രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെയും OKആയിട്ടില്ല ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു സീരിയൽ താരം അനുശ്രീ

Read Time:4 Minute, 58 Second

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെയും OK ആയിട്ടില്ല ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു സീരിയൽ താരം അനുശ്രീ

വളരെ ചെറുപ്പത്തിലേ തന്നെ മിനി സ്ക്രീൻ രംഗത്തേക്ക് കടന്നു വന്ന നടിയാണ് പ്രകൃതി. പിന്നീട് വലുതായപ്പോഴും നടിയായി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറാൻ പ്രകൃതിക്കായി. അനുശ്രീ എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ രംഗത്ത് അനുശ്രീ അറിയപ്പെടുന്നത്. ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ ജിത്തുമോനായി ആണ് സീരിയൽ രംഗത്തേക്ക് അനുശ്രീ ചുവടുവെക്കുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ മികച്ച വേഷങ്ങൾ ചെയ്ത അനുശ്രീ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റുകയായിരുന്നു.

സീരിയലിലെ ട്വിസ്റ്റുകൾ പോലെ തന്നെ സംഭവബഹുലം തന്നെ ആയിരുന്നു അനുശ്രീയുടെ വിവാഹവും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്. സീരിയൽ രംഗത്തെ ക്യാമറ മഹാനായ വിഷ്ണു സന്തോഷുമായായിരുന്നു അനുശ്രീയുടെ വിവാഹം. അനുശ്രീയുടെ വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ തന്നിഷ്ട്ട പ്രകാരം അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്യുകയായിരുന്നു. വളരെ രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങളും സഹ പ്രവർത്തകരും വരെ വിവാഹ കാര്യം അറിയുന്നത്.

അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ പലരും ആദരം കരുതിയത് ഫോട്ടൊഷൂട്ടോ ലൊക്കേഷൻ ചിത്രങ്ങളോ മറ്റോ ആയിരിക്കും എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ പിന്നീടാണ് അടുത്ത സുഹൃത്താക്കളിൽ നിന്നും യഥാർത്ഥ വിവാഹം തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും സീരിയൽ താരവുമായ ജിഷിന് മോഹൻ ആണ് വിവാഹ വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചത്. ജിഷിന് അന്നിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

ഇപ്പോഴിതാ സീരിയൽ താരവും യൂട്യൂബ് വ്‌ളോഗറുമായ അനു ജോസഫിന് ഇരുവരും നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. തങ്ങളുടെ പ്രണയവും വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമാണ് ഇരുവരും അനു ജോസഫുമായി പങ്കു വെക്കുന്നത്. യൂട്യൂബിൽ വ്ലോഗെർ കൂടിയായ അനു ഒരു സർപ്രൈസ് ആയാണ് അനുശ്രീയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നത്. വീട്ടിലേക്ക് കടന്നു ചെല്ലുന്നതും സ്വീകരിക്കുന്നതും പിന്നീട് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നതും ഒക്കെ വിഡിയോയിൽ കാണാം.

കുക്കിങ് ഉൾപ്പടെ എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നതെന്നും എല്ലാത്തിനും വിഷ്ണുവിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും അനുശ്രീ തുറന്നു പറയുന്നു. താൻ ഒറ്റക്കാണ് എന്ന ഒരു ഫീൽ തനിക്ക് ഇതുവരെ വിഷ്ണു ഉണ്ടാക്കിയിട്ടില്ലെന്നും അതാണ് വിവാഹ ശേഷം തനിക്കു വന്ന മാറ്റം എന്നും അനുശ്രീ പറയുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രമാണ് സങ്കടമെന്നും അനുശ്രീ പറഞ്ഞു. തങ്ങളുടെ വിവാഹ വിഷയത്തിൽ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല അതാണ് തന്നെ അലട്ടുന്ന വിഷമം എന്നും അനുശ്രീ പറയുന്നു. അനു ജോസഫുമായുള്ള അനുശ്രീയുടെ അഭിമുഖം ഇതിനോടകം വൈറൽ ആയി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ ആഗ്രഹങ്ങൾക്ക് എന്നും കൂടെ നിൽക്കുന്ന പപ്പ ഇതൊക്കെ കണ്ടാൽ സന്തോഷമാവും പിതാവിന്റെ മരണവാർത്ത എത്തും മുൻപേ പപ്പയെ കുറിച്ച് ഡിംപൽ പറഞ്ഞ വാക്കുകൾ
Next post ‘സീത’യിൽ നിന്ന് പുറത്താക്കി, ആദിത്യന് എതിരെ കടുത്ത ആരോപണവുമായി ഷാനവാസ്