ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

Read Time:5 Minute, 29 Second

ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

ത്രിശൂർ ജില്ലയിലെ മാളയിൽ, ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പോലീസുകാർക്ക് നൊമ്പരമായി. ഇപ്പോഴത്തെ നാട്ടിലെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന ആളുകളുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. …അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട പോലീസുകാരന്റെ കരുണ..

Also read : വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സി പി ഒ മാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചു ഒന്ന് തേങ്ങി . ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിങ്ങലിനെ പിന്നെ വേദന ആക്കി മാറ്റുക ആയിരുന്നു . 5 വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് അവിടെ പൊലീസിനെ വരവേറ്റത്.

ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങളുടെ സുഖവിവരം അന്വേഷിക്കുന്ന പൊലീസുകാരുടെ പതിവ് ഫോൺ കോളായിരുന്നു അത്. മറുതലയ്ക്കൽ ഫോൺ എടുത്തത് ഒരു ആൺ കുട്ടിയായിരുന്നു. ‘സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം’ എന്നുള്ള പൊലീസുകാരന്റെ ചോദ്യത്തിന് ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’ എന്ന് അവൻ നിഷ്കളങ്കമായി തന്നെ പറഞ്ഞു. ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ എന്ന് മറുപടിയും വന്നു.

Also read : ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ

ആ വാക്കുകളാണ് മാള ജനമൈത്രി പൊലീസിലെ സി പി ഒ മാരായ സജിത്തിനേയും മാർട്ടിനേയും വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു എത്തിച്ചത്. ചിക്കനും അത്യാവശ്യം സാധനങ്ങളും വാങ്ങി പൊലീസുകാർ എത്തിയപ്പോൾ, ആറാം ക്ലാസുകാരന്റെ ദുരിത ജീവിതമാണ് അവർ അവൈഡ് കണ്ടത്. കഴിഞ്ഞ അഞ്ചു വർഷ കാലമായി തളർന്നു കിടക്കുന്ന അച്ഛനും, വീട്ടു വേല ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം പണി തീരാത്ത ആ കൊച്ചുവീട്ടിൽ കഴിയുന്ന അരാം ക്‌ളാസ്സുകാരൻ സച്ചിൻ.

Also read : വിസ്മയ കേ, സി ൽ വഴിത്തിരിവ്,  മ രി ക്കും മുമ്പ് വി സ്മയ കൗൺസിലിങ്ങ് ചെയ്തു; ഒപ്പം ബാത്‌റൂമിലെ തെ ളിവും

പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഇല്ലെന്ന സച്ചിന്റെ വാക്കുകളിൽ നിന്നാണ് ആ കുടുംബത്തിന്റെ ദുരിത ജീവിതത്തെ കുറിച്ച് പൊലീസുകാർ അറിയുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ ഏറെ വിഷമത്തോടെയുള്ള മറുപടി. ഇതോടെ ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലേക്കു എത്തുക ആയിരുന്നു.

കൂലിപ്പണി ചെയ്തു ജീവിതം മുന്നോട്ടു നയിച്ചിരുന്ന അച്ഛൻ മാധവൻ 5 വർഷമായി വീട്ടിൽ തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതി വഴിക്കു നിലച്ച വീട്ടിലാണ് ഇപ്പോൾ താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാത്ത അവസ്‌ഥ ആയി . വീടിന്റെ സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്.

Also read : ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ കമൻറ് ബോക്സിൽ ചീത്ത വിളി

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു
Next post ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം