മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു

Read Time:5 Minute, 44 Second

മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു

തിരുവനന്തപുരം പോത്തൻകോട് നന്താട്ടുകടലിൽ പ്രേമ കുമാറിനെയും രമ ദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് അന്യരല്ല. ഉത്ര, ഉത്രജ, ഉത്തര,ഉത്രമ, ഉത്രജൻ എന്നീ കുട്ടികളുടെ ജനനം തൊട്ടുള്ള വിശേഷങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. പിന്നീട് പഞ്ചരത്നങ്ങൾ എന്നറിയപ്പെട്ട ഇവരുടെ വിവാഹ വാർത്തയും കേരളം സന്തോഷത്തോടെയാണ് വരവേറ്റത്.

ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും

ഇപ്പോഴിതാ പഞ്ചരത്നങ്ങളിൽ മൂന്നാമത്തെ ആൾ ആയ ഉത്തര ആദ്യ കൺമണിക്ക് ജന്മം നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന പ്രസവത്തിൽ ഒരു ആൺകുഞ്ഞിന് ആണ് ഉത്തര ജന്മം നൽകിയത്. പഞ്ചരത്നങ്ങൾ ഇടയിലേക്കാണ് ആദ്യത്തെമെത്തിയ കണ്മണിയെ ഏറെ ആഘോഷത്തോടെയാണ് കുടുംബം വരവേറ്റത്.

കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ കെ. ബി മഹേഷ് കുമാർ ആണ് ഉത്തരയുടെ ഭർത്താവ്. ഓൺലൈൻ മാധ്യമ പ്രവർത്തകയായി ജോലി ചെയ്യുകയാണ് ഉത്തര. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പഞ്ചരത്നങ്ങളുടെ മൂന്നുപേരുടെ വിവാഹം കഴിഞ്ഞ്. ഏറെ ആഘോഷത്തോടെ ആയിരുന്നു വിവാഹം.

പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. ഫാഷൻ ഡിസൈനറായ ഉത്തരയെ മസ്കറ്റിൽ ഹോട്ടൽ മാനേജ്മെന്റ് മാനേജറായി ജോലി ചെയ്തിരുന്ന അജിത് കുമാറാണ് താലി ചാർത്തിയത്. അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റ് ആയ ജീ.വിനിതും താലികെട്ടി.

ഇപ്പോൾ ആദ്യ കൺമണിക്ക് ജന്മം നൽകിയ ഉത്തരയുടെ വിവാഹവും അന്നായിരുന്നു നടന്നത്. നാലാമത്തെ ആൾ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്രജയാണ്. കുവൈറ്റിൽ അനേസ്തെഷ്യ ടെക്‌നിഷ്യൻ തന്നെയായ പത്തനംതിട്ട സ്വദേശി ആകാശിന് കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്നതിനാൽ വിവാഹം മാറ്റിവെക്കുകയായിരുന്നു.

എല്ലാ ആഘോഷങ്ങൾക്കും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് പഞ്ച രത്നങ്ങൾ ധരിക്കുന്നത്. കല്യാണ ദിവസവും അതിന് മാറ്റമുണ്ടായില്ല. എല്ലാവരും ഒരു പോലെ ഉള്ള വസ്ത്രങ്ങൾ ധരിച്ചാണ് പന്തലിലേക്ക് കയറിയത്. അച്ഛനില്ലാത്തത് കുറവ് നികത്തി ഉത്രജൻ ആണ് 3 സഹോദരിമാരെയും കൈപിടിച്ച് ഏൽപ്പിച്ചത്.

മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ

ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണ് ഉത്രജൻ. ഒറ്റപ്രസവത്തിൽ നിമിഷയുടെ ഇടവേളകളിലാണ് രമാദേവി അഞ്ചുമണിക്ക് ജന്മം നൽകിയത്. 1995 നവംബർ 18നാണ് പ്രേമകുമാറിനും രമാദേവിക്കും മക്കൾ ജനിച്ചത്. ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസo കൊണ്ട് ജനിച്ചവർക്ക് സാമ്യമുള്ള പേരുകൾ ഇട്ടു. എന്നാൽ കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിനു മുൻപ് ആയിരുന്നു പ്രേമ കുമാറിന്റെ അപ്രതീക്ഷിത വിയോഗം.

അതിനുശേഷം രമാദേവിക്ക് ഹൃദ്രോഹത്തിന്റെ രൂപത്തിൽ പഞ്ചരത്നങ്ങളിലേക്ക് വിധിയുടെ ക്രൂരത കടന്നുവന്നു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോൾ ജീവിക്കുന്നത്. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലിയോടെ ആണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ജന്മ ഐക്യത്തിന് പിന്നാലെ ചോറൂണ്, സ്കൂളിൽ ചേർക്കുന്നത്, എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എഴുതുന്നതും, വോട്ട് ചെയ്യാൻ പോകുന്നതും എല്ലാം ഒന്നിച്ച് തന്നെയായിരുന്നു.

ഇതെല്ലാം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. കൗതുകത്തോടും അതിലുപരി വാത്സല്യത്തോടെയും കൂടിയാണ് പഞ്ചരത്നങ്ങളുടെ വളർച്ചയുടെ ഓരോ പടവുകളും നാട് കണ്ടത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് രമാദേവി മക്കളെ വളർത്തിയത്. ഇപ്പോഴിതാ രമാദേവി ഒരു മുത്തശ്ശിയും ആയിരിക്കുകയാണ് അതിന്റെ സന്തോഷത്തിലാണ് കുടുംബം എല്ലാം.

ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്
Next post 7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ