ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്

Read Time:8 Minute, 42 Second

ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്

ഓൺലൈൻ സംവിധാനങ്ങലും വിവര സാങ്കേതിക വിദ്യകളും മനുഷ്യ ജീവിതത്തിന്റെ സമഗ്ര മേഖല മേഖലകളിലും കൈകടത്തിരിക്കുന്ന ഇന്നത്തെ സഹചര്യത്തിൽ അതിനോടൊപ്പം തന്നെ സൈബർ കു റ്റകൃ ത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും ദിനംപ്രതി വർധിച്ചു വാങ്ങുന്ന അവസ്ഥയാണ് . ഇത്തരത്തിൽ അനേകം പരാതികൾ ആണ് അനുദിനം റിപ്പോർട് ചെയ്തു കൊണ്ടിരിക്കുകയാണ്. അനുദിനം വർധിച്ചു വരുന്ന പ രാതികളുടെ അടിസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് കേരള പോ ലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി ഇതിനോടകം പങ്കു വെച്ചിരിക്കുന്നത്.

കേരള പോ ലീ സ് തങ്ങളുടെ ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്ന ജാഗ്രത കുറിപ്പ് പ്രകാരം ഫോണിൽ വരുന്ന ആദ്യ കോൾ മുതലാണ് സാമ്പത്തിക തട്ടിപ്പ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ബി എസ്എൻ എൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുകയും ഉടൻ തന്നെ ബി എസ്എൻ എൽ സിം കാർഡ് ബ്ലോക്ക് ആകും എന്നും കെ വൈ സി വെരിഫിക്കേഷൻ അതിനാൽ എത്രയും വേഗം അതിനായി നടപടി ക്രമങ്ങൾ ചെയ്യണം എന്ന നിർദേശം ലഭിക്കുന്നു.

Also read : പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

ഇത്തരത്തിലുള്ള നിർദേശങ്ങൾ ടെക്സ്റ്റ് മെസ്സേജുകളും ഫോൺകോളുകളും വരികയും, തുടർന്ന് വിശ്വസനീയമായ ആശയ വിനിമയ പ്രകടന മികവിലൂടെ ഉപഭോക്താവിന്റെ ഫോണിൽ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. തുടർന്ന് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യാൻ നിർദ്ദേശം നൽകുകയും ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്ന മുറക്ക് ബി എസ്എൻ എൽ കെ വൈ സി ഐഡി നമ്പർ എൻറർ ചെയ്ത് കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

സ്ക്രീനിൽ കാണുന്ന സമ്മതത്തിനായുള്ള ബട്ടൺ അമർത്തിയാൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺ ലൈനായി തന്നെ മൊബൈൽ നമ്പറിൽ വെറും 10 രൂപയ്ക്ക് റീചാർജ് ചെയ്യാൻ തട്ടിപ്പ് സംഘം തന്നെ നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ റീച്ചാർജ് കഴിയുമ്പോൾ നഷ്ടപ്പെടുക കേവലം 10 രൂപയ്ക്ക് പകരം പതിനായിരങ്ങൾ ആയിരിക്കും എന്നതാണ് ഇതിനെ പുറകിലെ വാസ്തവം.

Also read : നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

ഇതിന്റെ കാരണം നേരത്തെ സ്ക്രീനിൽ ടൈപ്പ് ചെയ്ത എ ടി എം കാർഡ് നമ്പർ രഹസ്യ ഒ ടി പി എന്നിവയെല്ലാം അതേപടി തട്ടിപ്പു സംഘം വ്യാജ ആപ്പ്ലിക്കേഷൻ മുഖേന തങ്ങളുടെ കയ്യിൽ ലഭിക്കുന്ന വിവരം അനുസരിച്ച് മറ്റ് അക്കൗണ്ടിലേക്ക് പണം മാറ്റപ്പെടുകയാണ് ഇവിടെ നടക്കപ്പെടുന്നത്. ചെയ്യുന്നത്. അതിനാൽ തന്നെ ഇത്തരം കോളുകൾക്കെതിരെയും മെസ്സേജുകൾക്കു എതിരെ ജാഗ്രത പുലർത്താൻ കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് വഴി മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാർക്ക് ഒരു കാരണവശാലും തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങളും കൊടുക്കരുത് എന്നും പറയുന്നു.

എന്തെങ്കിലും സാഹചര്യത്തിൽ തട്ടിപ്പിനിരയാക്കപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും ബന്ധപ്പെടാനും മുന്നറിയിപ്പ് കുറിപ്പിൽ കേരള പോലീസ് നിർദ്ദേശിക്കുന്നു. ഇതുസംബന്ധിച്ച് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

BSNL KYC വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും KYC വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .

വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ . ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും.

പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ്. ഇത്തരക്കാർക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകാതിരിക്കുക.തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപെടുക

Also read : കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ

കേരളത്തിൽ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ വ്യാപകമാകുന്നു. രണ്ട് മാസത്തിനുള്ളിൽ നഷ്ടമായത് ലക്ഷ കണക്കിന് രൂപയാണ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കടപ്പാക്കട സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും 24 തവണകളിലായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വാർത്ത പുറത്തു വന്നത്. ചികിൽസയുടെ ആവശ്യത്തിനു മകളോടൊപ്പം ഡൽഹിയിൽ കഴിയുമ്പോഴായിരുന്നു പണം നഷ്ടമായത്.

മടക്കയാത്രയ്ക്കായി എടിഎം ഉപയോഗിച്ചപ്പോഴാണ് തട്ടിപ്പിന്റെ പൂർണ വിവരം പുറത്തറിയുന്നത്. രാജസ്ഥാനിലെ ക്യാഷ്‌ പോയിന്റുകളിൽ നിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് പിന്നീട് അതുമായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇത്തരത്തിൽ പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ബാങ്ക് ഉപയോക്താക്കളുടെ ആശങ്കയും ഇതിനോടകം വർധിച്ചിരിക്കുകയാണ്.

Also read : ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക്ക് ഡൌൺ പിൻവലിച്ചേക്കും ..നിയന്ത്രണങ്ങൾ മാത്രം..വിവരങ്ങൾ
Next post ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്