മകനും മകൾക്കും വേണ്ടി ജീവിച്ച അമ്മക്ക് ഇതു താങ്ങുന്നതിനും അപ്പുറം

Read Time:3 Minute, 30 Second

മകനും മകൾക്കും വേണ്ടി ജീവിച്ച അമ്മക്ക് ഇതു താങ്ങുന്നതിനും അപ്പുറം

വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലെക്കടവിൽ ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൂന്നാംമൂട് വാറുവിള ദയാഭവനിൽ അനീഷയുടെയും പരേതനായ രാജീവിന്റെയും മകൻ നിരഞ്ജനാണ് മരിച്ചത്. പന്ത്രണ്ടു വയസ്സായിരുന്നു.

വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം

അപകടം നടന്നയിടത്തുനിന്ന് മൂന്നര കിലോമീറ്ററോളം അകലെ വെള്ളൈക്കടവ് പാലത്തിനുതാഴെ നിന്നാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയും അരുവിക്കര ഡാം തുറന്നതുകാരണം ജലനിരപ്പ് ഉയർന്നതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എട്ടു വർഷം മുൻപ് വട്ടിയൂർക്കാവിന് സമീപത്തെ നീന്തൽക്കുളത്തിൽ മു ങ്ങിമരിക്കുകയായിരുന്നു ഡ്രൈവറായ രാജീവ്.

അന്ന് അനീഷയെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിരഞ്ജനും നന്ദിനിയുമായിരുന്നു. അപകട വിവരം അറിഞ്ഞതോടെ ഭർത്താവിന്റെ വിധി തന്നെ മകനും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലായിരുന്നു അനീഷ. ശാസ്തമംഗലത്തെ ടെക്‌സ്‌റ്റൈൽ ഷോപ്പിൽ സെയിൻസ് ഗേളായി ജോലി നോക്കുന്ന അനീഷ മക്കളുടെ ആവശ്യങ്ങൾക്ക് ഒരു കുറവും വരുത്തിയിരുന്നില്ല.

ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു

അനീഷയ്ക്ക് പിന്തുണയായി ഓട്ടോഡ്രൈവറായ അച്ഛൻ മണിയനും കുലശേഖരത്തെ അങ്കണവാടി ടീച്ചറായ അമ്മ പുഷ്പലതയും ഒപ്പമുണ്ട്. നാലു മാസം മുൻപാണ് അനീഷയും കുടുംബവും മൂന്നാംമൂട് വാവുവിള ദയാഭവനിൽ വാടകയ്‌ക്കെത്തിയത്. അമ്മമ്മയായ പുഷ്പലത അങ്കണവാടിയിൽ നിന്ന് മടങ്ങി എത്തുന്നതിന് അഞ്ചു മിനിട്ട് മുൻപാണ് നിരഞ്ജൻ കൂട്ടുകാർക്കൊപ്പം ആറ്റിലേക്ക് മീൻ പിടിക്കാനായി പോയത്.

രണ്ടാം ദിനവും തെരച്ചിൽ പൂർത്തിയാക്കിയിട്ടും നിരഞ്ജനെ കണ്ടെത്താനായില്ല. മലമുകൾ ഷെൻഷാന്തർ സ്‌കൂളിലെ നാലാം ക്‌ളാസുകാരിയായ അനിയത്തിയോട് ഇപ്പൊവരാമെന്ന് പറഞ്ഞായിരുന്നു നിരഞ്ജൻ പോയത്. വൈകിട്ടോടെയാണ് മകനെ കാണാനില്ലെന്ന വാർത്ത അനീഷയെ തേടിയെത്തുന്നത്.

മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍

Leave a Reply

Your email address will not be published. Required fields are marked *

Previous post മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍
Next post പ്രാർത്ഥനയിൽ കേരളക്കര, വാവ സുരേഷിന് സംഭവിച്ചത് കണ്ടോ