കുട്ടി നയന്‍താര തന്നെ, മകളായി അഭിനയിക്കുമ്പോള്‍ നയന്‍താര പറഞ്ഞ വാക്കുകളെക്കുറിച്ച് അനിഖ

Read Time:2 Minute, 33 Second

വളരെ ചെറുപ്പത്തില്‍ തന്നെ മലയാളത്തിലും തമിഴിലും സൂപ്പര്‍സ്റ്റാറുകളുടെ മകളായി അഭിനയിക്കാന്‍ കഴിഞ്ഞ ബാലതാരമാണ് അനിഖ. ഇപ്പോള്‍ അനിഖ വലിയ പെണ്ണായിരിക്കുന്നു. പലപ്പോഴും നയന്‍താരയുടെ രൂപം അനിഖയ്ക്കുണ്ടെന്ന് പറയാറുണ്ട്. കുട്ടി നയന്‍താര എന്നും വിശേഷിപ്പിക്കുന്നുണ്ട്. നയന്‍താരയുടെ മകളായി ഭാസ്‌കര്‍ ദ റാസക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലാണ് നയന്‍താരയ്‌ക്കൊപ്പം അനിഖ അഭിനയിച്ചത്.

നയന്‍താരയെ പോലൊരു ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്ന് അനിഖ പറഞ്ഞു. ടെന്‍ഷന്‍ മാറാന്‍ നയന്‍താര മാം നന്നായി സഹായിച്ചു. ഓരോ ഷോട്ടും ഓകെ ആക്കിയാല്‍ ഓരോ ചോക്ലേറ്റ് എന്നായിരുന്നു മാമിന്റെ വാഗ്ദാനം. അങ്ങനെ എന്നെ വളരെ അധികം കൂളാക്കി. ചിത്രത്തിലെ എന്റെ കോസ്റ്റിയൂം മേക്കപ്പുകളിലെല്ലാം മാമിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും അനിഖ പറഞ്ഞു.

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താര മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. ഇരുവരും വളരെ അധികം കൂളാണ്. ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം തമിഴില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലും നയന്‍താരയ്ക്കൊപ്പം അഭിനയിച്ചു. നയന്‍താരയുടെ ബാല്യ കാലം അവതരിപ്പിയ്ക്കുന്ന ഒരു കുഞ്ഞ് വേഷമായിരുന്നു. എന്നാല്‍ അപ്പോഴും നയന്‍താര മാം വളരെ അധികം സഹായിച്ചു. ബോംബ് സ്ഫോടന രംഗങ്ങളിലെല്ലാം മാം നന്നായി സഹായിച്ചു എന്ന് അനിഖ പറയുന്നു.

അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ വിശ്വസമാണ് അനിഖയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ച മറ്റൊരു ചിത്രം. നയന്‍താരയുടെ മകളുടെ വേഷം തന്നെയായിരുന്നു വിശ്വാസത്തില്‍ അനിഖയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, വീട് വൃത്തികേടായി കിടന്നാലും നിങ്ങള്‍ മോശം സ്ത്രീയാകില്ല: ജ്യോത്സ്‌ന പറയുന്നു
Next post ബിലാലില്‍ വില്ലനായി ജോണ്‍ എബ്രഹാം എത്തുമോ?