ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്

Read Time:3 Minute, 42 Second

ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്

25 കോടിയുടെ ഓണം ബംബർ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. സന്തോഷം മാത്രമേയുള്ളൂവെന്ന് തിരുവോണം ബമ്പറിൻ്റെ (Onam Bumper BR 87 Result) ഒന്നാം സമ്മാനം നേടിയ അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ബമ്പർ അടിച്ചത്.

നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും

ഒറ്റ ടിക്കറ്റ് മാത്രമേ താൻ എടുത്തിരുന്നുള്ളൂവെന്ന് അനൂപ് തുറന്നു പറയുന്നു. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നറുക്കെടുപ്പിൽ വിജയിക്കാനായതിൻ്റെ സന്തോഷമാണ് മനസിൽ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അനൂപ് വ്യക്തമാക്കുന്നു.

ശനിയാഴ്ച രാത്രി ഏഴരയ്ക്ക് ശേഷം എടുത്ത ലോട്ടറിക്കാണ് അനൂപിന് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യം ഒരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്.

ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ

മുൻപും ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നുവെന്ന് അനൂപ് പറഞ്ഞു. അയ്യായിരം രൂപവരെ ലഭിച്ചു. ഇത്രയും വലിയ തുക ലഭിക്കുന്നത് ആദ്യമായിട്ടാണെന്ന് അനൂപ് വ്യക്തമാക്കി.

പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് എടുത്ത TJ 750605 നമ്പറിനാണ് അനൂപിന് ലോട്ടറി അടിച്ചത്‌. വീട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് എടുത്തത്. അനൂപിൻറെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുകയാണ്.

സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവർഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാർ ഏറിയതിനാൽ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകൾ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാൻ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സർക്കാർ അനുമതിനൽകിയിരുന്നു.

കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്
Next post കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്