ധ്യാപകരും തളർന്നു പോയി.

ക്ലാസ് ടീച്ചർ മിനീഷ പൊട്ടികരയുകയാണ്. നഴ്സറി മുതൽ യു.കെ.ജി വരെയുള്ള കുട്ടികളെ രക്ഷിതാക്കളെ അധികൃതർ വിളിച്ചുവരുത്തി അവരോടൊപ്പം അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു
Next post ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്