ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

Read Time:6 Minute, 42 Second

ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

മലയാളി മനസുകളെ നർമത്തിൽ ആഴ്ത്തി ചിരിപ്പിക്കുന്ന കലാകാരനാണ് നെൽസൺ ശൂരനാട്. സ്വന്തം കഠിനാധ്വാനത്തിലൂടെ പിച്ചവെച്ചു വന്ന ഒരു കലാകാരൻ കഷ്ടപ്പാടുകളും വേദനകളും പിന്നിട്ടു ഒടുവിൽ ചിരിക്കാനും ചിരിപ്പിക്കുവാനും മിനിസ്ക്രീനിൽ നമ്മുടെ കണ്മുൻപിൽ എത്തി നിൽക്കുന്നു. കൊല്ലം ജില്ലയിലെ ശൂരനാട് ദേശക്കാരൻ, അപ്പച്ചന്റെയും അമ്മച്ചിയുടെയും അഞ്ചു ആണ്മക്കളിൽ ഏറ്റവും ഇളയവനാണ് നെൽസൺ. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യകാലമെങ്കിലും കൂടപ്പിറപ്പുകൾക്കൊപ്പമുള്ള വളരെ സ്നേഹത്തോടും സന്തോഷത്തോടും അ കൊച്ചു ഓലമേഞ്ഞ വീടിനുള്ളിൽ കഴിഞ്ഞു പോന്നിരുന്നു.

Also read : അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

ബാല്യത്തിൽ പള്ളിയിലെ വേദികളിലെ കലാപരിപാടികൾ ആയിരുന്നു കലാരംഗത്തേക്കുള്ള നെൽസന്റെ കാൽവെപ്പു നടത്തി. സ്കൂൾ കാലം മുതൽ തന്നെ മിമിക്രി, മോണോആക്ട്, ലളിത ഗാനം, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, ക്ലേ മോഡലിംഗ് എന്നിങ്ങനെ സർവ കല മേഖലകളിലും തന്റെ വൈദഗ്ധ്യം തെളിച്ച വ്യക്തി കൂടി ആയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ ബെസ്ററ് ആക്ടർ ആയി നെൽസൺനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ശൂരനാട് ഗവണ്മെന്റ് ഹൈസ്കൂളിലാണ് താരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. തുടർന്ന് പ്രീഡിഗ്രിയും പൂർത്തീകരിച്ചു. നെൽസന്റെ വളർച്ചയുടെ പിന്നിലെ നിറ സാന്നിധ്യം എന്ന് പറയുന്നത് ‘അമ്മ തന്നെ ആയിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു അച്ഛൻ. പ്രീഡിഗ്രി കാലത്തുണ്ടായ അപ്പച്ചന്റെ ആകസ്മിക മരണം, തുടർ പഠനത്തെ ബാധിക്കുകയും ചെയ്തു. തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ല.

Also read : മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട

സാധാരണ തൊഴിലാളി ആയി അധ്വാനിച്ചു ജീവിക്കുന്നതിനിടയിലാണ് കൊച്ചിൻ കലാഭവന്റെ മിമിക്രി കാസറ്റുകൾ കേട്ട് പഠിച്ചു കൂട്ടുകാരോടൊപ്പം പല വേദികളിലും നെൽസൺ മിമിക്രി അവതരിപ്പിച്ചു. പിന്നീട് ഉത്സവ സീസണിൽ നാട്ടിലെ ഓരോ ചെറിയ ക്ലബുകൾ പരിപാടി അവതരിപ്പിക്കാൻ നെൽസൺ വിളിച്ചു തുടങ്ങിരുന്നു. നാലു കമ്പു കുത്തി നിർത്തി ടാർപോളിൻ വിരിച്ചതാണ് അന്നത്തെ സ്റ്റേജ്. കോളാമ്പി സ്റ്റേജിനു മുന്നിൽ വയ്ക്കും നെൽസൻ ഓർക്കുന്നു.

പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ പന്തളം ബാലൻ ചേട്ടൻ വഴിയാണ് പ്രൊഫഷണൽ ട്രൂപ്പിലേക്കെത്തുന്നത്. പിന്നീട് നിരവധി ട്രൂപ്പുകൾ, ഒട്ടനവധി സ്റ്റേജുകൾ. നസീറിക്ക, ജാഫറിക്ക, മരിച്ചു പോയ അബിക്ക.. ഇവരുടെ കൂടെയൊക്കെ താരം ഗസ്റ്റ് റോളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് . ഏഷ്യാനെറ്റിൽ ആദ്യകാലത്തു കള്ളുകുടിയന്റെ വേഷമാണ് ചെയ്തിരുന്നത്. അ കള്ളുകുടിയനിലൂടെ ആണ് നെൽസൺ മലയാളികളുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങിയത്.

നെൽസൺ ഇന്ന് നെൽസൺ ശൂരനാട് എന്ന് അറിയപ്പെടുന്നു. ശൂരനാട് ഭാഷയിലുള്ള ശൈലിയാണ് പ്രേക്ഷകർക്ക് ഇഷ്ട്ടം. സ്ക്രിപ്റ്റുകൾ എല്ലാം സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ നിർബന്ധം ഉണ്ടായിരുന്നു താരത്തിന്. അതുകൊണ്ടു തന്നെ ജനങ്ങൾ പ്രോഗാം നെഞ്ചിൽ എത്തുകയും ചെയ്തു. ട്രൂപ്പിലുള്ള സമയത്തു സീസണിൽ മാത്രമേ പരിപാടിയുള്ളൂ. ബാക്കി സമയം പെയിന്റിങ് പണികളാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. കെട്ടിടം പെയിന്റിങ് മുതൽ വാഹനങ്ങളിലെ എഴുത്തും പെയിന്റിങ്ങും വരെ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് തന്നെ ആയിരുന്നു ജീവിതത്തിലെ നിർണ്ണായക ചവിട്ടുപടി തന്നെ എന്ന് പറയാം. ജീവിതത്തിൽ എന്തൊക്കെ ടെൻഷൻ ഉണ്ടെങ്കിലും സ്റ്റേജിൽ കയറുമ്പോൾ എല്ലാം മറന്നു പരിപാടി നന്നാക്കാനും, വിജയിപ്പിക്കാനും, പ്രേക്ഷകരെ ആസ്വദിപ്പിക്കാനും താരത്തിന് കഴിയുന്നു. കോമഡി സ്റ്റാർസ് വഴിയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. അത് ജീവിതത്തിൽ വഴിത്തിരിവായി. അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അതുവഴി സിനിമകളിലും അവസരം ലഭിച്ചു.

ഭാര്യ ആലീസ് വീട്ടമ്മയാണ്. മക്കൾ രണ്ടുപേർ. മകൻ ജോസഫ് പ്ലസ് വണ്ണിൽ പഠിക്കുന്നു. മകൾ ജെന്നിഫർ ഏഴാം ക്‌ളാസിൽ പഠിക്കുന്നു

Also read : നാലു മക്കളിൽ ഏറ്റവും വ്യത്യസ്ത രീതിയിൽ അച്ഛന് പിറന്നാൾ ആശംസിച്ച് ദിയ കൃഷ്ണ തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം
Next post തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ