APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി

Read Time:5 Minute, 23 Second

APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫണ്ട് ഓണം, മുഹറം എന്നിവ പ്രമാണിച്ച് ഈ ഒരു വമ്പിച്ച വിലക്കുറവിൽ വിതരണം ആരംഭിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 11- 10 തീയതി മുതൽ അതായത് ഓണത്തിന് മുൻപ് തന്നെ എല്ലാവർക്കും നിത്യോപയോഗ സാധനങ്ങൾ വലിയ വിലകുറവിൽ ലഭിക്കാൻ പോവുകയാണ്.

നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു

13 ഇനം ഭക്ഷ്യ ധാന്യങ്ങളാണ് നിങ്ങൾക്ക് സബ്സിഡിയോടുകൂടി ലഭിക്കുന്നത്. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫണ്ട് ആണ് ഓണം, മുഹറം എന്നിവയോട് അനുബന്ധിച്ച് ഈയൊരു ഉത്സവ വിപണി അല്ലെങ്കിൽ വിപണന മേഖല ഒരുക്കുന്നത്. ആഗസ്റ്റ് മാസം 11- 10 തീയതി ആരംഭിച്ച് 29 തീയതി തന്നെ ഇതിന്റെ വിതരണം അവസാനിപ്പിക്കുന്നതാണ്.

ഈ ഒരു വിപണന മേഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി 11 -10 തീയതികളിലാണ് നിർവഹിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആണ് ആദ്യവില്പന നിർവഹിക്കുക. ഈയൊരു ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ജനങ്ങൾക്ക് ഈയൊരു ഓണച്ചന്ത ഒരുക്കുന്നത്.

നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമല്ല നോൺ സബ്സിഡി വിഭാഗത്തിൽ വരുന്ന മറ്റ് ഉൽപന്നങ്ങൾക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെയുള്ള കിഴിവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇനി എന്തൊക്കെ സാധനങ്ങളാണ് ലഭിക്കുക എത്ര രൂപയാണ് ഓരോ സാധനങ്ങൾക്കും ഈടാക്കുന്നത് തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.

ജയ അരിയും കുറുവ അരിയും കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ലഭിക്കുക. കുത്തരി കിലോയ്ക്ക് 24 രൂപയാണ് നൽകേണ്ടത്. പച്ചരി 23 രൂപയും. പഞ്ചസാരക്ക് 22 രൂപയുമാണ് ഈടാക്കുന്നത്.വെളിച്ചെണ്ണക്ക് 92 രൂപയും, ചെറുപയർ 74 രൂപയും, വൻ കടല 43 രൂപയും, ഉഴുന്ന് 66 രൂപയും, വൻപയർ 48 രൂപയും, തുവരപ്പരിപ്പ് 65 രൂപയും, ഉണ്ട മുളക് 75 രൂപയും, മല്ലി 79 രൂപ എന്ന നിരക്കിലാണ് നിങ്ങൾക്ക് ലഭ്യമാകുന്നത്.

ജയ അരി കുറുവ അരി എന്നിവ ഒരു റേഷൻ കാർഡിന് അഞ്ച് കിലോയാണ് ലഭ്യമാകുന്നത്. പച്ചരി രണ്ട് കിലോ. പഞ്ചസാര ഒരു കിലോ ലഭിക്കുന്നതാണ്. ബാക്കി എല്ലാ ഉൽപ്പന്നങ്ങളും 500 ഗ്രാം ആണ് ലഭിക്കുക. സംസ്ഥാനത്തുള്ള 30 ലക്ഷം കുടുംബങ്ങൾക്കാണ് ഈയൊരു ആനുകൂല്യം ലഭ്യമാക്കുക. റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ സപ്ലൈകോയുടെ വില നിലവാര പട്ടികയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുവാൻ സാധിക്കുന്നത്.

ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

ഇതിനുവേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തോളം ഓണവിപണികൾ അല്ലെങ്കിൽ ഓണച്ചന്ത ആരംഭിക്കാനാണ് ഇപ്പോൾ കൺസ്യൂമർ ഫണ്ട് തീരുമാനിച്ചിരിക്കുന്നത്. സബ്സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ സൗന്ദര്യവർധകവസ്തുക്കൾ അതുപോലെതന്നെ വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെ വില കുറവും ലഭ്യമാകുമെന്നാണ് കൺസ്യൂമർ ഫണ്ട് അറിയിച്ചിരിക്കുന്നത്.

വളരെ പ്രത്യേകമായ ഒരു അറിയിപ്പ് കൂടി വന്നിരിക്കുന്നത് സപ്ലൈകോയുടെ ഈയൊരു സബ്സിഡി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു വേണ്ടി റേഷൻ കാർഡ് ഉടമ തന്നെ വരണമെന്നില്ല. റേഷൻ കാർഡ് ഉടമയുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും വന്നാൽ മതിയെന്ന് പ്രത്യേകമായിത്തന്നെ ഭക്ഷ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഓണക്കിറ്റിൽ നിന്ന് കശുവണ്ടി ഒഴിവാക്കരുതെന്ന് സപ്ലൈകോയ്ക്ക് ഭക്ഷ്യമന്ത്രി പ്രത്യേകമായിത്തന്നെ ഇപ്പോൾ നിർദേശം നൽകിയിരിക്കുകയാണ്.

കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു
Next post 29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?