ആത്മ മിത്രത്തിന്റെ മകള്‍ക്ക് ആശംസയുമായി താരരാജാവ്

Read Time:2 Minute, 7 Second

മലയാള സിനിമാലോകത്തിന്റെ താരരാജാവാണ് ലാലേട്ടന്‍ എന്ന മോഹന്‍ലാല്‍.താരം എത്തുന്ന വേദികളില്‍ പലപ്പോഴും സജീവസാന്നിധ്യമായി നാം ആന്റണി പെരുമ്പാവൂരിനെയും കാണാറുണ്ട്.മൂന്ന് പതിറ്റാണ്ട് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി ഒപ്പം കൂടിയ ആന്റണി പിന്നീട് താരത്തിന്റെ ആത്മ മിത്രമാവുകയായിരുന്നു. ആശിര്‍വാദ സിനിമാസിന്റെ നിര്‍മ്മാണ ചുമതല ആന്റണി പെരുമ്പാവൂരാണ് നിര്‍വഹിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാവുകയാണ്.

‘നിങ്ങളുടെ ഹൃദയത്തിന് ഉള്‍ക്കൊളളാന്‍ ആവുന്നത്ര എല്ലാ സന്തോഷവും നിങ്ങള്‍ ഇരുവര്‍ക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ. നിങ്ങളുടെ വിവാഹനിശ്ചയത്തിന് ടണ്‍ കണക്കിന് ആശംസകള്‍.’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകളായ ഡോ അനിഷയെ വിവാഹം കഴിക്കുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോ എമില്‍ വിന്‍സന്റാണ്. പളളിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങിലും അതിനു ശേഷം നടന്ന സല്‍ക്കാരത്തിലും ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തിന് ഒപ്പം മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തരംഗമായി താരറാണിയുടെ പുത്തന്‍ ചിത്രങ്ങള്‍
Next post ഉടന്‍ വരും ആ സര്‍പ്രൈസ് …വെള്ളത്തില്‍ കളിച്ച് കാജല്‍