പാമ്പ് കയറിയ വിവരം പറയാൻ വീട്ടമ്മ നമ്പർ മാറി വിളിച്ചത് മുഖ്യമന്ത്രിയെ പിന്നീട് നടന്നത് ഇങ്ങനെ

Read Time:4 Minute, 6 Second

പാമ്പ് കയറിയ വിവരം പറയാൻ വീട്ടമ്മ നമ്പർ മാറി വിളിച്ചത് മുഖ്യമന്ത്രിയെ പിന്നീട് നടന്നത് ഇങ്ങനെ

വീട്ടിൽ പാമ്പു കയറി, അർദ്ധ രാത്രി വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ ആരുടെയും സഹായം ലഭിക്കാതെ ആയതോടെ വീട്ടമ്മ നേരിട്ട് വിളിച്ചത് പുതുച്ചേരി മുഖ്യ മന്ത്രി വി നാരായണ സാമിയുടെ ഫോൺ നമ്പറിൽ. ഇതോടെ മണിക്കൂറുകൾ നീണ്ട ഭയപ്പാടിന് നിമിഷങ്ങൾ കൊണ്ട് പരിഹാരം നേടി. അർദ്ധരാത്രി വീട്ടിൽ കയറിയ പാമ്പിനെ പിടിക്കാന് ആണ് മുഖ്യ മന്ത്രി ഇടപെട്ടത് പോലീസിന്റെയും വന വകുപ്പിന്റെയും സഹായം കിട്ടാതെ വന്നതോടെ ആണ് വീട്ടമ്മ മുഖ്യ മന്ത്രിയെ നേരിട്ട് വിളിച്ചു സഹായം അഭ്യർത്ഥിച്ചത്.

മുഖ്യമന്ത്രി കാര്യം ഗൗരവമായി എടുത്തു നിമിഷങ്ങൾക്കുള്ളിൽ വന വകുപ്പുകാർ വന്ന്, പാമ്പിനെ പിടി കൂടി ചാക്കിലാക്കി കൊണ്ട് അവിടെന്നു പോവുകയായിരുന്നു. രാജയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 1 മണിയോടെ പാമ്പിനെ കണ്ടത് ഈ സമയം രാജ വീട്ടിൽ ഉണ്ടായിരുന്നില്ല, പാമ്പിനെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ ഭയ ചികിതയായ രാജയുടെ ഭാര്യ ആദ്യമേ തന്നെ വിളിച്ചത് പോലീസിന്റെ ഫോൺ നമ്പറിൽ ആണ്. എത്രയും പെട്ടന്ന് തന്നെ വന വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു നടപടി സ്വീകരിക്കണം എന്ന് ആയിരുന്നു മറുപടി ഒപ്പം അവരുടെ നമ്പറും പോലീസ് നൽകി. എന്നാൽ ആ നമ്പറിൽ പലവട്ടം വിളിച്ചു, ആരും തന്നെ ഫോൺ എടുത്തിരുന്നില്ല.


തുടർന്നാണ് രാജയുടെ ഭാര്യ വിജയ, മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് വിളിച്ചത് മുഖ്യമന്ത്രിയുടെ നമ്പർ ആണ് എന്ന് അറിയാതെ തന്നെ ആയിരുന്നു അ വീട്ടമ്മ ഫോൺ വിളിച്ചത്. തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന സർക്കാർ ഡയറിയിൽ കണ്ട ആദ്യത്തെ നമ്പറിൽ വിളിക്കുകയായിരുന്നു. നേരമില്ലാത്ത നേരത്തു ഫോൺ അടിച്ചപ്പോൾ എടുത്തത് മുഖ്യമന്ത്രി തന്നെ ആയിരുന്നു, വിവരം പറഞ്ഞപ്പോൾ ഭയപ്പെടേണ്ട ഉടൻ നടപടി ഉണ്ടാവും എന്ന് മറുപടിയും കൊടുത്തിരുന്നു. പിന്നീട് അധിക നേരം കാത്തു നിൽക്കേണ്ടി വന്നില്ല. വിജയുടെ വീട്ടിൽ നിമിഷ നേരത്തിനുള്ളിൽ തന്നെ വനം വകുപ്പ് അധികൃതർ എത്തി മൂർഖനെ പിടി കൂടി തിരികെ പോയി.

ഇതിനു ശേഷം തൊട്ടടുത്ത ദിവസം, ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു, വനം വകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടി കൂടിയോ, പരിഹാരം ഉണ്ടായോ എന്ന് അന്വേഷിക്കുകയും ചെയ്തു. വീട്ടമ്മ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടിനു സമീപം കാടു പിടിച്ചു കിടക്കുന്നതിനെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി സ്ഥലം എം ൽ എ അനന്ത രാമനോട് നേരിട്ട് പോയി അവിടത്തെ സ്ഥിതി ഗതികൾ അന്വേഷിക്കണമെന്നും ആവശ്യമായ കാര്യങ്ങൾ അടിയതിരമായി ചെയ്തു കൊടുക്കണമെന്നും അവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്ത്യാനി ആയ ജോസ്വിൻ സോണി ബഷീർ ബഷിയുടെ ഭാര്യ സുഹാന ബഷീ ആയ കഥ ഇങ്ങനെ
Next post നിരവധി പ്രണയബന്ധങ്ങൾ, കാമുകനുമൊത്ത് ബംഗ്ലാവിൽ താമസം; 18 കോടി ലോട്ടറി അടിച്ച യുവതിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്