ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്

Read Time:4 Minute, 44 Second

ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്

മകൾ വിജിയുടെ കല്യാണ ചിത്രത്തിൽ സന്തോഷപൂർവം നിൽക്കുന്ന അശോകനും ഭാര്യ ലില്ലിക്കുട്ടിയുടെയും ചിത്രം കാണുന്നവരുടെ ഉള്ളം വേവുകയാണ്. കാരണം ഐ മൂന്നുപേരും ഇന്നില്ല. ബാക്കി ആയതു വിജിയുടെ അനിയൻ വിപിൻ മാത്രമാണ്. കൂടാതെ വിജിയുടെ മകൾ, 18 ദിവസം മാത്രം പ്രായമുള്ള അനയ എന്ന പിഞ്ചു കുഞ്ഞും. കൈകുഞ്ഞു അനയ ഇപ്പോൾ പിതാവ് അഭിഷേകിന്റെ സംരക്ഷണയിലാണ്

Also read : കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ

ഒരു വർഷം മുൻപ്, കോ വിഡിനെ വക വയ്ക്കാതെ ജീവിക്കാനായി ഓട്ടോയുമായി റോഡിലിറങ്ങിയ അശോക‍നെക്കുറിച്ച് വാർത്തകളിൽ നിറഞ്ഞതായിരുന്നു. കോ വിഡിനെ തുടർന്നു ഗു രുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളി വലിയവിള പണിയിൽ നല്ലിയൂർക്കോണത്ത് ടി.അശോകന്റെ (57) ഭാര്യ ലില്ലിക്കുട്ടി (50) യാണ് ഇന്നലെ രാവിലെ മ രിച്ചത്. അശോകൻ കഴിഞ്ഞ മാസം 30 ന് മ രിച്ചു. മകൾ വിജി(28) 12 നും. ആശുപത്രിയിൽ എത്തിയതിനു ശേഷം മൂവരും പരസ്പരം കണ്ടിട്ടില്ല.

കോ വിഡിനെതിരെ പോരാടിയ അശോകന്റെ പരാജയം പൂർണമായി. അശോകൻ മാത്രമല്ല വീട്ടിൽ എല്ലാവരും ഒന്നിനൊന്നു മര ണത്തിനു കീഴടങ്ങിയത് നാട്ടുകാരെ ദുഃഖത്തിൽ ആഴ്ത്തി. ലോക്ക് ഡൗണിന്ന് ജീവിക്കാൻ വക ഇല്ലാതെ ആയപ്പോഴാണ് അശോകൻ ഓട്ടോയുമായി തെരുവിലേക്ക് ഇറങ്ങുന്നത്. കോ വിഡിനോട് പോരാടാൻ ഉറച്ചാണ് ഓട്ടോയുമായി അശോകൻ പുറത്തു ഇറങ്ങുന്നത്.

ഉറ്റവർ വിട്ടു പോയ വിവരവും മൂന്നു പേരും അറിഞ്ഞതുമില്ല. കോ വിഡ് മൂർച്ഛിച്ചതോടെ പ്രസവശേഷം വിജിയെ വെന്റിലേറ്ററിലേക്കു മാറ്റുക ആയിരുന്നു. ലില്ലിക്കുട്ടി ന്യൂമോണിയ ബാധിച്ചതിനാൽ നേരത്തെ തന്നെ വെന്റിലേറ്ററിലായിരുന്നു. അഭിഷേകിന്റെ അമ്മ ജലജയ്ക്കും, വിജിയുടെ 18 ദിവസം പ്രായമുള്ള പെൺകുഞ്ഞിനും കോ വിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇവരെ ഒരാഴ്ച മുൻപ് ബാലരാമപുരം കട്ടച്ചൽക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലേക്കു മാറ്റുക ആയിരുന്നു , ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.

Also read : ലോക്ക് ഡൌൺ പിൻവലിച്ചേക്കും ..നിയന്ത്രണങ്ങൾ മാത്രം..വിവരങ്ങൾ

ലില്ലിക്കുട്ടിയുടെ സഹോദരനും കോ വിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലാണ്. അച്ഛനും അമ്മയും സഹോദരിയും വിട പറഞ്ഞതോടെ അശോകന്റെ മകൻ വിപിൻ ഏകനായി. വീടു പണയത്തിൽ ആയതിനാൽ വൻ സാമ്പത്തിക ബാധ്യതയും ഇപ്പോൾ വിപിനുണ്ട്. കോ വിഡ് ബാധിതരായ ഒട്ടേറെ പേരെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച് രക്ഷിച്ച അശോകൻ ഒടുവിൽ കോ വിഡിനു കീഴടങ്ങിയത് നാട്ടുകാ‍‍രെയെല്ലാം ദുഖത്തിലാ‍ഴ്ത്തിയിരുന്നു.. പിന്നാലെ മകളും ഭാര്യയും അതേ വഴിയിലൂടെ യാത്രയായി.

അശോകൻ കഴിഞ്ഞ മാസം 30 ന് ആണ് വിട പറഞ്ഞത്. ഏക മകൾ വിജി (28) 12 നും. ആശുപത്രിയിലെത്തിയ ശേഷം ഇവർക്ക് പരസ്പരം കാണുവാൻ കഴിഞ്ഞിട്ടില്ല. ഉറ്റവർ വിട്ടു പോയ വിവരവും മൂന്നു പേരും പരസ്പരം അറിഞ്ഞതുമില്ല.

Also Read : ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്
Next post ജീ വനൊ ടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?