അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

Read Time:7 Minute, 2 Second

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

വെറും ആറുമാസത്തെ ആയുസ്സു മാത്രമേ അവനുള്ളൂ ഉള്ളൂ എന്ന ഡോക്റ്റർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് അവൾ തന്റെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവന്റെ അവസാന ശ്വാസവും, അവന്റെ പ്രാണൻ വിട്ടു പോകുന്നത് വരെ അവന്റെ നിഴലായി അവൾ കൂടെ നിന്നു.

മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി

മുംബൈ സ്വദേശിനിയായ യുവതി തന്റെ പ്രണയ കഥ പങ്കു വെച്ചത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെ ആണ്. അവൻ ഒരു അത്ഭുതമായിരുന്നു. കോൺഫെറൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത്. അപ്പോൾ ഞങ്ങൾ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നത് എന്ന സത്യം മനസിലാക്കിയത്.

പരിചയപ്പെട്ടു അധികം കഴിയുന്നതിനു മുമ്പ് ഞങ്ങൾ വളരെ അധികം അടുത്തു. അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൻ എന്നോട് പറയുമായിരുന്നു. അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി എല്ലാം അൽപ്പം മോശമായിരുന്നു. എന്നോട് മാത്രമേ അവൻ എല്ലാ കാര്യങ്ങളും തുറന്നു പറയാറുള്ളൂ.

ആ സമയത്തെല്ലാം അവൻ വളരെ അധികം ക്ഷീണിതനായിരുന്നു. ഓരോ ദിവസങ്ങൾ പിന്നിടുമ്പോൾ അവന്റെ ക്ഷീണം കൂടി കൂടി വന്നു കൊണ്ടിരുന്നു. അവസ്ഥ ഇങ്ങനെ തുടർന്നപ്പോൾ അവൻ ഡോക്റ്ററെ കണ്ടു. ഡോക്റ്ററെ കണ്ടു മടങ്ങിയ ശേഷം അവൻ ഒന്നും മിണ്ടാതെ ബാഗ് പാക്ക് ചെയ്തു, ജന്മനാട്ടിലേക്കു പോയി.

മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്

അന്ന് രാത്രി അവനെ ഞാൻ ഫോണിൽ വിളിച്ചു. എനിക്ക് കാൻസർ എന്നെന്നും മൂന്നാമത്തെ ഘട്ടത്തിലാണ് എന്നും മറുപടി പറഞ്ഞു. എന്നാൽ ഞാൻ ഞെട്ടിപ്പോയി. ആ നിമിഷമാണ് ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നു ഉണ്ടെന്നു എനിക്ക് മനസിലായത്.

സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കും എന്ന് ഡോക്റ്റർമാർ പറഞ്ഞത് കൊണ്ട് കീമോതെറാപ്പി ആരംഭിച്ചു. കോളേജിനെക്കു അവൻ മടങ്ങി വന്നതിനു ശേഷം മുഴുവൻ സമയവും ഞാൻ അവനോടൊപ്പം ഉണ്ടായിരുന്നു. അവന്റെ എല്ലാ ആവശ്യങ്ങൾക്കും കരുതൽ നൽകി ഞാൻ അവനോടൊപ്പം നിന്നു. രക്ഷിതാക്കൾ അവനൊപ്പം ഇല്ലായിരുന്നു. അവനു ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോളേജ് കാലഘട്ടം കഴിഞ്ഞു. അവൻ എന്നോട് പ്രണയം ആണെന്നും അവനെ വിവാഹം കഴിക്കാമോ എന്നും ചോദിച്ചു. എനിക്ക് എങ്ങനെ പറ്റില്ല എന്ന് പറയാൻ കഴിയും. കാരണം ഞാൻ അപ്പോളേക്കും അവനുമായി ഗാഢമായി പ്രണയത്തിൽ ആയി കഴിഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം നിശ്ചയ ചടങ്ങുകൾ കഴിഞ്ഞു.

ഒരു സാധാരണ സന്ദർശനത്തിനിടെ അവനോടു ഡോക്റ്റർമാർ എം ആർ ഐ സ്കാൻ ചെയ്യുവാൻ ആവശ്യപ്പെട്ടു. ഡോക്റ്റർ ആ പരിശോധന ഫലം നോക്കുമ്പോൾ അവനൊപ്പം ഞാനും ആ മുറിയിൽ ഉണ്ടായിരുന്നു. അവന്റെ ശരീരത്തിൽ കാൻസർ വ്യാപിച്ചിരുന്നു. ഡോക്റ്റർ ഒരു ഷീറ്റ് പേപ്പർ എടുത്തു, അതിൽ അവന്റെ ശരീരം വരച്ചു. എന്നിട്ടു അവന്റെ ശരീരത്തിൽ കാൻസർ ബാധിച്ച ഭാഗങ്ങൾ കുറെയേറെ നിറങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തി.

50 പവൻ സ്വർണം നൽകി മകളെ കെട്ടിച്ച് വീട്ടുകാർ, എന്നാൽ വരനും വീട്ടുകാരും ചെയ്തത് കണ്ടോ?

ആ പേപ്പറിൽ അദ്ദേഹം അടയാളപ്പെടുത്താത്ത ഒരു ഭാഗം പോലും ബാക്കി ഉണ്ടായിരുന്നില്ല. അവനു ഇനി ആറു മാസത്തെ ആയുസ്സ് മാത്രമേ ബാക്കി ഉള്ളൂ എന്ന് ഡോക്റ്റർമാർ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ ജീവിതം മുഴുവൻ അവനായി മാറ്റി വെച്ച എനിക്ക്, ഇനി ആറു മാസം മാത്രമേ അവനൊപ്പം സമയം ചെലവഴിക്കുവാൻ സാധിക്കൂ.

അത് മതിയാകുമില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞങ്ങൾ ഒരു അമ്പലത്തിൽ പോയി വിവാഹം കഴിച്ചു. അവനെ കൊണ്ട് ഒരുപാടു ഡോക്റ്റർമാരെ കാണുവാൻ പോയി. അവനോടൊപ്പം ഒരുപാടു ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചു. അപചിതർക്കൊപ്പം താമസിച്ചു.

പക്ഷെ ഒന്നും ചെയ്യുവാൻ സാധിച്ചില്ല. അവസാനം കാര്യങ്ങൾ എല്ലാം പ്രതീക്ഷക്കു വിപരീതമായി തുടങ്ങി. അവനെ കാണാൻ അവനെപ്പോലെ അല്ലാതെ ആയി. അവനു കഷ്ട്ടിച്ചു ബോധം ഉണ്ടായിരുന്നു എന്ന് മാത്രം.

അങ്ങനെ ഒരു ദിവസം വന്നു, ഒരു മാറ്റം ഇല്ലാതെ തുടർന്ന അവസ്ഥയിൽ നിന്നു അവന്റെ ശ്വാസം എടുത്തു. അവൻ ഇല്ലാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ എനിക്ക് ആകുമായിരുന്നില്ല. മാസങ്ങളോളം ഞാൻ ഒരു ആശ്രമത്തിൽ കഴിഞ്ഞു. ജീവിക്കാനുള്ള ഒരേ ഒരു വഴി മറ്റുള്ളവരെ സഹായിക്കുക എന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇപ്പോൾ ഞാൻ സജീവമായി ഡോക്റ്റർമാർക്കൊപ്പം പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള കാൻസർ രോഗികളോട്‌ സംസാരിക്കുന്നുണ്ട്. അവന്റെ മരണം കാണേണ്ടതില്ല എന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. മറ്റൊരു ജന്മത്തിൽ ഞങ്ങൾ ഇരുവരും ഒന്നാകും എന്ന് പ്രതീക്ഷിക്കാറുണ്ട്. അങ്ങനെ എന്നെന്നും ഒരുമിക്കുവാൻ പ്രാർത്ഥിക്കാരും ഉണ്ട്.

വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…
Next post പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം