ഇതാ എത്തി അ വാർത്ത, ഉപ്പും മുളകും ഇനിയില്ല ലൈവ് വീഡിയോയുമായി ബിജു സോപാനവും നിഷ സാരംഗും

Read Time:4 Minute, 32 Second

ഇതാ എത്തി അ വാർത്ത, ഉപ്പും മുളകും ഇനിയില്ല ലൈവ് വീഡിയോയുമായി ബിജു സോപാനവും നിഷ സാരംഗും

 

പുറമെ സ്വതസിദ്ധമായി ചിരിച്ച് കാണിക്കുന്നുണ്ട് എങ്കിലും രണ്ടുപേരുടെയും കണ്ണുകളിൽ ആ സങ്കടം നിഴലിക്കുന്നുണ്ടെന്നും എന്നെങ്കിലും വരുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഉപ്പും മുളകും ആരാധകർ കുറിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചിലേറെ വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. നീലുവും ബാലുവും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവും മിനിസ്ക്രീനിൽ തകർത്താടുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം ഉപ്പും മുളകും സംപ്രേക്ഷണം നിലച്ചത്.

ഇത് ഉപ്പും മുളകും പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കിയിരുന്നു. വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ എന്നും സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.

ഉപ്പും മുളകും പ്രേമികളുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഷോ നിർത്തിയതുമായി ബന്ധപ്പട്ട് ചാനൽ അധികാരികൾ നൽകിയ വിശദീകരണം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു. അതിനു പിന്നാലെ ഉപ്പും മളകും അഭിനേതാക്കളായ നിഷ സാരംഗും ബിജു സോപാനവും ഇക്കാര്യം ശരി വെക്കുകയും ചാനൽ അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പ് ലഭിക്കുന്നതോടെ മാത്രമേ ഷോ പുനഃരാരംഭിക്കുകയുള്ളൂ എന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിഷ സാരംഗും ബിജു സോപാനവും ചേർന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഉപ്പും മുളകും ഷോ നിർത്തിയതായി രണ്ട് അഭിനേതാക്കളും സ്ഥിരീകരിച്ചിരിക്കുകയാണ് ഇ ലൈവ് വിഡിയോ വഴി .

സോഷ്യൽ മീഡിയയിലെ ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ ബിജു സോപാനം പറയുന്നത് ഇപ്രകാരമാണ്. ’ഉപ്പും മുളകും നിർത്തി, ഇനി വരില്ല, ഒഫിഷ്യലി അവർ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്. ഉപ്പും മുളകും ഇനി വരില്ല, പക്ഷേ റീടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ നിങ്ങൾക്ക് കാണാം”ഞങ്ങളുടെ ഷൂട്ടിങ് ഇനിയില്ല, എല്ലാവരും അതൊന്ന് മനസിലാക്കണം.

എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ‘ ബിജു സോപാനം പറഞ്ഞു.’ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകിലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യം’. നിഷ സാരംഗും കൂട്ടിച്ചേർത്തു. ചാനൽ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതാകാമെന്നാണ് ആരാധകരുടെ അനുമാനം. ‘പുറമെ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും രണ്ടുപേരുടെയും കണ്ണുകളിൽ ആ സങ്കടം നിഴലിക്കുന്നുണ്ട്’ , ‘എന്നെങ്കിലും വരുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു’ എന്ന് ചില ആരാധകർ വീഡിയോയ്ക്ക് താഴെ കമൻ്റായി കുറിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തനിക്ക് മൂന്ന് വയസ്സുള്ള മകൾ ഉണ്ട്, ദൃശ്യത്തിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് മീന പറഞ്ഞപ്പോൾ ആൻറണി പെരുമ്പാവൂർ ഒരു ഉറപ്പു നൽകി, പിന്നീട് സംഭവിച്ചത് ഇങ്ങനെയാണ്
Next post പൊക്കമില്ലായ്‌മയെ തന്റെ പൊക്കമാക്കി മാറ്റിയ താരത്തിന്റെ ജീവിതത്തിലെ പ്രിയ മുഹൂർത്തം ആഘോഷമാക്കി സോഷ്യൽ മീഡിയ !