
കൊടുത്താൽ പണി കൊല്ലത്തായാലും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതും ചെയ്തതും ചോദ്യം ചെയ്ത് മത്സരാർത്ഥികൾ
കൊടുത്താൽ പണി കൊല്ലത്തായാലും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതും ചെയ്തതും ചോദ്യം ചെയ്ത് മത്സരാർത്ഥികൾ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ജയിൽ നോമിനേഷന് പിന്നാലെ വൻ അടിപിടി ബഹങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലുണ്ടായത്. എല്ലാവരേയും തനിക്കെതിരെ തിരിച്ച ശേഷം ഒറ്റപ്പെടുന്നുവെന്ന ഗെയിം കളിക്കാനാണ് പൊളി ഫിറോസ് കളിക്കുന്നതെന്ന് സായ് വിഷ്ണു മണിക്കുട്ടനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എല്ലാവരും ചേർന്ന് പൊളി ഫിറോസിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും തുടങ്ങുക ആയിരുന്നു.
മത്സരാർത്ഥികൾ തമ്മിലുള്ള വാക് പോര് നീണ്ടു പോയതോടെ ബിഗ് ബോസ് ബസർ മുഴക്കി ഇടപെടുകയായിരുന്നു. അതിനു ശേഷം ലിവിംഗ് റൂമിലെത്തിയ മത്സരാർത്ഥികളോടായി എന്താണ് പ്രശ്‌നമെന്ന് ബിഗ് ബോസ് ചോദിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ക്യാപ്റ്റൻ മണിക്കുട്ടൻ ബിഗ് ബോസിന് വിശദമായി പറഞ്ഞു കൊടുക്കുന്നു. ഇതോടെ പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിക്കുന്നതാണ് നല്ലതെന്ന് ബിഗ് ബോസ് മത്സാർത്ഥികളെ അറിയിച്ചു. പിന്നാലെ ഓരോരുത്തരായി മുന്നോട്ട് വരികയും തങ്ങളുടെ അഭിപ്രായം തുറന്നു പറയുകയും ചെയ്തു. ”ഇപ്പോഴുള്ള ഈ പ്രശ്‌നം മാത്രമല്ല. ഫിറോസും സജ്‌നയും സ്ഥിരം പ്രശ്നക്കാരാണ്.
കഴിഞ്ഞ ദിവസം സജ്‌ന പറഞ്ഞു, അവരുടെ ലൈഫിൽ ആരും കയറി പറയരുതെന്ന്. ഇവർ ഓരോ ദിവസവും മറ്റുളളവരുടെ പേഴ്‌സണൽ ലൈഫിൽ കയറി അറ്റാക്ക് ചെയ്യുകയാണ്. സന്ധ്യ ചേച്ചിയുടെ വിവാഹത്തിൽ, റിതുവിന്റെ പ്രഫഷനിൽ, എന്റെ ജീവിതം കള്ളമാണെന്ന്, ഇവിടെ ചാരിറ്റി തട്ടിപ്പെന്നൊക്കെ പറയുന്നു. ഇവരാരാണ് ഇങ്ങനൊക്കെ പറയാൻ. ഇവർ പറയുമ്പോൾ ശരിയും മറ്റുള്ളവർ പറയുമ്പോൾ തെറ്റും അതെങ്ങനെ ശരിയാകും.
പിന്നെ അവർ പറയുന്നത് ധൈര്യമുണ്ടെങ്കിൽ ആണുങ്ങളെ പോലെ തന്നെ കളിക്കെന്ന്. ഒരു പെണ്ണു തന്നെ പെണ്ണിന്റെ ഗെയിമിനെ ചെറുതാക്കി കാണുന്നു. ഇവരെ എത്രേയും വേഗം പുറത്താക്കണം” എന്ന് സായ് വിഷ്ണു പറഞ്ഞു. ”ഫിറോസ് തന്നെ പറയാറുണ്ട് നിങ്ങളാരും എന്റെ എതിരാളികളല്ലെന്നും ഞാൻ ഒറ്റയ്ക്കാണെന്നും. അങ്ങനെ പറയരുത്. സർവ്വകലാശാലയിൽ ഫിറോസിന് ഒന്നും ചെയ്യാനില്ലാതെ വന്നപ്പോൾ ഫിറോസിനെ ഞങ്ങൾ സഹായിക്കുകയായിരുന്നു. അളിയൻ മനസിലാക്കേണ്ടത് ഞങ്ങൾ എതിരാളികളല്ല. വഴികാട്ടികളാണ്” എന്ന് നോബിയും അഭിപ്രായപ്പെട്ടു.
”ഫിറോസ് എന്നെ പലരീതിയിലും അറ്റാക്ക് ചെയ്തപ്പോൾ തിരിച്ചു ചോദിക്കാത്തത് എന്തെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിന്റെ ഉത്തരം ഫിറോസ് പുറത്തിറങ്ങുമ്പോൾ മനസിലാകും. ഫിറോസ് ഇന്നലേയും പറഞ്ഞു എന്റെ പ്രവർത്തികൾ കാരണമാണ് എന്നെ വിഷക്കടൽ എന്നു വിളിച്ചതെന്ന്. എനിക്കുറപ്പാണ് ഞാനിവിടെ 24 മണിക്കൂർ ചെയ്യുന്ന കാര്യങ്ങൾ പുറത്തുള്ളവർ കാണുന്നുണ്ടാകുമെന്ന്” എന്ന് കിടിലം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് അബ്യൂസിവായ അനുഭവങ്ങൾ നേരിട്ടത് സജ്‌ന ഇവിടെ പറഞ്ഞിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ സജ്‌നയെ ഞാൻ ബഹുമാനിച്ചിട്ടേയുള്ളൂ.
ആ സജ്‌ന തന്റെ ഭർത്താവ് മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് കയറി ഇടപെടുമ്പോഴോ, ഒരു സ്ത്രീയെ ഓരോ പേര് വിളിച്ച് അവഹേളിക്കുമ്പോഴോ, ഇത്രയും അനുഭവങ്ങളിലൂടെ കടന്നു പോന്നൊരു സ്ത്രീയെന്ന നിലയിൽ അതിനെ ചോദ്യം ചെയ്യാതെ മാറി നിന്ന് ചിരിക്കുന്ന അനീതി ഈ വീട്ടിൽ നടക്കുന്നുണ്ട്. എന്നും കിടിലം ഫിറോസ് പറഞ്ഞു. ഇത് ജനങ്ങൾ കാണുന്നൊരു പ്രോഗ്രാമാണ്. ബിഗ് ബോസും അത് പറയാറുണ്ട്. എന്നാൽ ആ ബോധ്യമില്ലാത്തെ മത്സരാർത്ഥികളാണ് ഇവർ. അതിനാൽ സായിയോടൊപ്പം ഞാനും ഇവരെ പുറത്താക്കണം എന്നാണ് അഭിപ്രായപ്പെടുന്നത് എന്ന് റംസാൻ പറഞ്ഞു.
പൊളി ഫിറോസ് എന്ന വ്യക്തിയെ മാത്രം പറയുന്നത് കൊണ്ട് പറയുകയാണ്, സജ്‌നയും തുല്യ ഉത്തരവാദിയാണ്. പൊളി ഫിറോസിന്റേൽ തെറ്റു വരുമ്പോൾ സജ്‌ന അഭിനയിക്കും. പക്ഷെ കഴിഞ്ഞ ദിവസം സജ്‌നയുടെ മുഖംമൂടി അഴിഞ്ഞു വീണു. ഭർത്താവിന് അടിക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞത് മുതൽ സജ്‌ന അഴിഞ്ഞു വീണു. പിന്നെ ഇവരെന്താണ് പറഞ്ഞത് ഞങ്ങളുടെ വീട്ടുകാർ കാണുന്ന ഷോയാണ്, ഞങ്ങളുടെ ലൈഫിനെ ബാധിക്കുമെന്ന്. ഞങ്ങളുടെ വീട്ടുകാർ കാണുന്നില്ലേ. ഞങ്ങൾക്ക് വേദനിക്കുന്നില്ലേ എന്ന് സായ് ചോദിച്ചു. അങ്ങനെ ചെയ്തിട്ടില്ലെന്ന് സജ്‌ന. അടിച്ചതും പറഞ്ഞതുമൊക്കെ എല്ലാവരും കണ്ടതാണെന്ന് സായ് വിഷ്ണു പറഞ്ഞു.
ഇത്ര ചെറിയ പേര് വിളിച്ചതാണോ പ്രശ്‌നമെന്ന് ചോദിച്ച സജ്‌ന ഇതിലും വലുത് നോബി ചേട്ടൻ വിളിക്കുമെന്ന് പറഞ്ഞപ്പോൾ നോബി എഴുന്നേറ്റ് വരികയായിരുന്നു. താൻ വിളിച്ചത് സജ്‌ന കേട്ടുവോ എന്ന് നോബി ചോദിച്ചു. പിന്നാലെ പൊളി ഫിറോസ് മറുപടി നൽകാനെത്തി. ഇതിനിടെ വികാരഭരിതയായി സജ്‌ന എഴുന്നേറ്റ് വരികയും ഞങ്ങളിവിടെ നിൽക്കുന്നത് ഞങ്ങളുടെ യഥാർത്ഥ മുഖം പ്രേക്ഷകർ കാണുന്നത് കൊണ്ടാണെന്നും പറഞ്ഞു. നോബി തെറിവിളിച്ച സംഭവമായിരുന്നു പൊളി ഫിറോസ് ചൂണ്ടിക്കാണിച്ചത്. എന്നാൽ താൻ കേട്ടിട്ടില്ലെന്ന് അനൂപ് പറഞ്ഞു.
ഭാഗ്യലക്ഷ്മിയുമായുണ്ടായ വഴക്കിൽ സജ്‌ന നടത്തിയ ഇടപെടലും ഫിറോസ് ചൂണ്ടിക്കാണിച്ചു. പിന്നാലെ കിടിലം ഫിറോസിനെ സായ് വിഷ്ണു പെണ്ണെന്ന് വിളിച്ചുവെന്ന് പൊളി ഫിറോസ് പറഞ്ഞു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഓപ്പണായിട്ട് ചലഞ്ച് ചെയ്യുകയാണെന്നും സായ് പറഞ്ഞു.
പിന്നാലെ സന്ധ്യ തനിക്ക് പറയാനുള്ളതുമായി മുന്നോട്ട് വന്നു. സജ്‌ന തന്റെ കുടുംബം തകർക്കാൻ മറ്റുള്ളവർ ശ്രമിക്കുകയാണെന്ന് പറഞ്ഞ സംഭവമായിരുന്നു സന്ധ്യ ചൂണ്ടിക്കാണിച്ചത്. ഇവിടെ ആരും അതിന് ശ്രമിച്ചിട്ടില്ലെന്നും ഇവിടെ ഒരു കുടുംബ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ മാത്രമാണെന്നും സന്ധ്യ പറഞ്ഞു. 21 കൊല്ലമൊരു ദാമ്പത്യം കൊണ്ടു പോയ എന്നെ കുറിച്ച് പറയുമ്പോൾ അവിടെ നിന്ന് ചിരിക്കുകയായിരുന്നു സജ്‌ന. എന്നാൽ ഇക്ക ഇത് പറയരുതെന്ന് പറയാൻ സജ്‌ന തയ്യാറായില്ലെന്നും സന്ധ്യ പറഞ്ഞു.