സർപ്രൈസ് കേക്കുമായി ഫ്രീ ഫയർ തീമിൽ നവ്യ നായർ

Read Time:3 Minute, 33 Second

പത്താം വയസിലേക്ക് കടന്ന മകൻ സായി കൃഷ്ണയ്ക്കായി ഫ്രീ ഫയർ ഗെയിം തീമിലാണ് നവ്യ പിറന്നാൾ കേക്ക് ഒരുക്കിയത്. ഷൂട്ടർ ഗെയിമായ ഫ്രീ ഫയറിന്റെ വലിയ ആരാധകനാണ് സായി കൃഷ്ണ. ഭർത്താവ് സന്തോഷ് മേനോനും കുടുംബത്തിനുമൊപ്പം സായി കൃഷ്ണയ്ക്കായി വളരെ സർപ്രൈസായാണ് നവ്യ പിറന്നാൾ ആഘോഷം ഒരുക്കിയത്.

ആഘോഷ ചിത്രങ്ങൾ വൈകിയാണ് പോസ്റ്റ് ചെയ്തതെങ്കിലും ജന്മദിനത്തിന് ക്ഷേത്ര ദർശനം നടത്തിയ വിശേഷം നടി പങ്കുവെച്ചിരുന്നു. നവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ മകൻ സായി കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പരിചിതനാണ്. മുൻപും മകന്റെ വിശേഷങ്ങൾ നവ്യ നായർ പങ്കുവെച്ചിരുന്നു.

ലോക്ക് ഡൗൺ സമയത്ത് വീട്ടുവളപ്പിൽ വൃത്തിയാക്കലും മറ്റ് ജോലികളുമൊക്കെയായി തിരക്കിലായിരുന്നു മകൻ സായ് കൃഷ്ണ. വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മകന്റെ വീഡിയോ നവ്യ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗണിന് മുൻപ് വി കെ പ്രകാശ് ഒരുക്കുന്ന ഒരുത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നാട്ടിലെത്തിയതായിരുന്നു നവ്യയും മകനും. പിന്നീട് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ തന്നെ തുടരുകയായിരുന്നു താരം.

അതേസമയം, 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി ഒരുത്തി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്.

ആലപ്പുഴ സ്വദേശിനിയായ ധന്യ നായർ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നവ്യ എന്ന പേരുമായി ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്.

2010 ജനുവരി 21-ന് മുംബൈയിൽ ബിസിനസുകാരനായ സന്തോഷ് എൻ. മേനോനുമായി വിവാഹം കഴിഞ്ഞതോടെ നവ്യ സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തു. 2010 നവംബറിൽ മകനും പിറന്നതോടെ ആ ഇടവേള രണ്ടു വർഷത്തോളം നീണ്ടു. പിന്നീട് 2012ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയും 2014ൽ ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ അഭിനയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ടെലിവിഷൻ ഷോകളിലും സജീവമായിരുന്ന നവ്യ അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുമ്പോൾ പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഹിരാകാശത്തേക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഉണ്ടാകും ?
Next post പ്രതിഫലം കൊണ്ട് വാങ്ങിയത് ഇതെല്ലാം !!! അവതാരകനെ അമ്പരപ്പിച്ച് ഷിയാസിന്റെ ഉത്തരം