അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

Read Time:4 Minute, 29 Second

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

ഒരുപാടു മികച്ച വേഷങ്ങൾ ചെയ്തു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ടി പി മാധവൻ. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. 600 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമയിൽ നിറഞ്ഞ് നിന്നു.

ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ

സിനിമയോടുള്ള പ്രേമം കാരണം കുടുംബ ജീവിതം ഉപേക്ഷിച്ച ഇദ്ദേഹം ഇടക്ക് വെച്ച് സിനിമയിൽ നിന്നെല്ലാം മാറി പത്തനാപുരത്തുള്ള ഒരു ഗാന്ധിഭവനിലാണ് കഴിയുന്നത്. അനാരോഗ്യവും ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു.

എന്നാലിപ്പോഴിതാ ഫ്ലവേഴ്സ് ടി വി യിലെ പരിപാടിയിൽ വരുന്നുണ്ടെന്ന് അറിഞ്ഞ് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ പറഞ്ഞിരുന്നു. ഒന്ന് മോഹൻലാലിനെ കാണണം. രണ്ട് അദ്ദേഹത്തിൻ്റെ മകനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്.

37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു

മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പേഴാണ് കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം മാറ്റി വെച്ചത്. സിനിമാ മോഹം കൂടിയപ്പോൾ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് മകനെ ഒന്ന് കാണണം എന്ന ആ​ഗ്രഹം ഉണ്ടെന്ന് പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് മുമ്പരിക്കൽ ഒരു അഭിമുഖത്തിൽ മകൻ പറഞ്ഞിരുന്നു .

1994-1997 കാലഘട്ടത്തിൽ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. ചെറുപ്പം മുതലേ നാടകങ്ങളിൽ അഭിനയിക്കും. പഠന ശേഷം അദ്ദേഹത്തിന് ആർമിയിേക്ക് സെലക്ഷൻ കിട്ടി, എന്നാൽ ആ സമയം കൈയ്ക്ക് പരിക്കേറ്റതിനാൽ ആർമിയിലേക്ക് പോവാൻ സാധിച്ചില്ല. ഇതിനിടിയിൽ വിവാഹം കഴിഞ്ഞ് വീണ്ടും കൊൽക്കത്തയിലേക്ക് പോയി. അന്ന് ബാംഗ്ലൂരിൽ ഇംപാക്റ്റ് എന്ന പരസ്യകമ്പനി തുടങ്ങി.

28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും

എന്നാൽ കമ്പനി വിജയം കണ്ടില്ല.അവിടെവെച്ചാണ് പ്രശസ്ത സിനിമാതാരം മധുവിനെ കണ്ടുമുട്ടുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹൻ മാധവന്റെ രണ്ടു ഫോട്ടോകൾ സ്‌ക്രീൻ ടെസ്റ്റിനായി എടുത്തിരുന്നു. ‘അക്കൽദാമ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള ഇഷ്ടം കൂടി.

അങ്ങനെ സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. എന്നാൽ സിനിമാമോഹം അദ്ദേഹത്തിന്റെ ദാമ്പത്യം തകർത്തു. ഭാര്യ സുധ വിവാഹമോചനം നേടി. അതിന് ശേഷം 1975ൽ ‘രാഗം’ എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.

പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത
Next post കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ