സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?

Read Time:5 Minute, 40 Second

സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. ‘കല്യാണം’ എന്ന ചിത്രത്തിൽ നായകനായാണ് ശ്രാവൺ സിനിമയിൽ അരങ്ങേറിയത്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. വർഷ ബൊല്ലമ്മയായിരുന്നു ചിത്രത്തിൽ നായിക. രാജേഷ് നായരായിരുന്നു സിനിമ സംവിധാനം ചെയ്തത്. അച്ഛൻ മുകേഷും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു.

അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാ ഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു.

ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾ‌ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ അമ്മയും നടിയുമായ സരിത ശ്രാവൺ മുകേഷിനൊപ്പം ദുബൈയിൽ തന്നെയാണ് താമസിക്കുന്നത്. കൊ വിഡ് കാലത്ത് ആരോ​ഗ്യരം​ഗത്ത് ശ്രാവൺ നൽകിയ സംഭാവനകൾ പരി​ഗണിച്ച് യു എ ഇ ​ഗവൺമെന്റ് ശ്രാവണിന് ​​ഗോൾഡൻ വിസ നൽകിയിരുന്നു. ​കൊ വിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ പല ആരോഗ്യ പ്രവർത്തകരും കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി എത്തിയിരുന്നു.

ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ ശ്രാവണിനെ തേടി വന്നുവെങ്കിലും അദ്ദേഹം അവയെല്ലാം ഉപേക്ഷിച്ച് ആരോ​ഗ്യമേഖലയിലും രോ​ഗികളെ ശുശ്രൂഷിക്കുന്നതിനുമാണ് ശ്രദ്ധ നൽകിയിരുന്നത്. ഡോക്ടറായ ശ്രാവൺ റാസൽഖൈമയിലെ കൊ വിഡ് പോ രാളിയാണ്. ഈ സമയത്ത് പ്രധാന്യം നൽകേണ്ടത് കൊ വിഡ് സേവനത്തിനാണന്നായിരുന്നു അമ്മ സരിത തന്നോട് പറഞ്ഞതെന്ന് അഭിമുഖത്തിനിടെ ശ്രാവൺ പറഞ്ഞു

നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ശ്രാവൺ അഭിനയത്തിലും പരീക്ഷണം നടത്തിയത്. ഇപ്പോൾ അഭിനയമല്ല വേണ്ടതെന്ന് പറഞ്ഞത് മമ്മിയാണ്. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കൊ വിഡ് അതിജീവനത്തിനുള്ള പോരാട്ടത്തിൽ’ പങ്കാളിയായത് അങ്ങനെയാണ് ശ്രാവൺ പറയുന്നു.

റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന് അരികിലേക്ക് ചികിത്സ തേടി എത്തിയിരുന്നു. തിരക്കുള്ള സമയത്തായിരുന്നു അവർ വന്നത്. എന്റെ സമയം വരുമ്പോൾ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് വെയ്റ്റിങ്ങ് റൂമിലേക്ക് പോവുകയായിരുന്നു. ആ മര്യാദ എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും ശ്രാവൺ പറയുന്നു.

കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

മക്കൾ ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്നത് അമ്മയുടെ ആ​ഗ്രഹമായിരുന്നുവെന്നും സ്‌കൂൾ തൊട്ട് എല്ലാ കാര്യങ്ങളിലും കൂടെ നിന്നത് അമ്മ മാത്രമാണെന്നും അതാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നതിന് കാരണമെന്നും ശ്രാവൺ കൂട്ടിച്ചേർത്തു.

‘ഹോസ്റ്റലിൽ നിന്നായിരുന്നു ഞങ്ങൾ പഠിച്ചത്. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ ഞങ്ങളെ കണ്ട് നിറകണ്ണുകളുമായാണ് പോവുന്നത്. ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മ’ അതുകൊണ്ടാണ് എന്നും അമ്മയെ ചേർത്തുപിടിച്ചത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ശ്രാവൺ പറഞ്ഞത്.

നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ
Next post 3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ