അമ്പിളി ദേവിയും ആദിത്യ ജയനും വേർപിരിഞ്ഞോ സത്യം വെളിപ്പെടുത്തി ആദിത്യ ജയൻ.

Read Time:4 Minute, 41 Second

അമ്പിളി ദേവിയും ആദിത്യ ജയനും വേർപിരിഞ്ഞോ സത്യം വെളിപ്പെടുത്തി ആദിത്യ ജയൻ.

അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള വിവാഹം ആഘോഷിച്ചത് പോലെ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയും ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് അമ്പിളിയും ജയനും 2019 ൽ വിവാഹിതരാവുന്നത്. അന്ന് മുതൽ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളെ കുറിച്ചുമൊക്കെ അനവധി ആരോപണങ്ങളും വിമർശനങ്ങളുമൊക്കെ ഉയർന്നിരുന്നു. എല്ലാ പ്രശ്‌നങ്ങളിൽ നിന്നും അതിജീവിച്ച് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും ഇപ്പോൾ.

ഇതിനിടെ അമ്പിളി ദേവി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചൊരു വീഡിയോ കണ്ടതോടെ താരങ്ങൾ വേർപിരിഞ്ഞോ എന്ന സംശയത്തിനും ഇടയാക്കി. ഒടുവിൽ വിവാഹമാചോന വാർത്തകളോട് പ്രതികരിച്ച് ആദിത്യൻ ജയൻ തന്നെ എപ്പോൾ എത്തിയിരിക്കുകയാണ്. ഒന്നും പറയുന്നില്ല ഇതിനൊന്നും തന്റെ കയ്യിൽ മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യ തന്നെയാണ്. ഇതിൽ കൂടുതൽ എന്ത് പറയണം. ഞാൻ ഇത്തരത്തിൽ പണ്ട് മുതലേ പഴി കേൾക്കുന്ന ആളായതിനാൽ അത്ര വലിയ ഫീൽ ഒന്നും ഇല്ല ഇപ്പോഴും. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് താരം പറയുന്നത്. കുറേ കാലമായി നൂറ് കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ച് കാലമേ ആയിട്ടുള്ളു പുതിയ വർക്കുകൾ വന്ന് തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം.


എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് തന്റെ ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ സമയമില്ല. സംസാരിക്കാനും താൽപര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാൻ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുക എന്നതാണ് പ്രധാനം.

ബാക്കിയൊക്കെ അത് കഴിഞ്ഞു എന്നുമാണ് വനിത ഓൺലൈന് നൽകിയ പ്രതികരണത്തിലൂടെ ആദിത്യൻ ജയൻ തുറന്നു പറയുന്നത്. അമ്പിളി ദേവിയുമായുള്ള വിവാഹശേഷം നിരവധി സീരിയലുകളിലാണ് ജയൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഭിനയത്തിന്റെ തിരക്കുകളിലാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഇത്തവണത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളിൽ ജയനെ കാണാത്തത് കൊണ്ട് ആരാധകരും അന്വേഷിച്ചിരുന്നു.

ഇതിനിടയിലാണ് ‘ജീവിതം’ എന്ന് ക്യാപ്ഷൻ കൊടുത്ത് ഒരു പാട്ട് വീഡിയോ അമ്പിളി ദേവി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി നായകനായ മഴയത്തും മുൻപേ എന്ന സിനിമയിലെ ‘കഥയറിയാതെ സൂര്യൻ സ്വർണ താമരയെ കൈവെടിഞ്ഞോ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്. പാട്ടിന്റെ വരികളിലുള്ളത് തന്റെ ജീവിതത്തെ കുറിച്ച് അമ്പിളി പറയാതെ പറഞ്ഞതാണെന്ന തരത്തിൽ ആരോപണം സോഷ്യൽ മീഡിയ വഴി ഉയർന്ന് വന്നു.

പിന്നാലെ ആദിത്യൻ ജയനുമായി നടി വേർപിരിഞ്ഞെന്ന തരത്തിലായി വാർത്തകൾ. കുടുംബ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിച്ചെങ്കിലും നടി മറുപടി കൊടുത്തിരുന്നില്ല. ഇടയ്ക്ക് മക്കളുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി മാറ്റുകയും ചെയ്തു. ഒടുവിൽ ഉയർന്ന് വന്ന വാർത്തകൾക്കുള്ള മറുപടിയാണ് താരം ഇപ്പോൾ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ മുതുക് ചവിട്ട് പടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജൈസലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ , വിശ്വസിക്കാനാവുന്നില്ല എന്ന് മലയാളികൾ
Next post ” ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധം ” പ്രിയ നടി അമ്പിളി ദേവിയുടെ തുറന്നടിച്ച വെളിപ്പെടുത്തൽ വൈറലാകുന്നു