7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ

Read Time:5 Minute, 8 Second

7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ

ഒന്നാമത്തെ വളരെ പ്രാധാന്യമുള്ള അറിപ്പ് ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും സംസ്ഥാനത്തെ രോഗ വ്യാപക തീവ്രത കുറവില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാറായ ഇപ്പോൾ സർക്കാർ ആലോചിക്കുന്നത് ജന ജീവിതം മുന്നോട്ടു പോകുന്ന രീതിയിലായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്

ബുധനാഴ്ചയോടകം പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ഒരു മാസത്തിലധികമായി നീണ്ടുനിൽക്കുന്ന കർശന നിയന്ത്രണങ്ങൾക്ക് ശേഷവും സംസ്ഥാനത്ത്‌ കോ വിഡ് വ്യാപന തീവ്രതയിൽ കുറവില്ല എന്നുള്ളതാണ് കഴിഞ്ഞ അവലോകനയോഗത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അതു മാത്രമല്ല ജനജീവിതം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇനി നിയന്ത്രണങ്ങളിൽ ഒക്കെ മാറ്റമുണ്ടാകും. ഇനി ഓണ സീസൺ കൂടിവരികയാണ്. കൂടുതൽ ഇളവുകൾ ഒക്കെ നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാൽ സംസ്ഥാനത്ത്‌ ഏഴോളം ജില്ലകളിൽ കോ വിഡ്‌ വ്യാപനം കൂടുതലാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

അതുകൊണ്ടു തന്നെ ഈയോരു ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇനി രണ്ടാമത്തെ അറിയിപ്പ്. റേഷൻകട വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിന്റെ വിതരണം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ആഗസ്റ്റ് മാസം പതിനാറാം തീയതി വരെയാണ് ഈ ഒരു ഓണക്കിറ്റ് വിതരണം ഉണ്ടാവുക. ഓണക്കിറ്റിൽ 15 ഇനം സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മുതൽ ആഗസ്റ്റ് 2 വരെ മഞ്ഞ റേഷൻ കാർഡിന് ഉടമകൾക്കും, 4 മുതൽ 7 വരെ പിങ്ക് റേഷൻ കാർഡിനും 9 മുതൽ 12 വരെ നീല റേഷൻ കാർഡിനും 13 മുതൽ 16 വരെ വെള്ള റേഷൻ കാർഡിനും ആണ് കിറ്റ് വിതരണം ഉണ്ടാവുക.

ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും

ഇനി മൂന്നാമത്തെ വളരെ പ്രാധാന്യമുള്ള അറിയിപ്പ്. പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ പത്തനംതിട്ട രൂപതയും. നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് 2000 രൂപ വെച്ച് പ്രതിമാസം രൂപതയിൽനിന്ന് നൽകും.

നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുകയും ചെയ്യും. ഇത്തരം കുടുംബത്തിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിയും നൽകും. രണ്ടായിരത്തിനുശേഷം വിവാഹിതരായിട്ടുള്ള രൂപതാ അംഗങ്ങൾക്കാണ് ഈയൊരു ധനസഹായം ലഭിക്കുക എന്നും പുറത്തിറക്കിയിട്ടുള്ള സർക്കുലറിലൂടെ വ്യക്തമായിരിക്കുന്നത്.

നാലാമത്തെ വളരെ പ്രധാനപ്പെട്ട അറിയിപ്പ്. കേരളം മൂന്നാം തരംഗത്തിന്റെ വക്കിലാണ്. അതുകൊണ്ടു തന്നെ എല്ലാവരും വളരെയധികം ജാഗ്രത പുലർത്തണമെന്ന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള ആരോഗ്യ മന്ത്രി വീണ ജോർജ്.

കോ വിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധസമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് എല്ലാവരും തന്നെ വളരെയധികം ജാഗ്രത പുലർത്തണമെന്നും ആണ് വീണ ജോർജ് നൽകിയിരിക്കുന്നത്.

മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു
Next post മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ