മോൾക്ക് വീണ്ടും വയ്യാതെ ആയി , സ്കാനിങ്ങിൽ വീണ്ടും ട്യൂമർ കണ്ടെത്തിയെന്ന് നടി ശരണ്യയുടെ അമ്മ

Read Time:4 Minute, 25 Second

മോൾക്ക് വീണ്ടും വയ്യാതെ ആയി , സ്കാനിങ്ങിൽ വീണ്ടും ട്യൂമർ കണ്ടെത്തിയെന്ന് നടി ശരണ്യയുടെ അമ്മ

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഒരു കാലത്തു ഇഷ്ട്ട നടി ആയിരുന്നു ശരണ്യ ശശി. മിനി സ്‌ക്രീനിൽ ഒരേ സമയം നായികയായും വില്ലത്തി ആയും ഒക്കെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ശരണ്യ. എന്നാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ മിന്നി തിളങ്ങി നിൽക്കുന്ന സമയത്താണ് വിധി ശരണ്യയെ വേട്ടയാടുന്നത്. ആറ് വർഷം മുൻപാണ് ബ്രെയിൻ ട്യൂമർ നടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലാണ് നടിയെ കാണുന്നത്.

ആദ്യം രോഗത്തെ ചികിൽസിച്ചു ഭേദമാക്കി എങ്കിലും വീണ്ടും കാൻസർ നടിയെ വിടാതെ പിന്തുടർന്നു. തുടർച്ചയായി ഒമ്പതോളം ശസ്ത്രക്രിയക്കു വിധേയ ആകേണ്ടി വന്നിട്ടുണ്ട് നടിക്ക് ഇതുവരെ . ആദ്യമൊക്കെ ചികിത്സക്ക് ഇടയിലും നടി സീരിയയിലും ആൽബത്തിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാൽ തുടരെ തുടരെ ഉള്ള ശസ്ത്രക്രിയകൾ നടിയെ തളർത്തി കളഞ്ഞു. എന്നാൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി ഇപ്പോൾ. നടി ആരംഭിച്ച യൂട്യൂബ് ചാനലിന് പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണ ആണ് ലഭിച്ചത്.

പുതുവത്സര ദിനമായ ജനുവരി ഒന്നിന് ആയിരുന്നു ശരണ്യ തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ചാർളി ചാപ്ലിൻ ചിത്രമായ സിറ്റി ലൈറ്റ്‌സ് എന്ന പേര് കടമെടുത്താണ് സിറ്റി ലൈറ്റ്‌സ് ശരണ്യാസ് വ്ലോഗ് എന്ന് ചാനലിന് പേരിട്ടത്. ചാനൽ വഴി ശരണ്യ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം പുതിയ വിഡിയോക്കായി കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയത് ശരണ്യയുടെ അമ്മയായിരുന്നു.

എന്നാൽ ഒരു വിഷമകരമായ വാർത്തയുമായി ആയിരുന്നു ശരണ്യയുടെ ‘അമ്മ പ്രേക്ഷകരുടെ എത്തിയത്. ശരണ്യക്ക് വീണ്ടും ട്യൂമർ പിടിപ്പെട്ടെന്നും അവൾ വയ്യാണ്ടായി കിടക്കുകയാണെന്നും ‘അമ്മ പറഞ്ഞു. രണ്ട് മാസം മുൻപ് നടത്തിയ സ്കാനിങ്ങിൽ ആണ് തീർന്നു എന്ന് കരുതിയ ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തുന്നത്. വീണ്ടും സർജറി ചെയ്യണം എന്നാണ് ഡോക്റ്റർമാർ പറയുന്നതെന്നും എല്ലാവരും അവൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്നും വേദനയോടെ ആ ‘അമ്മ പറഞ്ഞു. ശരണ്യയുടെ ചാനലിൽ പങ്കു വെച്ച വീഡിയോ കാണാം

2012 ലാണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. ഷോട്ടിങ്ങിനിടെ തളർന്നു വീണ ശരണ്യയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ആണ് രോഗം കണ്ടെത്തുന്നത്. അതേത്തുടർന്ന് നിരവധി ശാസ്ത്രക്രിയകൾക്കു വിദേശ്യ ആകേണ്ടി വന്നിട്ടുണ്ട് ശരണ്യക്ക്. അവസാനത്തെ ശസ്ത്രക്രിയയിൽ ആണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്. അതുകഴിഞ്ഞു ഡിസ്ചാർജ് ആയി ഫിസിയോതെറാപ്പി ഒക്കെ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരിക ആയിരുന്നു ശരണ്യ. എന്നാൽ പൂർണമായും ഭേദപ്പെട്ടു എന്ന് കരുതിയ രോഗം വീണ്ടും എത്തിയതോടെ ആകെ തളർന്നിരിക്കുകയാണ് അമ്മ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫിറോസ് ഖാൻ പറഞ്ഞത് മുഴുവൻ കള്ളത്തരമാണ്, തുറന്ന് പറഞ്ഞു ഫിറോസിന്റെ ഭാര്യ!
Next post എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ! വിഷമം നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ദൃശ്യത്തിലെ മോഹൻലാലിന്റെ മകൾ എസ്തർ