275 ദിവസത്തിന് ശേഷം വീട് വിട്ട് പുറത്തിറങ്ങി മമ്മൂട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Read Time:1 Minute, 33 Second

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് മുതല്‍ മെഗസ്റ്റാര്‍ മമ്മൂട്ടി വീടിനുള്ളില്‍ത്തന്നെയാണ്. ഇപ്പോഴിതാ 275 ദിവസത്തിന് ശേഷം ആരാധകര്‍ക്കിടയില്‍ തിരിച്ചെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തിയ അദ്ദേഹം കട്ടന്‍ ചായ കുടിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍.ബോസ് തിരിച്ചെത്തി എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയുടെ വീഡിയോ അജയ് വാസുദേവ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇത്രയും നാള്‍ വീടിന് പുറത്തിറങ്ങിയില്ലെങ്കിലും കൊവിഡ് ബോധവല്‍ക്കരണ വീഡിയോകളിലൂടെയും മറ്റും അദ്ദേഹം ആരാധകരുടെ മുന്നിലെത്തിയിരുന്നു.ഫോട്ടോഗ്രഫിയായിരുന്നു കൊവിഡ് കാലത്തെ മമ്മൂട്ടിയുടെ പ്രധാന ഹോബി. അദ്ദേഹമെടുത്ത ചില ചിത്രങ്ങള്‍ നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടുത്ത കിടുക്കാച്ചി ഫോട്ടോഷൂട് എത്തി മക്കളെ .ബീച്ചിൽ മതി മറന്ന് നവ ദമ്പതികൾ
Next post ലാളിച്ചു കൊതിതീരും മുൻപ് സനലിനെ വിട്ടകന്ന് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും