സാവിത്രിയേയും ജയന്തിയെയും കൈയ്യോടെ പിടികൂടി സാന്ത്വനം കുടുംബം !

Read Time:4 Minute, 53 Second

സാവിത്രിയേയും ജയന്തിയെയും കൈയ്യോടെ പിടികൂടി സാന്ത്വനം കുടുംബം !

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത തേടി പരമ്പര മുന്നേറുകയാണ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പര കൂടിയാണിത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണെങ്കിലും വേറിട്ട രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നചത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ ഒരു കാരണം.

ജനപ്രിയ പരമ്പര സാന്ത്വനം സീരിയലിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിയ്ക്കുന്നത് ഹൃദയഭേദകമായ കാര്യങ്ങൾ ആണ്. ശിവന്റെ അമ്മ ഐസിയുവിൽ ആയതോടെ മുന്നാറിൽ നിന്നും ശിവാജ്ഞലിയും ഹപ്പുവും കണ്ണനും ശ്രീദേവിയും തിരികെ വരുകയായിരുന്നു.

തുടർന്ന് അമ്മയെ കാണുകയും അമ്മയ്ക്ക് കൂട്ടിനായി ശിവാജ്ഞലിയെ ഇരുത്തി മറ്റുള്ളവർ സാന്ത്വനം വീട്ടിലേയ്ക്ക് പോകുകയുമായിരുന്നു. തുടർന്ന് സാവിത്രി അമ്മായിയോട് അമ്മയ്ക്ക് കൃത്യ സമയത്ത് ഭക്ഷണവും മരുന്നും നല്കിരുന്നില്ലേ എന്ന് ചോദിച്ച് സംസാരം നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നിപ്പോൾ അടുത്ത ദിവസത്തെ സാന്ത്വനം എപ്പിസോഡ് ആണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. അത് മറ്റൊന്നുമല്ല.

 

സാന്ത്വനം വീട്ടിലെ അമ്മയെ ഈ ഒരു അവസ്ഥയിലാക്കിയതിനു കാരണം സാവിത്രി അമ്മായി തന്നെയാണ് എന്ന് സാന്ത്വനം കുടുംബം ഒന്നടങ്കം മനസിലാക്കുകയാണ്. ജയന്തി സാവിത്രിയുടെ പക്കലെത്തി മൂന്ന് ദിവസം കൊണ്ട് അമ്മയെ ആശുപത്രിയിലാക്കിയില്ലേ എന്ന് ചോദിയ്ക്കുകയായിരുന്നു. തുടർന്ന്, അപ്പുവിന്റെ അടുത്തേയ്ക്ക് പോയ ജയന്തി, അപ്പുവിനൊപ്പം എന്നും കൂടെ ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. എന്നാൽ ജയന്തിയുടെ കുടില തന്ത്രങ്ങൾ ഒന്നും മനസിലാക്കാതെ അപ്പു ജയന്തിയുടെ തന്ത്രത്തിൽ അകപ്പെടുകയായിരുന്നു.

എന്നാൽ ഇതിനെല്ലാം ശേഷം അപ്പു തന്റെ പക്ഷത്തായി എന്നും, ഇനി സാന്ത്വനം വീടിനെ തകർക്കുവാൻ സാധിയ്ക്കുമെന്നും പറയുകയായിരുന്നു. ഇരുവരും ഇക്കാര്യങ്ങൾ പറഞ്ഞു, കൈകൊട്ടി പൊട്ടിച്ചിരിയ്ക്കുന്ന സമയമായിരുന്നു ഇതെല്ലം കേട്ടുകൊണ്ട് സാന്ത്വനം കുടുംബം ഒന്നടങ്കം അങ്ങോട്ടേയ്ക്ക് വന്നത്. സാവിത്രിയും ജയന്തിയും പറഞ്ഞതെല്ലാം അവർ കെട്ടുകാണും എന്ന കാര്യം ഉറപ്പാണ്. കാരണം മുൻപ് ഒരു പ്രൊമോയിൽ സാവിത്രി അമ്മായിയെ ശിവൻ പുറത്താക്കുന്നത് കാണിച്ചിരുന്നു. എല്ലാം കൂടി കൂട്ടി നോക്കുകയാണ് എങ്കിൽ ഇക്കാര്യം തന്നെയാകണം ശിവനെ കൊണ്ട് അത്തരത്തിൽ ഒരു കാര്യം ചെയ്യിച്ചതിനു പിന്നിൽ എന്ന കാര്യം ഉറപ്പാണ്.

സാന്ത്വനം എന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഭർത്തവിന്റെ സഹോദരന്മാരെ മക്കളെ പോലെ കാണുന്ന ഏട്ടത്തിയുടേയു അനിയന്മാരുടേയും മനോഹരമായ കഥയാണ് സാന്ത്വനം.

പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നത് ചിപ്പിയും രാജീവുമാണ്. ഇവർക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മിനിസ്ക്രീനെലത്തുന്നത്, സന്തോഷത്തേടെ ജീവിച്ചിരുന്ന സാന്ത്വനം കുടംബത്തേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോടെയാണ് കഥ മാറുന്നത്. മൾട്ടിസ്റ്റാർ അണിനിരക്കുന്ന പരമ്പരയിൽ തുല്യപ്രധാന്യമാണ് കഥപാത്രങ്ങൾക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിന്റെ വിടവാങ്ങൽ അവസാനമായി ഒരുനോക്ക് കാണാനാകാതെ നിറകണ്ണുകളോടെ ഭാഗ്യലക്ഷ്മി ബിഗ്‌ബോസ് കൺഫെഷൻ റൂമിൽ
Next post ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു, മലയാളികളുടെ പ്രിയ നടൻ ഗിന്നസ് പക്രു