കിടിലൻ ഫിറോസിനെ തേച്ചു ഒട്ടിച്ചു ലാലേട്ടൻ, എല്ലാവരോടും മാപ്പ് പറഞ്ഞു ഫിറോസ്

Read Time:9 Minute, 16 Second

കിടിലൻ ഫിറോസിനെ തേച്ചു ഒട്ടിച്ചു ലാലേട്ടൻ, എല്ലാവരോടും മാപ്പ് പറഞ്ഞു ഫിറോസ്

മലയാളം ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് 69-ാം ദിവസം ആരംഭിച്ചത് ബിഗ് ബോസ് വീട്ടിൽ അച്ചടക്കത്തോടെയും നീതി ബോധത്തോടെയും കഴിഞ്ഞയാഴ്ച പെരുമാറിയവരെ തിരഞ്ഞെടുക്കാൻ ഓരോ മത്സരാ‍ർഥിക്കും അവസരം നൽകിക്കൊണ്ടാണ്. സന്ധ്യ അഡോണിയെയും മണിക്കുട്ടൻ ഡിംപലിനെയും ഡിംപൽ സൂര്യയെയും കിടിലം ഫിറോസ് അനൂപിനെയും സൂര്യ രമ്യയെയും അഡോണി സായിയേയും റംസാൻ മണിക്കുട്ടനേയും നോബി അഡോണിയെയും രമ്യ അഡോണിയെയും ഋതു സൂര്യയെയും സായി മണിക്കുട്ടനേയും അനൂപ് അഡോണിയുമാണ് തിരഞ്ഞെടുത്തത്.

കൂടുതൽ ആളുകളുടെ വോട്ട് കിട്ടിയതോടെ അഡോണി ബിഗ് ബോസ് വീട്ടിലെ ഹൗസ് മേറ്റ് ഓഫ് ദി വീക്ക് ക്വയിനിന് അർഹനായി. ശേഷം ലക്ഷ്വറി ടാസ്കാണ് വീട്ടിൽ നടന്നത്. രമ്യ ഡിംപലിനോട് സംസാരിക്കുന്നതാണ് പിന്നീട് കണ്ടത്. ക്യാപ്റ്റൻസി ടാസ്കിൽ പങ്കെടുക്കാൻ തനിക്കേറെ ആഗ്രഹമാണെന്നും വിജയം, തോൽവിയൊന്നും പ്രശ്നമല്ലെന്നും പങ്കെടുക്കുന്നത് തന്നെ ഒരു സംഭവമല്ലേയെന്നും രമ്യ പറഞ്ഞു.

അതിനുശേഷം മത്സരാർഥികളെ കാണാൻ അവതാരകൻ മോഹൻലാൽ എത്തുകയുണ്ടായി. പത്താം ആഴ്ചത്തെ സംഭവബഹുലമായ പ്രധാന കാര്യങ്ങൾ ഒന്നു കൂടി പ്രേക്ഷകർക്കായി കാണിക്കുകയുണ്ടായി. ഇനി പ്രേക്ഷകർക്ക് വേണ്ടി ഞാൻ വിളംബരം ചെയ്യുന്ന നാട്ടുകൂട്ടം, വിചാരണയ്ക്ക് വേണ്ടി ഞാൻ കുറച്ചുപേരെ വിളിക്കുകയാണെന്നും പറഞ്ഞാണ് അദ്ദേഹം ബിബി വീട്ടിലെ മത്സരാർഥികളുമായി സംസാരിച്ചത്.

കിടിലം ഫിറോസിനേയും ഡിംപലിനെയും ലാൽ വിളിച്ചു, എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഫിറോസ് ഡിംപലിനെ പ്രൊവോക്ക് ചെയ്യാൻ തിരഞ്ഞെടുത്ത മാർഗ്ഗം ശരിയാണോയെന്നും ലാൽ ചോദിച്ചു. സ്പെഷൽ കിഡ് എന്ന് പറഞ്ഞോയെന്നും ഡിംപലിൻറെ അസുഖത്തെ അപമാനിച്ചോയെന്നും ലാൽ ചോദിക്കുകയുണ്ടായി. ഇത് അതുമായി ബന്ധപ്പെട്ടുള്ള രോഗമുള്ളവരെ ഏറെ വേദനിപ്പിച്ചുവെന്നും ലാൽ പറഞ്ഞു. ബിഗ് ബോസിൻറെ സ്പെഷൽ കിഡ് അതായത് ഫേവറേറ്റ് കിഡ് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും മറ്റ് കണ്ടസ്റ്റൻറിസിന് മുന്നിൽ അത് തോന്നിപ്പിക്കുന്ന രീതിയിൽ നിൽക്കുന്നുണ്ടവരെന്നും കിടിലം ഫിറോസ് പറഞ്ഞു.

ക്യാപ്റ്റൻസി ടാസ്കിന് ശേഷം ഡിംപലിനുവേണ്ടി ഉണ്ടാക്കിയതുപോലെ തോന്നിയെന്ന് കിടിലം ഫിറോസ് പറയുകയുണ്ടായി. ഒരാൾക്ക് വേണ്ടിയുണ്ടാക്കിയതല്ല, എല്ലാവരോടും ഒരേ സ്നേഹമെന്ന് ലാൽ പറഞ്ഞു. ഇത്രയും പേര് കാണുന്നതല്ലേ, ആളുകൾ അത് മോശമായിട്ടാണ് എടുത്തിരിക്കുന്നതെന്നും ലാൽ കിടിലം ഫിറോസിനോട് പറഞ്ഞു. ഫസ്റ്റ് വീക്ക് മുതൽ ഇപ്പോൾ പത്താം ആഴ്ചവരെ ഞാൻ ബെഡിൽ പോയി വിശ്രമിച്ചിട്ടില്ലെന്ന് ഡിംപൽ പറയുകയുണ്ടായി.

ഈ വിഷയം സിംപതിയായി യൂസ് ചെയ്തിട്ടില്ല. വേദന എല്ലാവർക്കം ഉണ്ടാകും. അത് പറഞ്ഞിട്ടുണ്ടാകുമെന്നും ഡിംപൽ പറഞ്ഞു. ഡിംപലിൻറെ കാര്യം ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണെന്ന് ലാൽ പറഞ്ഞു, പക്ഷേ അത് കഴിഞ്ഞിട്ടും എപ്പോഴോ കണ്ട പാട് കണ്ടിട്ട് വീണ്ടും പറയുകയാണെന്നും ലാൽ പറഞ്ഞു. ഡിംപൽ പാട് പ്രദർശിപ്പിക്കാനായി ശ്രമിച്ചിരുന്നെന്ന് പറയുന്നു ഞങ്ങൾ തോന്നിയില്ലെന്നും ലാൽ പറയുകയുണ്ടായി.

വന്നപ്പോൾ മുതൽ ഇത് കാണുന്നുണ്ട്. അദ്ദേഹമൊരു സോഷ്യൽ വർക്കറാണ്, അങ്ങനെയുള്ളൊരാൾ എന്തുകൊണ്ട് ഇത്ര അപമാനിക്കുന്നു. ഞാനെന്താ സ്ത്രീയല്ലേയെന്നും ഡിംപൽ ചോദിച്ചു. എല്ലാവർക്കും ഇവിടെ ഇപ്പോൾ പരസ്പരം അറിയാം. എല്ലാവരുടേയും കണ്ടീഷനെ എല്ലാവരും റെസ്പെക്ട് ചെയ്യുന്നുണ്ടെന്നും സന്ധ്യ ഇതിനിടയിൽ പറഞ്ഞു. ഫിറോസ് ബിഗ് ബോസ് വീട്ടിൽ തുടരുന്നതിൽ ബുദ്ധിമുട്ടെണ്ടെങ്കിൽ അറിയിക്കൂ എന്ന് ലാൽ ഡിംപലിനോട് ചോദിക്കുകയുണ്ടായി.

താൻ എല്ലാം ക്ഷമിക്കുന്നുവെന്നും ഫിറോസ് ഇവിടെ തുടരാൻ താൻ ഓകെയാണെന്നും ഡിംപൽ പറയുകയുണ്ടായി. ഐ ഡോണ്ട് ഫീൽ ഷെയിം ഓൺ ഇറ്റ് എന്ന ഡിംപലിൻറെ വാക്കുകൾ ഗുഡ് ആണെന്നും ലാൽ പറഞ്ഞു. ഇത്തരം അസുഖമുള്ള കമ്മ്യൂണിറ്റിക് വിഷമമുണ്ടായെങ്കിൽ താൻ അവരോട് ഹൃദയം കൊണ്ട് മാപ്പ് ചോദിചക്കുന്നുവെന്ന് കിടിലം പറയുകുയണ്ടായി. ഡിംപൽ കരയരുതെന്നും യു ആർ എ സർവൈവൽ ആ സ്പിരിറ്റിൽ മുന്നേറൂ എന്നും ലാൽ പറഞ്ഞു.

അതിനു പിന്നാലെ റംസാനോട് എന്തിൻറസുഖമാണ് എന്നാണ് ലാൽ ചോദിച്ചത്. ബിപി ചെക്ക് ചെയ്യണമോയെന്നും ലാൽ ചോദിക്കുകുയുണ്ടായി. തിരിച്ചൊന്നും പറയാൻ പറ്റാത്ത സമയത്താണ് ഇങ്ങനെ അടുത്തിരിക്കുന്നവ എടുത്തെറിയാൻ തോന്നുന്നതെന്ന് ലാൽ പറഞ്ഞു. ചെരിപ്പെടുത്തെറിയുന്നത് മ്ലേച്ഛമായ കാര്യമാണ്. മണിക്കുട്ടനെയാണോ എറിഞ്ഞതെന്ന് ലാൽ റംസാനോട് ചോദിക്കുകുയണ്ടായി. മണിക്കുട്ടനോട് സോറി പറഞ്ഞുവെന്നും റംസാൻ പറഞ്ഞു. ഫോഴ്സ് കൂടയതാണ് പ്രശ്നമായത്. നീ നന്നായിട്ട് തലകുളിക്കണം രാവിലെയും വൈകീട്ടും. സായി നിന്നെ എറിഞ്ഞാൽ നീ എന്ത് ചെയ്യുമെന്നും ലാൽ റംസാനോട് ചോദിച്ചു.

മണിക്കുട്ടൻ സഹിച്ച് കൊടുത്തതെന്താണെന്നും ലാൽ ചോദിച്ചു. ചെയ്യാൻ പാടില്ലാത്തതാണ് റംസാൻ ചെയ്തത്. സായിയെ ഉദ്ദേശിച്ചെറിഞ്ഞതാണെന്ന് കിടിലം ഫിറോസ് പറഞ്ഞു. മനപ്പൂർവ്വം ഉള്ള അടിയല്ല. കലുങ്കനാടും കോലത്തുനാടും തമ്മിലുള്ള അടിയാണെന്നും കിടിലം പറഞ്ഞു. അതേ, പ്രസൻസ് ഓഫ് മൈൻഡ് വേണ്ടേ. ഗെയിമാണെന്ന് മറക്കരുത്, ഓപ്പോസിറ്റ് നിൽക്കുന്നവരെ കണ്ട് പറയാൻ പാടുള്ളതേ പറയാവൂ. നോബി റംസാൻ ചെയ്തത് ശരിയാണോയെന്നും ലാൽ ചോദിച്ചു.

താൻ ആദ്യം കണ്ടില്ലെന്ന് നോബി പറഞ്ഞു. പിന്നീട് അറിഞ്ഞപ്പോൾ റംസാനോട് താൻ ചോദിച്ചുവെന്ന് നോബി പറഞ്ഞു, അവൻ ഇട്ടതാണെന്ന് പറഞ്ഞു. തെറ്റ് ചെയ്താൽ പറഞ്ഞുകൊടുക്കേണ്ടേയെന്നും ലാൽ പറഞ്ഞു. ധൈര്യമായിട്ട് പറയൂ നീ. ചെരുപ്പെറിഞ്ഞത് തെറ്റാണോയെന്ന് ലാൽ ഒന്നുകൂടി ചോദിച്ചു, തീർച്ചയായും തെറ്റാണെന്ന് നോബി പറഞ്ഞു. അനൂപും റംസാൻ ചെയ്തത് തെറ്റാണെന്ന നിലപാടാണ് എടുത്തത്.

ഇനി എല്ലാ നോമിനേഷനിലും റംസാനുണ്ടാകും ആരും നോമിനേറ്റ് ചെയ്തില്ലെങ്കിലും ഇതുണ്ടാകുമെന്ന ശിക്ഷയാണ് ഇതിന് ലാൽ നൽകിയത്. സ്വിമ്മിങ് പൂളിൽ ഒരു ബോർഡ് വയ്ക്കും. ബിഗ് ബോസ് വീട്ടിൽ ഇനി എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കും എന്നത് ആ ബോർഡിൽ 14 പ്രാവശ്യം എഴുതി സ്വിമ്മിങ് പൂളിൽ ചാടണമെന്നും റംസാന് ശിക്ഷ നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളത്തിന്റെ പ്രിയ താരം ഗുരുതരാവസ്ഥയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ
Next post അമ്പിളി ദേവി പോയി മഞ്ജു വാര്യരെ കണ്ടു പഠിക്കട്ടെ, അവർ വളരെ മാന്യയായ സ്ത്രീ ആണ് – ആദിത്യൻ പറയുന്നു