സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ

Read Time:6 Minute, 20 Second

സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ

മലയാള സിനിമയിൽ വേറിട്ട ഹാസ്യം കൊണ്ട് വന്ന നടനാണ് കൊച്ചുപ്രേമൻ. വര്ഷങ്ങള്ക്കു മുൻപേ അഭിനയത്തിൽ സജീവമായ താരം, ഇപ്പോൾ ന്യൂജെൻ സിനിമകളിലും താരമാണ്. കോമഡി വേഷങ്ങൾക്ക് പുറമെ കിടിലൻ വില്ലൻ കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.

പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം

കൊച്ചുപ്രേമൻ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയെയും മലയാളികൾക്ക് സുപരിചിതയാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും അമ്മ വേഷങ്ങളിലൂടെയാണ് ഗിരിജ ശ്രദ്ധേയ ആകുന്നത്. നിലവിൽ സ്വാന്തനം സീരിയലിലെ അമ്മ വേഷം ചെയ്യുന്നതും ഗിരിജയാണ്.

നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്തു ഗിരിജയെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ കൊച്ചുപ്രേമൻ പറയുകയാണ്. വഴക്കു കൂടാത്ത ദാമ്പത്യം ഒന്നുമല്ല തങ്ങളുടേത് എന്നാണ് കൊച്ചുപ്രേമൻ പറയുന്നത്.

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

പരസ്പരം മനസിലാക്കുവാൻ സാധിക്കുന്നവരാണ് ഞങ്ങൾ. ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുവാൻ ഞങ്ങൾക്കാകും. ഇടയ്ക്കിടെ കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായാലും, ഞങ്ങൾ ഥിഏകനേരം മിണ്ടാതെ ഇരിക്കില്ല. പിണങ്ങാലിയാലും ഇണങ്ങുപോലുള്ള സന്തോഷം ഇപ്പോളും ഞങ്ങൾ ആസ്വദിക്കാറുണ്ട്.

എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് വന്നവളാണ് ഗിരിജ. കല്യാണത്തിന് ആദ്യം അവളുടെ വീട്ടുക്കാർ സമ്മതിച്ചിരുന്നില്ല. ഗിരിജയുടെ വാശികൊണ്ടു അവൾ സമ്മതിച്ചെടുത്തതാണ്. ഗിരിജയുടെ തീരുമാനം തെറ്റിയില്ലെന്നു പിന്നീട് വീട്ടുകാർക്ക് മനസിലായി. നാടകത്തിൽ സജീവമായ കാലത്തു തന്നെയാണ് ഗിരിജയുമായുള്ള വിവാഹം നടന്നത്.

പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

നാടകത്തിൽ ഗിരിജയും ഒരുമിച്ചു അഭിനയിച്ചിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഗിരിജ അഭിനയിച്ചു തുടങ്ങി. പിന്നീട് സീരിയലുകളിലും സജീവമായെന്നു കൊച്ചുപ്രേമൻ പറയുന്നു. സിനിമയിൽ നിന്നും മറക്കുവാൻ പറ്റാതെ ഒരു അനുഭവം ഉണ്ടായതിനെ കുറിച്ചും താരം പറഞ്ഞു.

ആദ്യം സിനിമയിൽ കോമഡി വേഷമായിരുന്നു തനിക്കു. ബഹദൂർ ഇക്കയും ആ ചിത്രത്തിലുണ്ട്. ഞാനും കോമഡി ചെയ്തു കൈയ്യടി വാങ്ങി. എങ്കിലും എന്റെ റോൾ ചെയ്തു പോയതിനു ശേഷം ലൊക്കേഷനിൽ തിരിച്ചു എത്തിയപ്പോൾ ഒരു അനുഭവം ഉണ്ടായി. അതുവരെ കാറ് വന്നു എന്നെ കൊണ്ട് പോകുക ആയിരുന്നു പതിവ്.

പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

എന്നാൽ എന്റെ ഷൂട്ട് കഴിഞ്ഞതിനു രണ്ടു ദിവസം കഴിഞ്ഞു സെറ്റിൽ എത്തിയപ്പോൾ എന്തിനാണ് ഇനി വന്നത് എന്ന മട്ടിൽ അവിടത്തെ സെക്യൂരിറ്റി വരെ എന്നെ ചോദ്യം ചെയ്യുവാൻ തുടങ്ങി. അവിടെ പ്രൊഡക്ഷൻ ഫുഡ് തമിഴ് സ്റ്റെയിലിൽ ആണ്. സാമ്പാർ സാദം, തൈര് സാദം തുടങ്ങിയവയാണ് ഉള്ളത്. നാടിനടന്മാർക്കൊപ്പം ഞാനും ഗമയിൽ കഴിക്കുവാനായി ആയരി ഇരുന്നു.

പക്ഷെ പന്തിയിൽ എനിക്ക് അപ്പുറവും ഇപ്പുറവും ഇരുന്നവർക്കു വിളമ്പിയെങ്കിലും എനിക്ക് മാത്രം ആരും വിളമ്പിയില്ല. അവിടെയുള്ള ആരും എനിക്ക് വിളമ്പുവാനും പറഞ്ഞില്ല. ഞാൻ കുറച്ചു നേരം അവിടെ ഇരുന്നിട്ട് പുറത്തേക്കു ഇറങ്ങിപ്പോന്നു. സെറ്റിൽ ഉള്ളവർക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു അന്ന്.

പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

എണ്ണം കൃത്യമായി മാത്രമേ കൊടുക്കുകയുള്ളൂ. എന്നാൽ ഇന്ന് ആ രീതിയൊക്കെ മാറി. സെറ്റിൽ പ്രൊഡക്ഷൻ ഫുഡ് ആവശ്യത്തിന് കിട്ടും. പന്തി ഭേദമില്ലാതെ എല്ലാവര്ക്കും ഒരേ ഭക്ഷണമായിരിക്കും. നായകൻ കഴിക്കുന്ന ഭക്ഷണം തന്നെ ആയിരിക്കും പ്രൊഡക്ഷൻ ബോയ് കഴിക്കുന്നത് എന്ന് കൊച്ചുപ്രേമൻ പറയുന്നു.

ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്
Next post വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…