ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നാലു മക്കളുമായി മീൻ കച്ചവടത്തിനിറങ്ങിയ വീട്ടമ്മ സെലിൻ, ഓരോ സ്ത്രീകൾക്കും പ്രചോദനമാകേണ്ടതാണ്

Read Time:3 Minute, 56 Second

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നാലു മക്കളുമായി മീൻ കച്ചവടത്തിനിറങ്ങിയ വീട്ടമ്മ സെലിൻ, ഓരോ സ്ത്രീകൾക്കും പ്രചോദനമാകേണ്ടതാണ്

ബാല്യം മുതലേ തുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് കുട്ടികളുടെ പൊന്നമ്മയായ സെലിന് ഏറെ ഇഷ്ട്ടം. ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് തന്റെ ജീവിതത്തിന് തൂക്കുകയറിടാതെ, ഈ 36കാരി തൻറെ മക്കളെ മുറുകെ പിടിച്ചു. അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു നല്കുക ആയിരുന്നു. ആ അമ്മയുടെ പേരാണ് സെലിൻ.

വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..

ആറ് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത്. 12 വയസ്സുകാരൻ ടോമിനെയും, ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെൺകുട്ടികളായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാൻ പോറ്റാൻ ആ മാതാവ് വളരെയേറെ കഷ്ടപ്പെട്ടു.

ഒടുവിൽ താൻ പഠിച്ച് വളർന്ന ഭരണങ്ങാനത്തെ വട്ടോളിക്കടവിൽ സെലിൻ മീൻ വിൽപ്പനക്കാരിയായി. അമ്മക്ക് സദാസമയവും കൂട്ടായി മൂത്തമക്കൾ ഒപ്പം തന്നെയുണ്ട്. ഇരട്ടകളായ മക്കളെ അമ്മയുടെ അടുത്ത് ആക്കിയാണ് ആണ്മക്കളും മീൻ വിൽക്കാനിറങ്ങുന്നത്.

കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ

പത്താ ക്ലാസിൽ പരീക്ഷ പോലും എഴുതാനാകാതെ നിന്ന് പോയതാണ് ഇവളുടെ പഠന ജീവിതം, പക്ഷേ മക്കളെ പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് സെലിൻ.

പെണ്ണായതുകൊണ്ട് ചില ദുരനുഭവങ്ങളും സെലിൻ നേരിട്ടിട്ടുണ്ട്,പക്ഷേ അതെല്ലാം ചിരിച്ച മുഖത്തോടെ ഈ മുപ്പത്തിയാറുകാരി നേരിട്ടു. സുരക്ഷിതമായി കഴിയാൻ പണിത് തുടങ്ങിയ വീടൊന്ന് അടച്ചുറപ്പിക്കണമെന്നാണ് സെലിന്റെ ഇപ്പോഴത്തെ ആഗ്രഹം.

തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി

വീട്ടിലേയ്ക്ക് പോകാനുള്ള വഴിയും ശരിയാക്കണം. അതിന് വേണ്ടി ആത്മാഭിമാനമുള്ള എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും സെലിൻ തുറന്നു പറയുന്നു.

ജീവിതത്തെ ചിരിച്ച് നേരിടുന്ന അമ്മക്ക് അല്പാശ്വാസമായി രണ്ടാമത്തവൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്.  എങ്ങനെയും ജീവിക്കാമെന്നല്ല, ഇങ്ങനെയും ജീവിക്കാമെന്ന് ചിരിതൂകി നമ്മളോട് പറയുകയാണ് പാലാ ഭരണങ്ങാനം കാരക്കാട്ട് വീട്ടിലെ സെലിൻ.. അഭിനന്ദനങ്ങൾ സഹോദരി……. കടപ്പാട് വിനോദ്‌ ഓതറ

ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Next post ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്