മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ

Read Time:5 Minute, 48 Second

മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ

ജീവിതത്തിലെ ചില ഭാഗ്യങ്ങൾ അങ്ങനെയാണ് നമ്മളെ തേടിയെത്തുകയില്ല. നമ്മൾ അത് തേടി കണ്ടെത്തണം. പുതുപ്പള്ളി പേരെപറമ്പിൽ പി. എ തോമസും ഭാര്യയും തേടി കണ്ടെത്തിയത് ഈ ഭാഗ്യനിധി. 2019- ൽ നടത്തിയ മുംബൈ യാത്രയാണ് ഇവരുടെയും ജീവിതം മാറ്റിമറിച്ചത്. മുംബൈ യാത്രയ്ക്ക് ടിക്കറ്റ് എടുക്കാൻ റെയിൽവേ സ്റ്റേഷനിൽ ചെന്നെങ്കിലും ടിക്കറ്റ് കിട്ടിയില്ല.

ഓട്ടോറിക്ഷയിൽ ഇരുന്ന് ആ അച്ഛൻ ക രഞ്ഞുകൊണ്ട് ചോദിച്ചു സഹായിക്കുമോ ? പിന്നീട് നടന്നത് കണ്ടോ

ഇതോടെ പൂനെക്ക് ടിക്കറ്റ് എടുത്ത് അവിടെ നിന്നും മുംബൈയ്ക്ക് പോകാൻ തീരുമാനിച്ചു. മുംബൈയ്ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ നിരാശപ്പെട്ടു എങ്കിലും ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു. മക്കൾ ഇല്ലാതിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് 4പെൺ മക്കളെ കൊണ്ടുവന്ന ഭാഗ്യ ദിവസമായിരുന്നു അന്ന്.

പൂനെ സ്റ്റേഷനിൽ നിന്നും മുംബൈയിലേക്ക് തീവണ്ടി ആയി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറു വയസ്സുകാരി 3 അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്. തോമസ് അരികിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചു. വളരെ കുറച്ച് സമയത്തെ പരിചയമേ കുട്ടികളുമായി ഉണ്ടായിരുന്നുവെങ്കിലും പിരിയാൻ പറ്റാത്ത ബന്ധം ഉള്ളവർ ആയി മാറി.

നാലുദിവസം മുൻപ് അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോയതായിരുന്നു അവരെ. ആ നാല് കുരുന്നുകളെ കണ്ട തോമസിനും നീനക്കും അവരെ വിട്ടുകളയാൻ തോന്നിയില്ല. രക്തബന്ധം ഇല്ലെങ്കിലും ഹൃദയം കൊണ്ട് അവർ പണ്ടേ ഒന്നായി കഴിഞ്ഞിരുന്നു. ആ കുഞ്ഞുങ്ങൾ ഇന്ന് കോട്ടയത്ത് ഇവരുടെ വീട്ടിലുണ്ട്.

നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ

തോമസിന്റെ യും നീനയുടെയും മക്കളായി. ബന്ധുക്കളുടെയും വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് ഈ നാല് രത്നങ്ങളെ തോമസും നീനയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഏറ എൽസ തോമസ് എന്ന ഒമ്പതുവയസ്സുകാരി. 8 വയസ്സ് പ്രായമുള്ള ഇരട്ടകളായ ആൻഡ്രിയ റോസ് തോമസ് എയിലിൽ സാറാ തോമസ്. എന്നിവർ ആറുവയസ്സുകാരി അലക്സാണ്ട്രിയ സാറാതോമസ് എന്നിവർക്കൊപ്പം തോമസിനും നീനക്കും ഇത് പൊന്നോണം ആണ്.

ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി. ഈ മക്കൾക്കൊപ്പം ആദ്യം ഓണം. പൂനെ സ്റ്റേഷനിൽ കണ്ടപ്പോൾ തന്നെ ഇവരെ ജീവിതത്തിൽ കൂട്ടി കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ നിറഞ്ഞു. നീനക്കും സമ്മതം. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പൂനയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക്. ഇടയ്ക്ക് നിയമ നടപടികൾ പൂർത്തിയാക്കി. ഒരു മാസത്തെ താൽകാലിക ഏറ്റെടുക്കൽ നടത്തി കുട്ടികളുമായി നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു

അതിനെ തുടർന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. 2019- ൽ പ്രാഥമിക നിയമ നടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കാൻ ഈ ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ അംഗീകാരം കിട്ടിയതോടെയാണ് പൂർണമായത്. ഇതിനിടയിലാണ് തോമസിന് കോട്ടയം മെഡിക്കൽ കോളേജിൽ വികസന സമിതിയുടെ കീഴിൽ പി ആർ ഒ ജോലി ലഭിക്കുന്നത്. സ്ഥലം വാങ്ങി അവിടെ വീട് വെച്ചു.

മൂത്ത കുട്ടി ഏറക്ക് ഹിന്ദി കുറച്ച് അറിയാം എങ്കിലും എല്ലാവരും ഇപ്പോഴും തനി മലയാളികൾ ആണ്. ഇവർക്കൊപ്പം കൂടി അധികം വൈകാതെ തോമസിനും നീനക്കും ഒരു കുട്ടി പിറന്നു. ഹൃദയ പ്രശ്നങ്ങളുമായി ആ കുഞ്ഞ് വിടപറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പം നിന്നതും ഈ മക്കളാണ്. രണ്ടു മക്കൾക്കപ്പുറം ഒരു കുഞ്ഞുണ്ടായാൽ സാമ്പത്തിക ബാധ്യത ആയി കരുതുന്ന സമൂഹത്തിലേക്കാണ് 4 പെൺമക്കളെ ഈ ദമ്പതികൾ കൈപിടിച്ചു കയറ്റിയത്.

18 തികയാത്തവർക്ക് വാ ക്‌സിൻ, ഇന്നത്തെ പ്രധാന 10 അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post 18 തികയാത്തവർക്ക് വാ ക്‌സിൻ, ഇന്നത്തെ പ്രധാന 10 അറിയിപ്പുകൾ
Next post അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്