നിറവയറിൽ അതീവ സുന്ദരിയായി നീലക്കുയിലിൽ സീരിയലിലെ റാണി; ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി

Read Time:5 Minute, 59 Second

നിറവയറിൽ അതീവ സുന്ദരിയായി നീലക്കുയിലിൽ സീരിയലിലെ റാണി; ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി


മിനി സ്ക്രീൻ പ്രേഷകരുടെ എക്കാലത്തെയും ഇഷ്ട സീരിയലുകളിൽ ഒന്നായിരുന്നു ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നീലക്കുയിൽ എന്ന സീരിയൽ . മികച്ച കഥ കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ട് വളരെ പെട്ടന്ന് സീരിയൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സീരിയലായി നീലക്കുയിൽ മാറിയിരുന്നു . അച്ഛനെ തേടി നടക്കുന്ന മകളും , മകളെ തിരിച്ചറിഞ്ഞിട്ടും സ്നേഹിക്കാൻ കഴിയാത്ത അച്ഛന്റെ അവസ്ഥയും , 2 ബന്ധത്തിൽ പിറന്ന 2 മക്കളെയും വ്യത്യസ്തമായ സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വന്ന ആദി എന്ന നായകന്റെയും കൂടി കഥയായിരുന്നു സീരിയൽ പറഞ്ഞത് .

സീരിയലിൽ നായിക കഥാപാത്രത്തിൽ തിളങ്ങി ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു തെലുഗു നടി ലതാ സംഗരാജു . ആധിയുടെ ഭാര്യയായ റാണിയുടെ വേഷമായിരുന്നു ലത സീരിയലിൽ അവതരിപ്പിച്ചത് . അന്യഭാഷാ നടിയായിട്ടുകൂടി മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് മലയാളി പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നു . സീരിയൽ അവസാനിച്ചെങ്കിലും ഇന്നും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട് . ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടി ലതാ സംഗരാജു ..

തന്റെ 7 ആം മാസത്തിലെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . സാരിയിൽ അതീവ സുന്ദരിയായി നിറവയറിൽ കൈ ചേർത്തുനിൽക്കുന്ന താരത്തിന്റെ വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . അമ്മയാകാനൊരുങ്ങുന്ന താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത് ..

സൂര്യൻ എന്ന ആൺസുഹൃത്തുമായിട്ടുള്ള ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2020 ജൂണിലാണ് ലത വിവാഹിതയായത്. വിവാഹം കഴിഞ്ഞ് അധികമാവുന്നതിന് മുൻപ് തന്നെ താൻ ഗർഭിണിയാണെന്നും വൈകാതെ കുഞ്ഞ് ജനിക്കുമെന്നുള്ള കാര്യം നടി പുറംലോകത്തെ അറിയിച്ചു. ഇപ്പോഴിതാ തമിഴ് ആചാര പ്രകാരമുള്ള ലതയുടെ വളൈക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ്.

നീലക്കുയിൽ എന്ന ഒറ്റ സീരിയലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത് . തെലുങ് സീരിയലുകളിൽ തിളങ്ങിയിരുന്നു ലത ആദ്യം അഭിനയിച്ച മലയാളം സീരിയൽ കൂടിയാണ് നീലക്കുയിൽ . 2020 ജൂണിൽ ആയിരുന്നു സോഫ്റ്റ്‌വെയർ എൻജിനിയർ ആയ സൂര്യ രാജു വുമൊത്തുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത് . കോവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം ..വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ക്ലൈമാക്സ് കൂടിയായിരുന്നു നീലക്കുയിൽ എന്ന പരമ്പരയുടേത് .

സീരിയലിന്റെ ആരംഭം മുതൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്ന സീരിയൽ ആരധകരുടെ ഇഷ്ട സീരിയലുകളിൽ ഇടം നേടിയിരുന്നു . സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും മികച്ച അഭിനയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിരുന്നു. ആദി എന്ന കഥാപത്രത്തെ അവതരിപ്പിച്ച നിതിനും കസ്തൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നിഷയുടെയും , റാണിയായി വേഷമിട്ട ലതാ സംഗരാജുവിനും ഏറെ പിന്തുണയാണ് മിനി സ്ക്രീൻ പ്രേക്ഷകർ നൽകിയത് .

സീരിയൽ അവസാനിച്ചെങ്കിലും ഇന്നും നീലക്കുയിൽ സീരിയൽ താരങ്ങൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ് .. വിവാഹ ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെച്ച് ലത സോഷ്യൽ മീഡിയകളിൽ എത്താറുണ്ട് . ഇപ്പോഴിതാ തന്റെ ഏഴാം മാസം വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..വീട്ടിൽ നടന്ന ചടങ്ങിന്റെ നിരവധി ചിത്രങ്ങൾ താരം തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനപ്രിയ പരമ്പര സ്ത്രീധനം സീരിയലിലെ മരുമകൾ നടി ദിവ്യ ഇന്ന് എവിടെയാണെന്ന് അറിയുമോ?
Next post ട്രെയിനുകളുടെ പിന്നിൽ ക്രോസ് മാർക്ക് രേഖപെടുത്തിരിക്കുന്നതിന്റെ കാരണമെന്താണ് ?