ഒരു ലക്ഷം രൂപ അയാൾ അന്ന് വിലയിട്ട ആ വലിയ ആഗ്രഹം നിറവേറ്റാൻ കഴിയാതെ ആണ് സിൽക്ക് യാത്രയായത്

Read Time:4 Minute, 48 Second

ഒരു ലക്ഷം രൂപ അയാൾ അന്ന് വിലയിട്ട ആ വലിയ ആഗ്രഹം നിറവേറ്റാൻ കഴിയാതെ ആണ് സിൽക്ക് യാത്രയായത്

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് മിന്നി തിളങ്ങി നിന്നിരുന്ന ഒരു താരം ആയിരുന്നു സിൽക്ക് സ്മിത. ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയ ലക്ഷ്മി പിന്നീട് തെന്നിന്ത്യ മുഴുവൻ കീഴടക്കിയ മാദക നടി സിൽക് സ്മിത ആയി മാറുക ആയിരുന്നു എന്നതാണ് യാഥാർഥ്യം. പ്രേക്ഷർക്ക് സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് സ്ഫടികം എന്ന മലയാള സിനിമയിലെ ഏഴിമല പൂഞ്ചോല എന്ന് തുടങ്ങുന്ന ഗാനം ആണ്.

മലയാളത്തിലെ താര രാജാവ് മോഹൻ ലാലിന് ഒപ്പം വളരെ മനോഹരമായിട്ടാണ്, ഈ ചിത്രത്തിലെ ഗാന രംഗങ്ങൾ സിൽക്ക് സ്മിത അഭിനയിച്ചത്. ഒരു കാലത്ത് യുവ ഹൃദയങ്ങളെ ഏറെ പിടിച്ച് ഉലച്ച ഒരു ഗാനം കൂടി ആണ് ഇത്. സിൽക്കിനെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടി വരുന്ന ഗാനവും ഒരു പക്ഷെ ഇതു തന്നെ ആയിരിക്കും. ഇപ്പോൾ സിൽക്ക് സ്മിതയെ കുറിച്ച് ഉള്ള തന്റെ ഓർമ്മകൾ പങ്കു വെക്കുക ആണ് പത്ര പ്രവർത്തകനും എഴുത്തുകാരനും ആയ റഹിം പൂവാട്ടുപറമ്പ്. റഹീമിന്റെ വാക്കുകളുടെ പൂർണ്ണ രൂപം.

സുഖവാസം എന്ന ചിത്രത്തിന്റെ കഥ ഞാൻ ഒരു രാത്രി കൊണ്ട് ആണ് മുഴുവനും എഴുതി തീർത്തത്. ചിത്രം റിലീസ് ചെയ്യാൻ രണ്ട് ആഴ്ച കൂടി ഉള്ളപ്പോൾ ആണ് മോഹൻ സിത്താര എന്നെ വിളിച്ചിട്ട് ഈ ചിത്രത്തിലേക്ക് സിൽക്കിനെ കൂടി ഉൾപ്പെടുത്തിയാൽ എങ്ങനെ ഉണ്ടാകും എന്ന് ചോദിച്ചത്. ഇനി രണ്ട് ആഴ്ച അല്ലേ ഉള്ളൂ. വിതരണക്കാർ സമ്മതിക്കുമോ എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. വിതരണക്കാർ അതിനായി രണ്ട് ലക്ഷം രൂപ വരെ ചിലവിടാൻ സമ്മതം ആണെന്നും അറിയിച്ചിട്ട് ഉണ്ട് എന്നും പറഞ്ഞു.

അങ്ങനെ സിൽക്കിനെ വെച്ച് ചിത്രത്തിന് വേണ്ടി ഒരു ഗാനം ചെയ്തു അന്ന് 40,000 രൂപ ആണ് സിൽക്കിനെ പ്രതിഫലം ആയി നൽകിയത്. ഗാനം സിനിമയിൽ വന്നപ്പോഴേക്കും മറ്റൊരു ലെവൽ ചിത്രം മാറുക ആയിരുന്നു. അന്ന് പുറത്ത് ഇറങ്ങിയ സിനിമ വാരികകൾ മുഴുവൻ സിൽക്ക് നിറഞ്ഞു നിന്നു. അങ്ങനെ വിതരണക്കാർ രണ്ട് ലക്ഷം രൂപ ചിലവാക്കി അപ്പോൾ അഞ്ച് ലക്ഷം രൂപ വരെ അവർക്ക് ലാഭം ഉണ്ടായി. സത്യത്തിൽ ലാഭം മാത്രം ലക്ഷ്യം വെച്ച് തന്നെ ആണ് ആ ചിത്രത്തിന്റെ അവസാന നിമിഷം സിൽക്കിനെ കൊണ്ടു വന്നതും.

പിന്നീട് ഒരു സന്ദർഭത്തിൽ ഞാൻ സിൽക്കിനെ കണ്ടപ്പോൾ തനിക്ക് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അതിയായ മോഹം ഉണ്ട് എന്നും എന്നാൽ ലഭിക്കുന്നത് മുഴുവൻ ഗ്ലാമർ വേഷങ്ങൾ ആണ് എന്നും തനിക്ക് അതിൽ മടുപ്പ് തോന്നി തുടങ്ങി എന്നും താരം പറഞ്ഞിരുന്നു. നിങ്ങൾ അഭിനയിക്കണം എങ്കിൽ കൂടുതൽ പ്രതിഫലം വേണ്ടയോ എന്ന് ഞാൻ ചോദിച്ചു. അത്ര ഒന്നും ചിലവാക്കാൻ കാണില്ല എന്നും ഞാൻ പറഞ്ഞു. പ്രതിഫലം എത്ര തരും എന്ന് അപ്പോൾ അവർ തിരക്കി. ഞാൻ ഒരു ലക്ഷം രൂപ പറഞ്ഞു.

അപ്പോൾ തന്നെ സിൽക്ക് അത് സമ്മതിക്കുകയും ചെയ്തു. പ്രൊഡ്യൂസറിനെയും അവർ തരാം എന്ന് പറഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് തമിഴ് പതിപ്പ് എല്ലാം അവർക്ക് അവകാശങ്ങൾ നൽകണം എന്നും സിൽക്ക് പറഞ്ഞിരുന്നു. ഞാൻ അത് സമ്മതിക്കുകയും ചെയ്തു. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് അവർക്ക് അതി ആയ മോഹം ഉണ്ടായിരുന്നു. എന്നാൽ അതിനു മുൻപ് സിൽക്ക് യാത്ര ആയി എന്നും റഹീം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിഷ്ണുവിന്റെ സ്റ്റാറ്റസും ജോലിയും പണവുമൊന്നും ഞാൻ നോക്കിയല്ല അവനെ സ്നേഹിച്ചത് മനസ്സു തുറന്ന് നടി അനുശ്രീ
Next post വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്