ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ

Read Time:5 Minute, 15 Second

ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്.

ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ

ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തെക്കുറിച്ച് പങ്കുവെച്ച് സുബി സുരേഷ് ‘ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്.വീഡിയോയിൽ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ട്.

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു

മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി

ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതൽ തീരെ വയ്യാതെയായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീർ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛർദ്ദിച്ചു.

രണ്ട് ദിവസം മുൻപ് നെഞ്ച് വേദന എല്ലാം അധികമായപ്പോൾ ഞാൻ ഒരു ക്ലിനിക്കിൽ പോയി ഇസിജി എല്ലാം എടുത്തിരുന്നു. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്ന് ഒന്നും ഞാൻ കഴിച്ചില്ല.

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി. മഗ്‌നീഷ്യം ശരീരത്തിൽ കയറ്റുന്നത് ഒന്നും വലിയ പ്രശ്നമല്ല,

പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയാണ്. പിന്നെ ഉള്ള ഒരു പ്രശ്‌നം പാൻക്രിയാസിൽ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തിൽ അത്ര പ്രശ്‌നമല്ല. പക്ഷെ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ചിലപ്പോൾ പ്രശ്‌നമാവും. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കിൽ കീ ഹോൾ ചെയ്ത് നീക്കാം. പിന്നെ തൈറോയിഡിന്റെ പ്രശ്‌നമുണ്ട്. ആ മെഡിസിനും ഞാൻ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതൽ അതും ശ്രദ്ധിക്കണം.

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

ഇപ്പോൾ ഞാൻ കൃത്യമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിയ്ക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റി എടുക്കണം. എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോൾ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തിൽ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു ഇൻഫർമേഷൻ നൽകാൻ വേണ്ടിയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്
Next post പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്