സാന്ത്വനം സീരിയലിലെ ജയന്തി ചേച്ചിയുടെ കിടിലൻ വിഷു സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

Read Time:5 Minute, 25 Second

സാന്ത്വനം സീരിയലിലെ ജയന്തി ചേച്ചിയുടെ കിടിലൻ വിഷു സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. വ്യത്യസ്‌തതയാർന്ന മികച്ച പ്രമേയം കൊണ്ടും, മികവുറ്റ അഭിനയ ശൈലി കൊണ്ടും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സീരിയൽ ആരാധകരുടെ മനം കവർന്നത്.

സ്ഥിരം കണ്ണീർ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി യുവാക്കളെ പോലും ആരാധകരാക്കി മാറ്റി സീരിയൽ റേറ്റിങ്ങിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സീരിയലാണ് ഇത്. സീരിയൽ ആരംഭിച്ചു കുറച്ചു എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ സ്വാന്തനത്തിനു കഴിഞ്ഞു. സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടി.

സാന്ത്വനം കുടുംബത്തിലെ ബാലനും , ദേവിയും , ഹരിയും , അപ്പുവും , ശിവനും അഞ്ജലിയും എല്ലാം ഇപ്പോൾ മലയാളി കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ആരാധകർക്ക്. കുടുംബത്തെ സ്നേഹിക്കുകയും അവരെ ചേർത്തുപിടിക്കാൻ മനസിന് ഊർജം നൽകുന്ന പരമ്പര എന്നാണ് ആരാധകർ സാന്ത്വനം സീരിയലിനെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങളിൽ മിക്കതും.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്രെയും ഇഷ്ടപെട്ട കഥാപാത്രങ്ങളാണ്. ഒന്നിനൊന്ന്‌ മികവുറ്റ അഭിനയ പ്രകടനങ്ങളാണ് ഓരോ കഥാപാത്രവും സീരിയലിൽ കാഴ്ചവെക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് സാന്ത്വനം സീരിയലിൽ വില്ലത്തി കഥാപാത്രത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജയന്തിയാണ്.

സമാധാനത്തോടും സന്തോഷത്തോടും കൂടെ നീങ്ങുന്ന സാന്ത്വനം കുടുംബത്തിൽ താളം തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്സരയാണ്. ഏഷണിയും , കുശുമ്പും , ആവോളം നിറഞ്ഞ കഥാപാത്രം മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും ടിക്ക് ടോക്ക് വിഡിയോകളും പങ്കുവെച്ച് താരം എത്താറുണ്ട്. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

എന്നാൽ ഇപ്പോൾ അപ്സരയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സീരിയൽ താരം പങ്കു ‌വെച്ചിരിക്കുന്നത്. വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായിട്ടാണ് അപ്സര എത്തിയിരിക്കുന്നത്. ഇത് നമ്മുടെ ജയന്തിച്ചേച്ചി തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വിഷു സ്പെഷ്യൽ കോൺസെപ്റ്റിൽ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് .

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ജയന്തി ചേച്ചി പൊളിച്ചടുക്കി എന്നാണ് ആരാധകർ പറയുന്നത്. മികച്ച കഥാ സന്ദർഭങ്ങളായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ ഇഷ്ട താരങ്ങളായി മാറിയ സാന്ത്വനം കഥാപാത്രങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്

ശിവനായി വേഷമിടുന്ന സജിനും , കണ്ണനായി വേഷമിടുന്ന അച്ചുവും എല്ലാം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും എല്ലാം ഇടയ്ക്കിടെ പങ്കുവെച്ച് എത്താറുണ്ട് .. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ആരധകർ നൽകുന്നത് ശിവനും അഞ്ജലിയുടെയും കട്ട പ്രണയത്തിനായിട്ടാണ് ഓരോ സീരിയൽ പ്രേക്ഷകരും കാത്തിരിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ച് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ
Next post സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും, കോളേജിലെ അവസാന കൂടി ചേരൽ ആഘോഷമാക്കാൻ എത്തിയ വിദ്യാർത്ഥിക്ക് സംഭവിച്ചത്