സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം

Read Time:5 Minute, 12 Second

സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ മ ദ്യ വിൽപനയും തുടങ്ങും എന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ബെവ്ക്യു ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തിട്ടായിരിക്കും വിൽപന എന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ആപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ മൂലം , മ ദ്യ വിൽപന വൈകിയേക്കുമെന്ന് വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു.

Also read : ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

എന്നാലിപ്പോൾ അറിയാൻ കഴിയുന്നത്, ആ പ്രശ്‌നം ഒന്നും ഇനി സംസ്ഥാനത്തെ മ ദ്യ വിൽപനയെ ബാധിക്കില്ല എന്നാണ്. ബെവ്ക്യു ആപ്പ് ഒഴിവാക്കി കൊണ്ട് മ ദ്യ വിൽപന നടത്താം എന്നാണ് സർക്കാർ ഏറ്റവും ഒടുവിൽ എടുത്ത തീരുമാനം. അതുകൊണ്ട് നാളെ വ്യാഴം (ജൂൺ 17, 2021) മുതൽ തന്നെ മ ദ്യ വിൽപന ആരംഭിക്കും. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ നേരിട്ട് ചെന്ന് മദ്യം വാങ്ങാൻ കഴിയുന്നതായിരിക്കും.

വളരെ കൃത്യമായ സാമൂഹിക ആകലം പാലിച്ചു കൊണ്ടായിരിക്കും മദ്യവിൽപന നടത്തുക എന്നാണ് സർക്കാർ ഇതിനോടകം അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞു. പോ ലീ സിന്റെ സേവനവും ഉറപ്പു വരുത്തും. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണിവരെയാണ് മ ദ്യ വിൽപന നടക്കുക. ഏകദേശം ഒന്നര മാസത്തോളം മ ദ്യ വിൽപന നടക്കാതിരുന്നതിനാൽ വലിയ തിരക്ക് തന്നെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളിൽ എത്രത്തോളം വിൽപന നടക്കുമെന്നതും വലിയ ചോദ്യം തന്നെ ആണ്.

Also read : ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ

കൊ വിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്പിൽ 26 ന് ആയിരുന്നു മ ദ്യ വിൽപന നിർത്തിയത് . 51 ദിവസങ്ങൾക്ക് ശേഷം ആണ് നാളെ വീണ്ടും മ ദ്യ ശാലകൾ പ്രവർത്തന സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി ഔട്ട്‌ലെറ്റുകൾ ശുചീകരിക്കാനും ഉത്തരവാദപ്പെട്ടവർക്ക് ബീവറേജസ് കോർപ്പറേഷൻ എംഡി നിർദ്ദേശം ഇതിനോടകം നൽകിയിട്ടുണ്ട്.

ബെവ്ക്യു ആപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ മദ്യം വാങ്ങാൻ ആകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ ആപ്പ് പ്രവർത്തന ക്ഷമമാക്കാൻ ചില സാങ്കേതക പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട് . ഇത് പരിഹരിക്കാൻ അഞ്ച് ദിവസത്തോളം എടുക്കുമെന്നാണ് ആപ്പ് വികസിപ്പിച്ച ഫെയർ കോഡ് കമ്പനി അറിയിച്ചത്.

എന്നാൽ ഇത്തരത്തിലുള്ള ആക്ഷേപത്തിൽ കഴമ്പില്ലെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു . സംസ്ഥാനത്ത് ആകെ ഉള്ളത് 604 ബാറുകളും 265 ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകളും ആണ്. സർക്കാരിന് കീഴിലുള്ള മദ്യവിൽപന ശാലകളുടെ ഇരട്ടിയിൽ അധികമാണ് ബാറുകളുടെ എണ്ണം. അതുകൊണ്ട് തന്നെ, കൂടുതൽ സ്ലോട്ടുകൾ ബാറുകൾക്ക് കിട്ടുകയും ചെയ്യും.

കഴിഞ്ഞതവണ ലോക്ക് ഡൗണിന് ശേഷം ബെവ്ക്യു ആപ്പിൽ സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം ആയിരുന്നു മ ദ്യ വിൽപന നടത്തിരുന്നത്‌. ആപ്പിന്റെ പ്രവർത്തനം തുടക്കത്തിൽ ഒട്ടേറെ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും വഴി വച്ചിരുന്നു. ബീവറേജസ് ഔട്ട്‌ലെറ്റുകളേക്കാൾ കൂടുതൽ ബുക്കിങ് ബാറുകളിലേക്ക് പോകുന്നു എന്നതായിരുന്നു ഇത്തരത്തിലുള്ള പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്.

Also read : Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ
Next post വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം