രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

Read Time:10 Minute, 12 Second

രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

എഴുപതാം വയസ്സിൽ നടൻ പ്രതാപ് പോത്തൻ മ രിച്ചതിന്റെ നടുക്കത്തിലാണ് ഇപ്പോൾ താരലോകം. ഇന്ന് രാവിലെയാണ് പോത്തനെ വീട്ടുജോലിക്കാരൻ ഫ്ലാറ്റിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ സ്വർണ്ണ കരണ്ടിയുമായി തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന പോത്തൻ അറുപത്തൊമ്പതാം വയസ്സിൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ ഫ്ലാറ്റിൽ മ രിച്ചു കിടക്കുന്നു എന്ന വാർത്ത സിനിമ ലോകത്തെ മാത്രമല്ല ആരാധകരെയുമാണ് ഞെട്ടിക്കുന്നത്.

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

തിരുവനന്തപുരത്തെ കുളത്തുങ്കൽ എന്ന സമ്പന്ന ബിസിനസ്സ് കുടുംബത്തിൽ പിറന്ന ജീവിതത്തിൽ ഒരു പ്രയാസവും അറിയാതെ വളർന്ന പ്രതാപ് പോത്തൻ എന്ന ജീനിയസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകർച്ച ആയിരുന്നു. അഞ്ചാം വയസ്സ് കുത്തനെ പോത്തന്നെ മാതാപിതാക്കൾ ഊട്ടിയിലെ പ്രശസ്തമായ സ്‌കൂളിൽ ബോർഡിങ്ങിൽ ആക്കിയാണ് പഠിപ്പിച്ചത്.

പതിനഞ്ചാം വയസ്സിൽ പോത്തന്റെ പിതാവ് മ രിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ എക്കൊണോമിക്‌സ് പഠനകാലത്താണ് സാമ്പത്തിയേക് ഭദ്രത തകർന്നു പോത്തന്റെ കുടുംബത്തിലെ ബിസിനസ്സുകൾ ഒന്നൊന്നായി പൊളിഞ്ഞത്. പഠനം തുടരുന്നത് തന്നെ വലിയ പ്രയാസമായി. ഒരു വിധത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറിയ പോത്തൻ, ഒരു പരസ്യ കമ്പനിയിലെ ജോലിക്കാരനായി.

കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ

പിന്നിട് മദ്രാസിലേക്ക് തിരിച്ചെത്തിയപ്പോളാണ് പോത്തൻ നാടക പ്രവർത്തനത്തിലേക്ക് ഏർപ്പെടുന്നത്. നാടക അഭിനയത്തിൽ കസറി നിൽക്കുമ്പോളാണ് ഭരതൻ കാണുന്നതും ആരവം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തുന്നതും. പിന്നീട് അഞ്ചു വർഷങ്ങൾ പോത്തന്റെത് ആയിരുന്നു എന്ന് തന്നെ പറയാം.

ഓരോവർഷവും പത്തിലധിയകം സിനിമകളിൽ അഭിനയിച്ചു തമിഴിലും മലയാളത്തിലും സൂപ്പർ നടനായി. ഇതിനിടയിൽ സംവിധാന കുപ്പായവും അണിഞ്ഞു. പ്രതാപ് പോത്തന്റെ ആദ്യ വിവാഹത്തിലേക്ക് നയിച്ചത്, ആദ്യമായി സംവിധാനം ചെയ്ത വീണ്ടും ഒരു കാതിൽ കഥൈ ആയിരുന്നു. ചിത്രത്തിലെ നിർമ്മാതാവും നായികയുമായി രാധിക പ്രതാപ് പോത്തന്റെ ജീവിതത്തിലും നായികാ ആയി.

രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ

1985 ൽ വിവാഹം ചെയ്‌തെങ്കിലും വെറും രണ്ടു വർഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളു. അതേപ്പറ്റി പ്രതാപ് പോത്തൻ പിന്നീട് പറഞ്ഞത് ഇങ്ങനെ – രാധിക എന്റെ നല്ല സുഹൃത്തായിരുന്നു അത് നല്ലതു തന്നെ. സിനിമയിൽ സുഹൃത്‌ബന്ധം പലരും ജീവിതത്തിലേക്ക് വലിച്ചിഴക്കാറില്ല. വലിച്ചിഴക്കുകയും അരുത്. എനിക്ക് പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്നു രണ്ടുപേരും ഒരുമിച്ചു തീരുമാനിച്ചു.

ഞാനതു എല്ലാവരെയും അറിയിച്ചു. വീട്ടുക്കാർ സഹകരിച്ചില്ല. ഞാൻ ചെയ്തത് തെറ്റാണെന്നു അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ബന്ധുക്കളും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്ക്ക് മുന്നോട്ടുപോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. പിന്നീട് ബന്ധം ഡ്രൈ ആയി, തുടർന്ന് ട്രബിളായി, ടെറിബിളായി, ഹൊറിബിളായി, ഒടുവിൽ സെപ്പറേറ്റഡ് ആയി. No one can be blamed , നടന്നത് നടന്നു. അക്കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫെന്നു കരുതിയാൽ മതി.

ഒന്നും അറിയാതെ നോക്കി ഇരിക്കുന്ന ഒരു വയസുള്ള ആൽഫിയ മോൾ കണ്ണീർകാഴ്ച ആകുന്നു

പിന്നീട് സിനിമയിൽ വീണ്ടും സജീവമായി. എംടിയെ കണ്ടത് അടുത്ത വഴിത്തിരിവ്. ഋതുഭേദം ചെയ്തു. സിനിമയ്ക്ക് പനോരമ സെലക്ഷനും തിലകന് ദേശീയ പുരസ്കാരവും ലഭിച്ചു. അക്കാലത്ത് കമലഹാസന്റെ ശുപാർശയിൽ ശിവാജി ഫിലിംസുമായി ബന്ധപ്പെട്ടു. ‘ജീവ’യും ‘വെറ്റ്റിവിഴാ’യും ‘മൈ ഡിയർ മാർത്താണ്ഡനും’ ചെയ്‌തു. വീണ്ടുമൊരു ഇടവേള.

1990ൽ പരസ്യരംഗത്ത് വീണ്ടും സജീവമായി. അതിനിടെയാണ് ടാറ്റയിൽ ജനറൽ മാനേജരായിരുന്ന അമലയുമായുള്ള വിവാഹം. അവർ മുംബൈയിലായിരുന്നു. 22 വർഷം നീണ്ട ദാമ്പത്യത്തിന് 2012ൽ വിരാമമിട്ടു. ഒരു മകളുണ്ട്. രണ്ടാം വിവാഹത്തിന്റെ തകർച്ചയെക്കുറിച്ച് പ്രതാപ് പോത്തൻറെ നിലപാട് ഇങ്ങനെ.

ഒന്നും അറിയാതെ നോക്കി ഇരിക്കുന്ന ഒരു വയസുള്ള ആൽഫിയ മോൾ കണ്ണീർകാഴ്ച ആകുന്നു

രണ്ടു വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാക്കാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങളെല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു. അമലയും കേയയും എന്നോടൊപ്പമില്ല. ഒരിക്കലേ ഞാൻ എന്റെ ഹൃദയം പ്രണയത്തിനുവേണ്ടി തുറന്നുള്ളു. അത് രാധികയ്‌ക്കുവേണ്ടി ആയിരുന്നു.

വീണ്ടും ഒരിക്കൽ കൂടി ഞാൻ വിവാഹിതനായി. അച്‌ഛനുമായി. പക്ഷേ എനിക്കൊരു നല്ല ഭർത്താവാകാൻ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമല്ല. വിവാഹം വളരെ വളരെ ഔട്ട് ഡേറ്റഡ് ആയ ഒരു അഫയർ ആണെന്ന് ഞാൻ കരുതുന്നു.

ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും

എല്ലാ ബന്ധങ്ങളും നിങ്ങളെ ഒരു ശീലത്തിലേക്ക് നയിക്കുന്നു. ശീലങ്ങൾ ആവർത്തിക്കപ്പെടുന്ന അനുഷ്‌ഠാനങ്ങളാകുന്നു. രസകരമെന്ന് ഭാവിക്കുമ്പോഴും ശീലങ്ങൾ ആവർത്തനങ്ങൾകൊണ്ട് ബോറടിപ്പിക്കുന്നവയാണ്. അതിൽ പുതുമയോ സാഹസികതയോ നിങ്ങൾക്ക് കണ്ടെത്താനാകുന്നില്ല.

അതിനു ശേഷം നീണ്ട ഒരിടവേളയായിരുന്നു. പ്രതാപ് പോത്തൻ എവിടെയെന്നുപോലും മലയാള സിനിമ പ്രേമികൾ മറന്ന വലിയ ഇടവേള. എന്നാൽ 22 ഫീമെയിൽ കോട്ടയം അടുത്ത വഴിത്തിരിവായി. ജീവിതം മാറിമറിഞ്ഞു. ഒന്നിനുപിറകെ ഒന്നായി സിനിമകൾ, മികച്ച കഥാപാത്രങ്ങൾ, പുതിയതും പുതുക്കപ്പെട്ടതുമായ സൗഹൃദങ്ങൾ, കുടുംബസ്വത്തുകേസിൽ വിജയം, സ്‌ക്രിപ്‌റ്റ്, യോഗ, പിന്നെ ഹരംപിടിപ്പിക്കുന്ന യാത്രകൾ, വായന. അങ്ങനെ എല്ലാം നല്ലതിനെന്ന് സുഹൃത്തുക്കളും ഒപ്പമുള്ളവരും കരുതിയ കാലം. പക്ഷേ പ്രതാപ് പോത്തൻ വീണ്ടും അതിശയിപ്പിച്ചു, മര ണത്തിലും.

”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ

എല്ലാ ബന്ധങ്ങളും നിങ്ങളെ ഒരു ശീലത്തിലേക്ക് നയിക്കുന്നു. ശീലങ്ങൾ ആവർത്തിക്കപ്പെടുന്ന അനുഷ്‌ഠാനങ്ങളാകുന്നു. രസകരമെന്ന് ഭാവിക്കുമ്പോഴും ശീലങ്ങൾ ആവർത്തനങ്ങൾകൊണ്ട് ബോറടിപ്പിക്കുന്നവയാണ്. അതിൽ പുതുമയോ സാഹസികതയോ നിങ്ങൾക്ക് കണ്ടെത്താനാകുന്നില്ല.

മര ണത്തിന് ആവർത്തനമില്ലാത്തതുകൊണ്ട് ഇനി ജീവിക്കുന്ന പ്രതാപ് പോത്തൻ അനശ്വരനാണ്. സ്വന്തം സൃഷ്ടികളിലൂടെയും അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷക മനസുകളിൽ ജീവിക്കും.

കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി
Next post കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി