ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്

Read Time:4 Minute, 4 Second

എന്റമ്മോ ഇതൊക്കെ ആണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്

ഒരുമണിക്ക് കേരള അക്ഷയയുടെ ലോട്ടറിയുടെ ടിക്കറ്റ് എടുത്തു, പിന്നാലെ രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസെത്തി. ഒരുവഴിയും കാണാനാകാതെ നെഞ്ചുപിടഞ്ഞു കട്ടിലിൽ കിടക്കുമ്പോൾ മൂന്നു മണിക്ക് ഭാഗ്യദേവതയുടെ 70 ലോട്ടറിയടിച്ചു. ദുരിതക്കയത്തിൽ നിന്നും കരകയറ്റിയ ദൈവത്തിന് നന്ദി പറയുകയാണ് പൂകുഞ്ഞ്

ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മൈനാഗപ്പിള്ളി ഷാനവാസ് മൻസിലിൽ പൂകുഞ്ഞിനു ബുധനാഴ്ച മണിക്കൂറുകൾക്കുളിൽ നടന്ന സംഭവങ്ങളെല്ലാം അവിശ്വനീയം. ബൈക്കിൽ സഞ്ചരിച്ചു മീൻ വിറ്റാണ് കുടുംബം പോറ്റി വന്നിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സ്യവിൽപന നടത്തുന്ന പൂക്കുഞ്ഞ് അക്ഷയ എകെ 570 ലോട്ടറി എടുക്കുന്നത്.

തുടർന്ന് നടക്കാൻ പോകുന്ന സ്വപ്നതുല്യമായ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. മീൻ വിറ്റ് വരുന്ന വഴിയിലാണ് മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കയ്യിൽ നിന്ന് ലോട്ടറി വാങ്ങുന്നത്.

വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..

ലോട്ടറിയുമായി വീട്ടിലെത്തി അൽപം കഴിഞ്ഞ് രണ്ട് മണിയോടെ കരുനാഗപ്പള്ളി കോർപ്പറേഷൻ ബാങ്ക് കുറ്റിവട്ടം ശാഖയിൽ നിന്ന് പൂക്കുഞ്ഞിനെ തേടി ജ പ്തി നോട്ടീസും എത്തി. എട്ട് വർഷം മുമ്പ് വീട് വയ്ക്കുന്നതിന് ബാങ്കിൽ നിന്ന് 7.45 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒമ്പത് ലക്ഷമായി. ഇതോടെയാണ് ജ പ്തി നോട്ടീസ് എത്തിയത്.

ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നോട്ടീസും കയ്യിൽ പിടിച്ച് ഇരിക്കുമ്പോഴാണ് ഉച്ചയ്ക്കെടുത്ത AZ 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന വാർത്ത അറിയുന്നത്. സഹോദരനാണ് വിളിച്ചു പറഞ്ഞത്, ആദ്യം വിശ്വാസം വന്നില്ല, പിന്നീടാണ് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ തേടിയെത്തിയെന്ന സത്യം പൂക്കുഞ്ഞ് വിശ്വസിക്കുന്നത്.

വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..

ജപ്തി നോട്ടീസുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന തനിക്ക് പിടിവള്ളി തന്നതിന് ദൈവത്തിന് സ്തുതി പറയുകയാണ് പൂക്കുഞ്ഞ്. മുംതാസാണ് പൂക്കുഞ്ഞിന്റെ ഭാര്യ. വിദ്യാർഥികളായ മുനിർ, മുഹ്‌സിന എന്നിവരാണ് മക്കൾ.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നാലു മക്കളുമായി മീൻ കച്ചവടത്തിനിറങ്ങിയ വീട്ടമ്മ സെലിൻ, ഓരോ സ്ത്രീകൾക്കും പ്രചോദനമാകേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നാലു മക്കളുമായി മീൻ കച്ചവടത്തിനിറങ്ങിയ വീട്ടമ്മ സെലിൻ, ഓരോ സ്ത്രീകൾക്കും പ്രചോദനമാകേണ്ടതാണ്
Next post ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ