തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ

Read Time:5 Minute, 5 Second

തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ

തൃശൂരിനെ വട്ട മിട്ടു പറക്കുന്നു നാലു ഹെലികോപ്റ്ററുകൾ . ഇപ്പോളത്തെ ലോക്ക്ഡൗൺ നില നിൽക്കുന്ന സാഹചര്യത്തിൽ പുറത്തു പോലും ഇറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്നതിനിടയിൽ ആകാശത്തിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നത് തൃശൂരിലെ ജനങ്ങളുടെ ശ്രദ്ധയിൽ വരുന്നത് .

also read : ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

അതും ഒരെണ്ണം അല്ല ഹെലികോപ്റ്ററല്ല നാലെണ്ണം. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത് . കോ വിഡിനെ തുടർന്ന് ലോക്ക്ഡൗൺ നിർദേശം ഉള്ളതിനാൽ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളിൽ ഹെലികോപ്റ്ററുകൾ പറന്നു തുടങ്ങിയതോടെ ആളുകളും പരിഭ്രാന്തിയിലായി. ഇടയ്ക്കിടയ്ക്ക് ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നത് കാണുന്നുണ്ടെന്ന് മറ്റു ചിലർ പറയുക കൂടി ചെയ്തതോടെ ആശങ്കയുടെ തോതും കൂടി.

ആശങ്കയിലായ ആളുകൾ വെറുതെ ഇരിക്കുവാൻ തയ്യാറായില്ല. ചിലർ പൊ ലീ സ് സ്റ്റേഷ നിലേക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോൾ മറ്റു ചിലർ മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിക്കുകയാണ് ചെയ്തത് ഇതിന്റെ പുറകിലെ കാര്യങ്ങൾ അറിയാൻ. നാല് ഹെലികോപ്റ്ററുകൾ തുടർച്ചയായി നഗരത്തിന് മുകളിൽ കൂടെ എന്തിനാണ് ഇങ്ങനെ പറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഒടുവിൽ പൊ ലീ സ് തന്നെ അതിന് ഉത്തരം കണ്ടെത്തി. ആദ്യഘട്ടത്തിൽ തന്നെ പൊ ലീ സ് ചെയ്തത് നഗരത്തിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് കാര്യങ്ങൾ ചോദിക്കുകയായിരുന്നു.

Aslo read : ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

അപ്പോഴാണ് ഇതിന്റെ പുറകിലെ കാരണം അറിയുന്നത്. ത്രിശൂർ ജില്ലയിലെ വൻ വ്യവസായികളും ബിസിനസുകാരുമായ നാലഞ്ചുപേർക്ക് സ്വന്തമായി ഹെലികോപ്റ്ററും ചെറു വിമാനവും എല്ലാം സ്വന്തമായി ഉണ്ട്. കോ വിഡിനെ തുടർന്ന് ലോക്ക്ഡൗൺ നിർദേശിച്ചിരുന്നതിനാൽ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ് കുറച്ചു നാളുകളായി. ലോക്ക്ഡൗണിനെ തുടർന്ന് യാത്രകൾ തടസപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. ഹെലികോപ്റ്ററും ഒരു യന്ത്രം തന്നെ അല്ലേ . കുറേ ദിവസങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ അതിനു കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ ബാറ്ററിക്ക് വരെ പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റർ ഒന്നു പറത്തി നോക്കുന്നത് നല്ലതാണു

ജില്ലയിലെ വൻ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂർ, കല്യാൺ ഗ്രൂപ്പ് എന്നിവർക്കൊക്കെ തൃശൂരിൽ ഹെലികോപ്റ്ററുകൾ സ്വന്തമായി ഉള്ളത്. ഇത് നഗരത്തിനു മുകളിലൂടെ പറക്കുന്നത് തൃശൂരുകാർക്ക് പുതുമയുമല്ല. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളിൽ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകൾ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തിലാക്കിയത്. കോ വിഡ് പോകാൻ വേണ്ടി എന്തെങ്കിലും മരുന്ന് തളിക്കുന്നതാണോയെന്ന് ആയിരുന്നു കുറേ പേര് സംശയം പ്രകടിപ്പിച്ചത്. എന്നാൽ, കോ വിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഒക്കെ ആയതിനാൽ പൊലീസ് നടത്തുന്ന വല്ല നിരീക്ഷണം ആണോ എന്നായിരുന്നു മറ്റു ചിലർ വിചാരിച്ചതു.

Alos read : ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്
Next post പൊന്നുമോന്റെ വേ ർപാടിൽ നൊന്തുനീറി ബന്ധുക്കൾ, സംഭവിച്ചത് ഞെട്ടിക്കും