തട്ടീം മുട്ടിയിലെ വിധുവായ ശാലു കുര്യന്റെ ജീവിതകഥ

Read Time:5 Minute, 47 Second

തട്ടീം മുട്ടിയിലെ വിധുവായ ശാലു കുര്യന്റെ ജീവിതകഥ

ഏതുതരം കഥാപാത്രം ആകട്ടെ അതിൽ തിളങ്ങി നിൽക്കുവാൻ ചില നടന്മാർക്കും നടിമാർക്കും മാത്രമേ സാധിക്കുകയുള്ളൂ. കാരണം ഓരോ തരാം കഥാപാത്രങ്ങൾക്കും ഓരോ തരാം വേവ് ലെങ്ത് ആണെന്ന് തന്നെ പറയാം. ഒരു വില്ലൻ കഥാപാത്രത്തിന് അത്രമാത്രം ആത്മാർത്ഥതയും ആഴവും ഉണ്ട്. ഒരു നായകൻ-നായികാ കഥാപാത്രത്തിന് കുറച്ചു ഇമോഷണൽ റ്റച് ആവശ്യമാണ്. സഹനടൻ ആകണമെങ്കിൽ നായകനെ പിന്തുണക്കാനുള്ള മികവുള്ള ഒരു കഥാപാത്രമായിരിക്കണം.

അങ്ങനെ പലതരം കഥാപാത്രങ്ങൾക്ക് പലതരം മൂല്യങ്ങളും ആഴങ്ങളും ആണ് ഉള്ളത്. എല്ലാ തരാം കഥാപാത്രങ്ങളും, ഒരാൾക്ക് ചെയ്യുവാൻ വളരെ പ്രയാസമായിരിക്കും. ചിലർക്ക് വില്ലൻ കഥാപാത്രങ്ങൾ ആയിരിക്കും ആയാസകരമായി ചെയ്യുവാൻ സാധിക്കുക. ചിലർക്ക് നായികാ കഥാപാത്രങ്ങൾ ആയിരിക്കും. പക്ഷെ ഇതെല്ലം ഒത്തിണങ്ങി ചെയ്യുവാൻ സാധിക്കുന്ന നിരവധി താരങ്ങൾ ഉണ്ടെങ്കിൽ പോലും, ചിലർ മാത്രമാണ് അത്തരത്തിൽ പ്രശസ്തരാകുന്നത്.

ചിലരെ വില്ലൻ വേഷത്തിൽ കണ്ടാൽ പിന്നെ, അവരെ വില്ലൻ റോളിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. എന്നാൽ അവർ ഒരു കോമഡി കഥാപാത്രം ചെയ്താൽ നമ്മുക്ക് അത്ര പെട്ടന്ന് സ്വീകാര്യമാകില്ല. പക്ഷെ അത്തരത്തിൽ എല്ലാ വേഷങ്ങളിലും മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് ശാലു കുര്യൻ എന്ന നടി. ആദ്യം വില്ലൻ കഥാപത്രങ്ങളിലൂടെ ആയിരുന്നു മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിലേക്ക് ശാലു കുര്യൻ എത്തിയത്.

പക്ഷെ ഇപ്പോൾ കോമഡി ആയാലും, സഹനടി ആയാലും ‘അമ്മ വേഷങ്ങൾ ആയാലും, മകൾ വേഷം ആയാലും സഹോദരി വേഷം ആയാലും, കുശുമ്പ് കുന്നായ്മ എന്നി ഏതു വേഷങ്ങൾ ആയാലും ശാലു കുര്യന്റെ കയ്യിൽ ഭദ്രമാണ് എന്ന് നമ്മുക്ക് തെളിഞ്ഞു കഴിഞ്ഞു. ആദ്യമൊക്കെ ശാലു കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രേക്ഷകർക്ക് തൃപ്തികരമല്ലായിരുന്നു. എന്നാൽ അ റോളുകളും പ്രേക്ഷകർക്ക് ഇപ്പോൾ തൃപ്തികരം തന്നെ.

താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണെന്ന് തന്നെ പറയാം. മകനെയും താരം വീഡിയോകളിൽ കാണിച്ചിട്ടുമുണ്ട്. മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിക്കുന്ന സീരിയൽ താരമാണ് ശാലു സൂസൻ കുര്യൻ. ചന്ദനമഴ എന്ന ഒറ്റ സീരിയലാണ് ശാലു കുര്യന്റെ കരിയറിൽ വഴിത്തിരിവ് ആയി മാറിയത്. ചന്ദനമഴ എന്ന സീരിയലിനെ കുറിച്ച് കൂടുതൽ ഒന്നും അധികം പറയേണ്ട ആവശ്യം ഇല്ല. കാരണം ഏഷ്യാനെറ്റിലെ ഒരു ഹിറ്റ് സീരിയൽ തന്നെ ആയിരുന്നു ചന്ദനമഴ. ഏകദേശം മൂന്ന് വർഷ കാലം ഇ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു.

ചന്ദനമഴക്കു ശേഷം നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നെങ്കിലും, താരത്തിന്റെ ചന്ദനമഴയിലെ വർഷ തന്നെയാണ് പ്രേക്ഷകർക്ക് ഹൈലൈറ്റ്. ചന്ദനമഴക്കു ശേഷമേ തട്ടീം മുട്ടീം സീരിയലിലാണ് താരത്തിന് ഏറ്റവും കൂടുതൽ പ്രശസ്തി ലഭിച്ചത്. ഇതിനിടയിൽ കുറച്ചു സിനിമകളിലും താരം അഭിനയിച്ചിരുന്നു. അങ്ങനെ മലയാളി പ്രേക്ഷകർക്ക് നിറസാന്നിധ്യമാണ് ശാലു കുര്യൻ.

താരം വാഴൂരിൽ ഉള്ള BMS സ്കൂളിൽ നിന്നാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അതിനുശേഷം കോട്ടയത്തുള്ള ബസേലിയസ് കോളേജിൽ നിന്ന് ബിരുദവും നേടി. ഭർത്താവിന്റെ പേര് മെൽവിൻ എന്നാണ്. ഇവർക്ക് ഒരു ആൺകുഞ്ഞുണ്ട്, പേര് അലിസ്റ്റർ മെൽവിൻ.

ഇടയ്ക്കു ശാലു കുര്യന്റെ ചിത്രങ്ങളും വിഡിയോകളും വാട്ട്സ്ആപ്പിലും യൂട്യുബിലും വൈറൽ ആയതിനെ തുടർന്ന് താരം പ്രതികരണമായി രംഗത്ത് വന്നിരുന്നു. ഇതൊന്നും സ്വകാര്യ ചിത്രങ്ങൾ അല്ലെന്നും, സിനിമക്ക് വേണ്ടി ചിത്രികരിച്ചതാണെന്നാണ് താരം പറഞ്ഞത്. സിനിമയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതെന്നാണ് താരം പറഞ്ഞത്. ഇ വീഡിയോ ആരാണ് പുറത്തു വിട്ടതെന്ന് അറിയില്ല. പക്ഷെ മൂന്നു വർഷം മുൻപ് എടുത്ത സിനിമയുടെ ഭാഗം ആണെന്നാണ് താരം അന്ന് പറഞ്ഞത്. കാളിങ് ബെൽ എന്ന ചിത്രത്തിലെ രംഗങ്ങളാണ് അത്, സിനിമ ഇത് വരേയ്ക്കും ഇറങ്ങിട്ടില്ല. അ ചിത്രത്തിലെ കഥാപാത്രത്തിന് ഒരു ചെറിയ നെഗറ്റിവ് സീനിന്റെ ആവശ്യം ഉണ്ടായിരുന്നെന്നും, താരം തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിഥ്വിരാജിന് വേണ്ടി സംസാരിച്ചതിന് നടിക്ക് നേരിട്ട അനുഭവം കണ്ടോ?
Next post കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ പോ ലീസ് പൊക്കി, കാരണം