ജനപ്രിയ പരമ്പര സ്ത്രീധനം സീരിയലിലെ മരുമകൾ നടി ദിവ്യ ഇന്ന് എവിടെയാണെന്ന് അറിയുമോ?

Read Time:4 Minute, 58 Second

ജനപ്രിയ പരമ്പര സ്ത്രീധനം സീരിയലിലെ മരുമകൾ നടി ദിവ്യ ഇന്ന് എവിടെയാണെന്ന് അറിയുമോ?

കുടുബ പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രം സ്ത്രീധനം സിനിമയിൽ വിദ്യ എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത് പ്രേക്ഷകരുടെ സ്വന്തം ഉർവ്വശി ആയിരുന്നു. ഏറെ വർഷത്തെ ഇടവേളയ്ക്കു ശേഷം, സ്ത്രീധനം എന്ന പേരിൽ ഒരു പരമ്പര മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയപ്പോൾ അതിൽ ദിവ്യ എന്ന കഥാപാത്രത്തെ മികവുറ്റതായി അവതരിപ്പിച്ചത് ദിവ്യ പദ്മിനി എന്ന നടി ആയിരുന്നു.

സ്ത്രീധനത്തിലെ കഥാപാത്രം സ്വന്തം പേരിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. സ്വന്തം പേരിൽ ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായിരുന്നു ദിവ്യ പദ്മിനി. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് മലയാള മിനി സ്‌ക്രീൻ രംഗത്തെ സൂപ്പർ നായികയായി വളരാനും സാധിച്ചു. ഇപ്പോൾ ദിവ്യയുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിവ്യ അമ്മയായി എന്ന വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടുതൽ വിശേഷങ്ങൾ വായിക്കാം..


ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെടുക. സീരിയൽ രംഗത്ത് ഏറെ പ്രശസ്തയാണ് താരം . സീരിയലിൽ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്.
അമ്മത്തൊട്ടിൽ, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്.ഏകദേശം ഇരുപതോളം സീരിയലുകളിൽ തിളങ്ങിയ ദിവ്യ പ്രേം പ്രകാശിനൊപ്പം മണിപ്പുരുരാടം എന്ന സീരിയലുടെയാണ് ടെലിവിഷൻ രംഗത്തിലേക്ക് അരങ്ങേറ്റം നടത്തിയത്.

ഏകദേശം ഇരുപതോളം സീരിയലുകളിൽ തിളങ്ങിയ ദിവ്യ പ്രേം പ്രകാശിനൊപ്പം മണിപ്പുരുരാടം എന്ന സീരിയലുടെയാണ് ടെലിവിഷൻ രംഗത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. കൊച്ചിയിൽ നടിയ്ക്കുണ്ടായതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിവ്യ വിശ്വനാഥ് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ താരം തുറന്നുപറഞ്ഞിരുന്നില്ല. ആ പ്രോജക്ടിൽ നിന്നു തന്നെ മാറിനിന്നു. എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയൽ രംഗത്തുമുണ്ട് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്.

ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകൻ രതീഷിനെയാണ് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധായകൻ) വിവാഹം ചെയ്തത്. ശേഷം മുംബൈയിൽ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഭിനയരംഗത്ത് സജീവമായിരുന്ന താരം, കുറച്ചു നാളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഇടക്ക് സോഷ്യൽ മീഡിയയിലൂടെ രതീഷും താനും അച്ഛനും അമ്മയും ആകാൻ പോകുന്നതായുള്ള സൂചന താരം നൽകിയിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾക്കു ശേഷമാണു ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും, കുഞ്ഞി തൊഴിയും, ഒക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. ‘അവൾ വരദക്ഷിണ’ എന്നാണ് രതീഷ് എഫ് ബിയിൽ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ നൽകി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടി നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം
Next post നിറവയറിൽ അതീവ സുന്ദരിയായി നീലക്കുയിലിൽ സീരിയലിലെ റാണി; ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി