9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

Read Time:7 Minute, 5 Second

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

1980-കളിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ സഹതാരമായി സജീവമായിരുന്ന നടിയായിരുന്നു സുമജയറാം. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം സുമാ ജയറാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു സുമജയറാം.

കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് കുടുംബ പ്രേക്ഷകർക്ക് സുമ സുപരിചിതയാവുന്നത്. 1988-ൽ ആയിരുന്നു സിനിമയിലേക്കുള്ള സുമയുടെ ആദ്യ ചുവടുവയ്പ് .ഉത്സവ പിറ്റേന്ന് എന്ന സിനിമയിലൂടെയാണ് വന്നത്.

മാലതി എന്ന കഥാപാത്രത്തെയാണ് സുമ അവതരിപ്പിച്ചത്.പിന്നീട് സുമ ശ്രദ്ധിക്കപ്പെട്ടത് 1990-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടൻ എന്ന സിനിമയിലൂടെയാണ്. മമ്മൂട്ടിക്ക് പുറമേ മോഹൻലാലിനും, ദിലീപിനുമൊപ്പം തിളങ്ങിയ സുമ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

ആദ്യമായി അമ്മ ആയ സന്തോഷമാണ് സുമാ ജയറാം പങ്കുവെച്ചിരിക്കുന്നത്. അമ്പതിനോടടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സുമ അമ്മയായത്. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ള സുമ നേരത്തെ അമ്മയാവാൻ പോകുന്നതിൻ്റെ സന്തോഷവും പങ്കുവച്ചിരുന്നു.

2018ൽ ആയിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്തിനെയാണ് സുമ ഭർത്താവായി തെരഞ്ഞെടുത്തത്. ഫിലിപ്പ് മാത്യുവാണ് താരത്തിൻ്റെ ഭർത്താവ്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.

ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ

എൻ്റെ സൂര്യപുത്രിയ്ക്ക്, പോ ലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ഈ അഭിനേത്രിയുടെ മഴയെത്തു മുൻപെയിലെ വേഷവും വളരെ ശ്രദ്ധേയമാണ്.

ക്രൈംഫ യൽ, ഇഷ്ടം, ഭർത്താവുദ്യോഗം തുടങ്ങിയ ചിത്രങ്ങളും 2001-ൽ സുമ ചെയ്തു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന സുമാ ജയറാമും, ഭർത്താവും യാത്രകളെയും ഭക്ഷണത്തെയും ഇഷ്ടപ്പെടുന്നവരാണ്. ഇടയ്ക്കിടെ യാത്രകളുടെ വിശേഷങ്ങളും സുമ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

രണ്ട് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നുവെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.

ആൻറണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേരുകൾ നൽകിയിരിക്കുന്നത് ഭർത്താവിൻ്റെ അച്ഛൻ പാലാത്തറ തങ്കച്ചൻ മ രിച്ചതിൻ്റെ 16-ാംവാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടകുഞ്ഞുങ്ങൾ ജനിച്ചതെന്നും, വലിയ സന്തോഷം ആണെന്നും സുമ കുറിച്ചിട്ടുണ്ട്.

അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.

ഗ ർഭിണി ആയിരുന്ന സമയത്തെ ബേബിഷവറിൻ്റെയും വളകാപ്പിൻ്റെയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനിടയിൽ നിർമ്മാതാവിൻ്റെ വേഷത്തിലും സുമ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു .ആർട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയതും സുമ ആയിരുന്നു.

ചിത്രത്തിൻ്റെ സംവിധാനം സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. 1990-ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിലും സുമ അഭിനയിച്ചിട്ടുണ്ട്.

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

1990-ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും, കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയത്തിൽ നിന്നും സുമ ഇടവേള എഴുതുന്നത്. പ്രിയ താരത്തിൻ്റെ പുതിയ സന്തോഷത്തിൽ ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും
Next post സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ