ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ

Read Time:4 Minute, 1 Second

ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ

മലയാളികൾക്ക് വളരെയേറെ ഇഷ്ട്ടമുള്ള താരദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും. ഇരുവരും സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട് ആക്ഷൻ സിനിമകളിൽ വാണി വിശ്വനാഥ് തിളങ്ങിരുന്നു. ഒരു കാലത്ത് വി ല്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ദി ക്രി മിനൽ ലോയർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്. ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.

എന്നാലിപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഇവർക്കെതിരെ ഒരു പരാതി ഉയരുകയാണ്. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താരദമ്പതികൾക്കെതിരെ കേ സെടുത്തു.

മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടൻ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേ സെടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ.

സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോപിക്കുന്നു. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊ ലീസ് മേ ധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊ ലീസിനു കൈമാറുകയായിരുന്നു.

ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വ ഞ്ചനാകുറ്റം ആ രോപിച്ചാണു കേ സെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും
Next post അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌