പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം

Read Time:2 Minute, 45 Second

പ്രിയ താരത്തിന് വിട, എക്കാലത്തെയും മികച്ച താരസുന്ദരി – കണ്ണീരോടെ സിനിമാലോകം

പ്രസാദ തിയ്യറ്റർ സിനിമ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടന്ന് മുംബൈയിലെ വസതിയിൽ വെച്ചാണ് മരണം. പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്നു.

പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം

രണ്ടു വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അവരെ അലട്ടിരുന്നു. 1971ൽ നാഷണൽ സ്‍കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സുരേഖ സിക്രിയെ മസ്‍തിഷ്‍കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഹിന്ദി നാടകങ്ങളിലൂടെ വെള്ളിത്തിരയിലത്തിയ നടിയാണ് സുരേഖ സിക്രി. 1978-ൽ കിസാ കുർസി കാ എന്ന സിനിമയിൽ അഭിനയിച്ചു. 1988-ലെ തമസ്, 1995-ലെ മാമ്മോ 2011-ലെ ബധായി ഹോ തുടങ്ങിയ സിനിമകളിലൂടെ മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‍കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

ഹിന്ദിക്ക് പുറമേ മറ്റു ഭാഷകളിലും മലയാളത്തിലടക്കമുള്ള സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. ഹിന്ദി നാടകങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം താരത്തെ തേടി എത്തിട്ടുണ്ട്.

2019ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്കു മസ്തിഷ്‌ക ആഘാതം സംഭവിച്ചത് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അവർ തുറന്നു പറഞ്ഞിരുന്നു.

ബാലിക വധു എന്ന ടെലിവിഷൻ സീരിയലിലും ശ്രദ്ധേയവേഷം ചെയ്തിരുന്നു. ഏക് ദ രാജ ഏക് തി റാണി, പർദേശ് മേ ഹെ മേര ദിൽ, മാ എക്‌സ്‌ചേഞ്ച്, സാത്ത് ഫേരെ തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്.

ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്
Next post ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്